Thursday, April 30, 2020

*മുജ്ജന്മത്തില്‍ ആരൊക്കെ...?*


മഹാഭാരതത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ മുജ്ജന്മത്തില്‍ ആരൊക്കെയായിരുന്നുവെന്ന് അറിയുന്നത് രസകരമായിരിക്കും. മുജ്ജന്മകുലബന്ധം അവരുടെ സ്വഭാവങ്ങളില്‍ വരുത്തിയ സ്വാധീനം എത്രമാത്രമെന്ന് മഹാഭാരതം വായിക്കുന്നവര്‍ക്ക് ബോധ്യപ്പെടുന്നതാണ്.

*മുജ്ജന്മത്തില്‍ ദേവാംശരായിരുന്നവര്‍*

ദ്രോണര്‍ – ബൃഹസ്പതി
അശ്വത്ഥാമാവ് -കമലപത്രാക്ഷന്‍
ഭീഷ്മര്‍ – അഷ്ടവസുക്കളില്‍ ഇളയവന്‍
കൃപന്‍ – രുദ്രഗണാംശം
ശകുനി – ദ്വാപരാംശം
സാത്യകി, ദ്രുപദന്‍, വിരാടന്‍,
കൃതവര്‍ത്മാവ്- മരുത്തുകള്‍
ധൃതരാഷ്ട്രന്‍ – ദീര്‍ഘബാഹു
പാണ്ഡു – സത്യബലാദികള്‍
വിദുരന്‍ – ധര്‍മ്മദേവന്‍
ദുര്യോധനന്‍ – കലി
കൗരവര്‍ – പൗലസ്ത്യന്മാര്‍
ധര്‍മപുത്രന്‍ – ധര്‍മ്മദേവന്‍
ഭീമന്‍ – വായുദേവന്‍
അര്‍ജ്ജുനന്‍ – ഇന്ദ്രന്‍
നകുലന്‍, സഹദേവന്‍ – അശ്വിനീദേവകള്‍
അഭിമന്യു – ചന്ദ്രപുത്രനായ വര്‍ച്ചസ്സ്
ധൃഷ്ടദ്യുമ്‌നന്‍ – അഗ്ന്യംശം

*മുജ്ജന്മത്തില്‍ അസുരാംശരായിരുന്നവര്‍*

ജരാസന്ധന്‍ – വിപ്രചിത്തി
ശിശുപാലന്‍ – ഹിരണ്യകശിപു
ശല്യന്‍ – സംഹ്ലാദന്‍ (പ്രഹ്ലാദന്റെ സഹോദരന്‍)
സാല്വന്‍ -അശ്വഗ്രീവന്‍
ഏകലവ്യന്‍ – സുമിത്രന്‍
ജനമേജയന്‍ – ഭൂരിതേജസ്സ്
രുഗ്മി – ആഷാഢന്‍

മഹാഭാരത കഥയില്‍ അര്‍ജ്ജുനന് തുല്യനായി മഹാഗോപുരം കണക്കെ ഉയര്‍ന്നുനില്‍ക്കുന്ന കഥാപാത്രമായ കര്‍ണന്‍ ഒരു ‘സങ്കരയിനം’ മനുഷ്യനായിരുന്നു. പൂര്‍വജന്മത്തില്‍ സഹസ്രകവചനെന്ന അസുരനായിരുന്നു. കുന്തിയുടെ ഉദരത്തില്‍ വന്നുപിറന്നതുകൊണ്ട് ക്ഷാത്രഗുണവും പിതാവ് സൂര്യദേവനായതുകൊണ്ട് ദേവഗുണവും അധിരഥനെന്ന സൂതന്‍ എടുത്തുവളര്‍ത്തിയതുകൊണ്ട് ശൂദ്രത്വമോ ചണ്ഡാലത്തമോ എന്ന ഗുണവും ഒത്തുചേര്‍ന്ന വിചിത്ര ജന്മമാണ് കര്‍ണന്റേത്.

യുദ്ധത്തിനുശേഷം അഭിമന്യുപുത്രനായ പരീക്ഷിത്താണ് ചന്ദ്രവംശത്തിന് കൈവന്ന ഒരേയൊരു ശേഷിപ്പ് അഥവാ അവകാശി.

No comments: