🌹 *വേദവതീ ശാപവും സീതാ ജനനവും*🌹
*ഒരിക്കൽ കൈലാസ സന്ദർശനം കഴിഞ്ഞെത്തിയ രാവണൻ രാത്രിയിൽ ദു:സ്വപ്നം കണ്ട് ഉറങ്ങാനാവാതെ ദിവസങ്ങളോളം ചിന്താമഗ്നനായി ഇരിക്കുന്നത് കണ്ട് മണ്ഡോദരി കാര്യം അന്വേക്ഷിച്ചു. രാവണൻ തന്റെ മനസ് ചഞ്ചലപ്പെടാനുണ്ടായ ഒരു ശാപകഥ മണ്‌ഡോദരിയോട് പറയുന്നു.*
*രാവണൻ ആകാശമാർഗേ ഗമിക്കുന്ന സമയം ഗൗതമീ നദീ തീരേ കാനനത്തിൽ ഒരാശ്രമ പരിസരത്ത് കുശധ്വജപുത്രിയും സുന്ദരിയുമായ വേദവതി എന്ന യുവതി ഭഗവാൻ നാരായണനെ ഭർത്താവായി കിട്ടുവാൻ തപസ്സിരിക്കുന്നത് കാണാനിടയായി. സ്ത്രീജിതനായ രാവണൻ വേദവതിയെ കണ്ട് മോഹിച്ച് ഭൂമിയിൽ ഇറങ്ങുകയും അവളെ സ്പർശിക്കുവാനായി ആ സുന്ദരിയുടെ മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തു. ഭീതയും കോപാകുലയുമായ വേദവതി രാവണനെ ശപിക്കുന്നു " നീചനായ നീ എന്നെ തൊട്ടതു കൊണ്ട് ഞാൻ ഈ ശരീരം ഉപേക്ഷിക്കുന്നു. അടുത്ത ജന്മത്തിൽ സീതയായി അയോനിജയായി ജനിക്കും.അന്ന് ഞാൻ മൂലം നിന്റെ മരണവും,കുലനാശവും ഉണ്ടാകും." എന്ന് ശപിച്ച് അഗ്നിയിൽ ചാടി പ്രാണാഹൂതി ചെയ്യുന്നു. ഭയചകിതനായ രാവണൻ വേദവതിയുടെ ദേഹം ദഹിച്ച ചാരം ഒരു പെട്ടിയിലാക്കി ലങ്കയിൽ കടൽ തീരത്ത് വനത്തിൽ കുഴിച്ചിടുകയും ചെയ്തു. അതിന് ശേഷം രാവണന് രാത്രി ഉറങ്ങുവാനേ സാധിച്ചില്ല.*
*രാവണനിൽ നിന്ന് കാര്യമറിഞ്ഞ മണ്‌ഡോദരി ആ പേടകം അവിടെ നിന്ന് എടുപ്പിച്ച് കൊട്ടാരത്തിൽ വന്ന് തുറന്ന് നോക്കുന്നു. ഏവരെയും അത്ഭുത സ്തബ്ധരാക്കി അതാ ആ പെട്ടിക്കകത്ത് ഒരു പെൺകുട്ടി കിടക്കുന്നു. ആ ശിശു അപ്പോൾ സംസാരിച്ചു തുടങ്ങി " ഹേ രാവണാ !! ഞാൻ നിന്റെ നാശത്തിനായി പിറന്നവൾ ആണ്. ഞാൻ കാരണം നിന്റെ വംശം മുച്ചൂടും മുടിയും " എന്ന് . ഇത് കേട്ട രാവണൻ ആ ശിശുവിനെ പെട്ടി ഉൾപ്പെടെ നശിപ്പിക്കുവാൻ കിങ്കരന്മാരോട് കൽപ്പിക്കുന്നു.*
*രാവണനറിയാതെ മണ്ഡോദരി ആ പെട്ടിയും ശിശുവിനെയും ഗംഗാനദിയുടെ ഉത്തര തീരത്ത് മിഥിലാ രാജ്യത്ത് കൊണ്ടുപോയി ഉപേക്ഷിക്കാൻ രാക്ഷസരെ ഏർപ്പാടാക്കി. പെട്ടിയുമായി അവർ പോകുന്നതിന് മുൻപ് ഒരശരീരി ഉണ്ടായി. " ലങ്കയുടെ നാശത്തിനായി ഞാൻ വീണ്ടും ഇവിടേക്ക് വരുന്നതാണ്. അന്ന് പതിവ്രതയായ മണ്ഡോദരി മാത്രം എന്നെ തിരിച്ചറിയുന്നതാണ് " . പേടിച്ച് പോയ കിങ്കരന്മാർ ആ പെട്ടി വേഗം കൊണ്ടുപോയി വിദേഹരാജ്യത്ത് കുഴിച്ചിട്ടശേഷം തിരികെ പോയി.*
*മക്കളിലാതിരുന്ന ജനകമഹാരാജാവ് യാഗം നടത്താൻ നിലം ഉഴുന്ന സമയത്ത് ഭൂമിക്കടിയിൽ നിന്ന് കിട്ടിയ പെട്ടിയിൽ നിന്ന് ആ ശിശുവിനെ കിട്ടുകയും ചെയ്തു. ഉഴുനിലം അഥവ സിതത്തിൽ നിന്ന് കിട്ടിയ ആ കുട്ടിയെ സീത എന്ന പേരിൽ ജനകൻ വളർത്തുകയും ചെയ്തു. ആ പേടകം ലങ്കയിൽ നിന്ന് പോയ ശേഷം രാവണൻ സുഖമായി ഉറങ്ങുകയും ചെയ്തു.*

No comments:
Post a Comment