Wednesday, April 22, 2020

*ജീവിതം എന്ത് പഠിപ്പിച്ചു...
----------------------------------

*1- ബുദ്ധിമാൻ തെറ്റുപറ്റിയാൽ ഖേദം പ്രകടിപ്പിക്കും. വിഡ്ഢികൾ ന്യായീകരിക്കും.*

*2- ക്ഷമയും അധ്വാനവുമാന് സൌഭാഗ്യങ്ങളുടെ താക്കോൽ.* *അതില്ലാത്തവർക്ക് ഈ ലോകം കുറെ കടങ്ങളും ബാധ്യതകളും മാത്രം  സമ്മാനിക്കുന്നു.*

*3- അധ്വാനിക്കുന്നവന്  വൈകിയാണെങ്കിലും ഒരു നാൾ വിജയം* *ലഭിക്കും*.

*4- നാമറിയാതെ ഏതു നിമിഷവും* *കെട്ടുപോകുന്ന ഒരു  വിളക്കാണ് നമ്മുടെ ജീവൻ.*

*5-  നല്ല വാക്ക്, പുഞ്ചിരി, ദാന ശീലം ഇവയാണ് ഒരാളുടെ ഏറ്റവും ഉദാത്തമായ സ്വഭാവ ഗുണങ്ങൾ.*

*6- ആരോഗ്യവും നിർഭയത്വവുമാണ് മനുഷ്യന് ലഭിക്കുന്ന ഏറ്റവും വിലപ്പെട്ട  നിധികൾ.*

*7- തിന്മ വിതച്ച് നന്മ കൊയ്യാമെന്നത് വ്യാമോഹമാണ്.*

*8-  ജീവിതം ഒരുനാൾ  അവസാനിക്കുമെന്ന് അറിയാമെങ്കിലും  മനുഷ്യൻ കൂടുതൽ തിരക്കുകളിൽ എര്പെടുന്നു.* *തിരക്കുകൾക്ക് ഒരിക്കലും അവസാനമില്ല.*

*9-  കൂടെയുള്ളവരെ കേള്ക്കാൻ മനസ്സ് കാണിക്കുന്നുവെങ്കിൽ  നിങ്ങളെ കേള്ക്കാൻ  കൂടെയുള്ളവർ തയ്യാറാവും.*

*10- കൂടെ യാത്ര ചെയ്യുമ്പോഴാണ് ഒരാളുടെ യഥാർത്ഥ സ്വഭാവം പുറത്തു വരുന്നത്.*

*11- പൊങ്ങച്ചം പറയുന്നവർ അധികവും  ഉള്ളിൽ കഴമ്പില്ലത്തവർ ആയിരിക്കും.*

*12- നല്ല കുടുംബത്തിലും നല്ല മാതാ പിതാക്കൾക്കും  ജനിച്ചവർ ആ നല്ല ഗുണം കാണിക്കും.*

*13-  മരണപ്പെട്ടവര്ക്കെല്ലാം സാക്ഷാല്കരിക്കാൻ ബാക്കിയുള്ള ഒരുപാട്  ആഗ്രഹങ്ങളും സ്വപ്നങ്ങളും  ഉണ്ടായിരുന്നുവെന്നതാണ്‌ സത്യം.*

*14- രോഗം പേടിച്ചു നാം ഭക്ഷണം നിയന്ത്രിക്കുന്നു. പക്ഷെ നരകം ഭയന്ന്  ആരും  തിന്മകളെ  വര്ജ്ജിക്കാറില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.*

*15- ഇന്നത്തെ സുഖത്തിനു വേണ്ടിയാണ് സകല ജനങ്ങളുടെയും മത്സരം. പക്ഷെ മരണ ശേഷമുള്ള സുഖത്തിനു (നിത്യജീവൻ) വേണ്ട കർമങ്ങളിൽ ആരും മത്സരിക്കുന്നേയില്ല എന്നതാണ് എന്റെ സങ്കടം.*
-----------

No comments: