Sunday, April 19, 2020

ന്റേല്ലാ

*കലിയുഗത്തെ പറ്റി ഭഗവാൻ കൃഷ്ണൻ 5 സത്യങ്ങൾ  ആണ് പറഞ്ഞിരിക്കുന്നത്.*

പാണ്ഡവർ വാനപ്രസ്ഥത്തിന് പോകുന്നതിന് മുൻപ് ഭഗവാൻ ശ്രീകൃഷ്ണനോടു ചോദിച്ചു കലിയുഗം വരികയാണ്. അതിന്റെ പ്രഭാവം എങ്ങനെയായിരിക്കും ?

ശ്രീകൃഷ്ണൻ പറഞ്ഞു ഇതിന്റെ ഉത്തരം എനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല.
 നിങ്ങൾ അഞ്ചു സഹോദരങ്ങളും വനത്തിൽ ഓരോ ദിശയിൽ സഞ്ചരിക്കുക അവിടെ നിങ്ങൾ കാണുന്ന കാഴ്ചകൾ എന്നോട് പറയുക അതിന്റെ അടിസ്ഥാനത്തിൽ ഞാൻ കലിയുഗത്തിലെ പ്രഭാവം എന്താണെന്ന്  പറയാം.

അതിനു ശേഷം പാണ്ഡവർ അഞ്ചുപേരും അഞ്ചു ദിശകളിലായി വനത്തിലേക്ക് പോയി അവിടെ അവർ വളരെ വിചിത്രവും അത്ഭുതകരവുമായ കാഴ്ചകൾ കണ്ടു. അത് എന്തൊക്കെയായിരുന്നു.

യുധിഷ്ഠിരൻ കണ്ടത് രണ്ടു തുമ്പികൈയുള്ള ഒരു ആനയെ ആണ്.

അർജുനൻ കണ്ടത് ഒരു പക്ഷിയെ ആണ് അതിന്റെ ചിറകിൽ വേദത്തിന്റെ രചന നടത്തിയിരിക്കുന്നു. അത് ഒരു ശവ ശരീരം കൊത്തി തിന്നുന്നു.

ഭീമൻ കണ്ടത് ഒരു പശുവിനെ ആണ് പശു പ്രസവിച്ചതിനു ശേഷം അതിന്റെ കുഞ്ഞിനെ നാക്ക് കൊണ്ട് നക്കി നക്കി അതിനെ ലാളിക്കുന്നു.

സഹദേവൻ കണ്ടത് മൂന്ന് നാല് കിണർ ആണ് അതിൽ നടുക്കുള്ള കിണറ്റിൽ വെള്ളം ഇല്ല. അതിന്റെ അടുത്തുള്ള കിണറുകളിൽ നിറച്ച് വെള്ളവും. വെള്ളമില്ലാത്ത കിണറിന് ആഴം കൂടുതലും ആണ്.

നകുലൻ കണ്ടത് ഒരു വലിയ പാറ മലമുകളിൽ നിന്ന് താഴേക്ക് ഉരുണ്ടു വരുന്നു. വലിയ വലിയ വൃക്ഷങ്ങൾക്ക് അതിനെ തടഞ്ഞു നിർത്തുവാൻ കഴിയുന്നില്ല.പക്ഷേ ഒരു ചെറിയ ചെടിയിൽ തട്ടി അത് നില്കുന്നു.

അഞ്ചു പാണ്ഡവരും തിരിച്ചു വന്ന് തങ്ങൾ കണ്ട അത്ഭുത കാഴ്ചകളെ പറ്റി ശ്രീകൃഷ്ണനോടു പറഞ്ഞു.

യുധിഷ്ഠിരൻ താൻ കണ്ട രണ്ടു തുമ്പികൈയുള്ള ഒരു ആനയെ പറ്റി പറഞ്ഞു.

കൃഷ്ണൻ പറഞ്ഞു നിങ്ങൾ കണ്ടതിന്റെ അർത്ഥം കലിയുഗത്തിൽ ഭരിക്കുന്ന  ആളുകൾ രണ്ടു രീതിയിൽ ശോഷണം ചെയുന്നവർ ആയിരിക്കും അവർ പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നും ആയിരിക്കും. മനസ്സിൽ ഒന്നും ചെയ്യുന്നത് മറ്റൊന്നും ആയിട്ടുള്ള ആളുകളുടെ  ഭരണം ആയിരിക്കും. അതുകൊണ്ട് നിങൾ കലിയുഗം വരുന്നതിനു മുൻപ് തന്നെ ഭരണം അവസാനിപ്പിക്കുക.

അർജ്ജുനൻ പറഞ്ഞു  ഒരു പക്ഷി  അതിന്റെ ചിറകിൽ വേദത്തിന്റെ രചന നടത്തിയിരിക്കുന്നു. അത് ഒരു ശവ ശരീരം കൊത്തി തിന്നുന്നു എന്താണ് പ്രഭു അതിന്റെ അർത്ഥം.

അപ്പോൾ ശ്രീകൃഷ്ണൻ പറഞ്ഞു
ഇതുപോലുള്ള മനുഷ്യൻ ആയിരിക്കും കലിയുഗത്തിൽ ഉള്ളത് അവർ സ്വയം ജ്ഞാനി അല്ലെങ്കിൽ ധ്യാനി ആണെന്ന് പറയും അവർ ജ്ഞാനത്തെ പറ്റി ധാരാളം ചർച്ച ചെയ്യും പക്ഷേ ആചാരം രാക്ഷസന്മാരെ പോലെ ആയിരിക്കും. അവർ വലിയ പണ്ഡിതരും വിദ്വാനും ആണെന്ന് പറയും പക്ഷേ അവർ നോക്കിയിരിക്കും ഏതു മനുഷ്യൻ  മരിക്കുന്നു എന്ന് മരിക്കുന്നവരുടെ സ്വത്ത് കൈകൽ ആക്കാൻ. ഓരോ പദവിയിലും ഇരിക്കുന്ന വ്യക്തികൾ എപ്പോൾ മരിക്കുന്നു എന്ന് അവർ നോക്കി ഇരിക്കും ആ സ്ഥാനം നേടിയെടുക്കാൻ. ഓരോ ജാതിയുടെ സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവർ എപ്പോൾ മരിക്കുന്നു എന്ന് നോക്കിയിരിക്കും ആ സ്ഥാനത്ത് ഇരിക്കുവാൻ. ഒരുപാട് പഠിച്ച ആളുകൾ ഉണ്ടാകാം പക്ഷേ അവരുടെ ചിന്ത പൈസയും പദവിയും ആയിരിക്കും. അങ്ങനെയുള്ള ആളുകൾക്ക് വരുമാനം കൂടും

ഭീമൻ പറഞ്ഞു ഒരു പശുവിനെ ആണ് കണ്ടത്. പശു പ്രസവിച്ചതിനുശേഷം കിടാവിനെ നക്കുന്നു നക്കി നക്കി ലാളിക്കുന്നു.

 അപ്പോൾ ശ്രീകൃഷ്ണൻ പറഞ്ഞു കളിയുഗത്തിലെ മനുഷ്യൻ ശിശുപാലകർ ആയിരിക്കും കലിയുഗത്തിൽ സ്വന്തം കുട്ടികളോടുള്ള വാത്സല്യമത്രയും കൂടും കുട്ടികളുടെ ബുദ്ധി വികാസം ഉണ്ടാകില്ല. ആരുടെയെങ്കിലും പുത്രൻ വീട് വിട്ടു സന്യാസം സീകരിച്ചാൽ 2000 പേർ അയാളുടെ ദർശനം നടത്തും എന്നാൽ സ്വന്തം കുട്ടി ഒരു സന്യാസി ആകണമെന്ന് വിചാരിച്ചാൽ മാതാപിതാക്കൾ   എന്റെ കുട്ടിയുടെ ഭാവി എന്താകും എന്ന് പറഞ്ഞു കരയും. ഇത്രയും വാത്സല്യം ആയിരിക്കും കുട്ടികളെ സംസാര മായ കൊണ്ട്  വീട്ടിൽ തന്നെ തളച്ചിടും അവരുടെ ജീവിതം അവിടെ അവസാനിക്കും. എപ്പോഴും കുട്ടികളെ പറ്റി ചിന്തിച്ചു കൊണ്ടിരിക്കും അവരുടെ ബുദ്ധി വികാസത്തിന് അനുവദിക്കില്ല. പുത്രൻ മരുമകളുടെ സ്വത്ത് ആണ് പുത്രി മരുമകന്റെ സ്വത്ത് ആണ് നിങ്ങളുടെ ശരീരം മരണത്തിന്റെ സ്വത്ത് ആണ് നിങ്ങളുടെ ആത്മാവ് പരമാത്മാവിന്റെ സ്വത്ത് ആണെന്നും അറിയുക. അതുകൊണ്ട് നിങ്ങൾക്ക് ശാശ്വതമായ  ബന്ധത്തിനെ പറ്റി അറിയേണ്ടത് ആവശ്യമാണ്.

 ഭീമനു ശേഷം സഹദേവൻ പറഞ്ഞു ഞാൻ കണ്ടത് മൂന്ന് നാല് കിണർ ആണ് അതിൽ നടുക്കുള്ള കിണറ്റിൽ വെള്ളം ഇല്ല എന്നാൽ ചുറ്റുമുള്ള കിണറുകൾ നിറഞ്ഞു കിടക്കുന്നു . അത് എന്ത് കൊണ്ടാണ് ?

അപ്പോൾ ശ്രീകൃഷ്ണൻ പറഞ്ഞു  കലിയുഗത്തിൽ മനുഷ്യൻ വിവാഹത്തിന്, മറ്റ് ഓരോ ചടങ്ങിനും ഉത്സവത്തിനും ലക്ഷകണക്കിന് പൈസാ ചിലവാക്കും എന്നാല് സ്വന്തം വീടിനടുത്ത് ആളുകൾ പട്ടിണി കിടന്നു മരിക്കുന്നത് അവർ കാണില്ല. അവരുടെ സ്വന്തം ആളുകൾ ദാരിദ്രത്തിൽ കഴിയുമ്പോൾ അവർ മദ്യം, മത്സ്യം, മാംസം,ഭംഗി അങ്ങനെ ആർഭാടത്തിന് വേണ്ടി പൈസാ ചിലവഴിക്കും എന്നാൽ മറ്റുള്ളവരെ സഹായിക്കാൻ തയ്യാർ ആകില്ല. പറയുന്നതിന്റെ അർത്ഥം എന്തെന്നാൽ കലിയുഗത്തിൽ ഭക്ഷണ സാധനങ്ങൾ ഒരുപാട് ഉണ്ടായിരിക്കും എന്നാല് ആളുകൾ പട്ടിണി മൂലം മരിക്കും.
വലിയ മാളികകളിൽ ആർഭാടമായി വിഭവ സമൃദ്ധമായ സദ്യ നടക്കുമ്പോൾ അതിനു.അടുത്ത് കുടിലുകളിൽ പാവപ്പെട്ടവർ പട്ടിണി മൂലം മരിക്കും.

സഹദേവനു ശേഷം നകുലൻ ശ്രീകൃഷ്ണ നോട്‌ പറഞ്ഞു ഞാൻ കണ്ടത് ഒരു വലിയ പാറ മല മുകളിൽ നിന്ന് താഴേക്ക് വരുന്നതാണ്. വലിയ വലിയ വൃക്ഷങ്ങൾക്ക് അതിനെ തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല എന്നാൽ ഒരു ചെറിയ ചെടി അതിനെ തടഞ്ഞു നിർത്തി.

 അത് കേട്ട് ശ്രീകൃഷ്ണൻ പറഞ്ഞു. കലി യുഗത്തിൽ മനുഷ്യർ അധഃപതിക്കും അഹങ്കാരികളും പാപികളും ആയി തീരും അവരുടെ അധഃപതനം, പാപം, അഹങ്കാരം വലിയ വൃക്ഷം പോലെ സമ്പാദിച്ച ധനം കൊണ്ട്  മാറ്റാൻ കഴിയില്ല അവർക്ക് *ഒരു ചെറിയ ചെടിപോലെയുള്ള ഹരി നാമം ജപികേണ്ടി വരും മോക്ഷം കിട്ടാൻ.*

*ഹരേ കൃഷ്ണ...

അവതരണം: എൻ പി അയ്യർ മങ്കൊമ്പ് ആലപ്പുഴ

No comments: