Saturday, April 25, 2020

[22/04, 13:36] Sanal Kumar Narayaneeyam: *വിഷ്ണു സഹസ്രനാമ സ്തോത്രം*
*ശ്ലോകം 8*

ഈശാനഃ പ്രാണദഃ പ്രാണോ ജ്യേഷ്ഠഃ ശ്രേഷ്ഠഃ പ്രജാപതിഃ
ഹിരണ്യഗർഭോ ഭൂഗർഭോ മാധവോ മധുസൂദനഃ

*അർത്ഥം*
64) ഈശാനഃ -സർവ്വ ചരാചരങ്ങളേയും പാലിക്കുന്നവൻ
65) പ്രാണദഃ - പ്രാണികൾക്ക്‌ പ്രാണനെ പ്രദാനം ചെയ്യുന്നവൻ
66) പ്രാണ: - പ്രാണൻ ( ജീവമുക്തന്മാർക്ക്‌ ജീവനായിരിപ്പവൻ )
67) ജ്യേഷ്ഠഃ - ഏറ്റവും മൂത്തവൻ
68)ശ്രേഷ്ഠഃ - ഏറ്റവും പ്രശംസിക്കത്തക്കവൻ
69) പ്രജാപതിഃ - പ്രജകളെ പരിപാലിക്കുന്നവൻ
70) ഹിരണ്യഗർഭ: - ഹിരണ്യമായ പ്രപഞ്ചം ഗർഭത്തിലുള്ളവൻ ( ബ്രഹ്മസ്വരൂപനായിരിക്കുന്നവൻ )
71)  ഭൂഗർഭ: - ഭൂമിയെ ഗർഭത്തിൽ സൂക്ഷിക്കുന്നവൻ
72) മാധവ: - മഹാലക്ഷ്മിയുടെ ഭർത്താവ്‌
73)  മധുസൂദനഃ - മധു എന്ന അസുരനെ ( സൂദനം ചെയ്തവൻ ) വധിച്ചവൻ
[23/04, 10:14] Sanal Kumar Narayaneeyam: *വിഷ്ണു സഹസ്രനാമ സ്തോത്രം*
*ശ്ലോകം 9*

ഈശ്വരോ വിക്രമീ ധന്വീ മേധാവീ വിക്രമഃ ക്രമഃ
അനുത്തമോ ദുരാധർഷഃ കൃതജ്‌ഞ: കൃതിരാത്മവാൻ

*അർത്ഥം*
74) ഈശ്വര: - സർവ്വശക്തൻ
75) വിക്രമീ - പരാക്രമമുള്ളവൻ
76) ധന്വീ - ശാർങ്‌ഗ ധനുസ്സോടുകൂടിയ വില്ലാളി വീരൻ
77) മേധാവീ - സർവ്വവിഷയങ്ങളുമറിയുന്ന ബുദ്ധിമാൻ
78) വിക്രമഃ - പ്രപഞ്ചത്തെ മുന്നടിയായി അളന്നവൻ
79) ക്രമഃ - ലോകവളർച്ചയ്ക്ക്‌ കാരണഭൂതനായവൻ
80) അനുത്തമ: - ഏറ്റവും ഉത്തമനായിരിക്കുന്നവൻ
 81) ദുരാധർഷഃ - അജയ്യനായിരിക്കുന്നവൻ
82) കൃതജ്‌ഞ: - പ്രാണികളുടെ സുകൃത ദുഷ്കൃതങ്ങളെ അറിയുന്നവൻ
 83) കൃതി: - പ്രവൃത്തി നിവൃത്തികൾക്കെല്ലാം അധികാരി
84) ആത്മവാൻ - സ്വന്തം മഹിമയാൽ ജ്വലിക്കുന്നവൻ
[24/04, 09:14] Sanal Kumar Narayaneeyam: *വിഷ്ണു സഹസ്രനാമ സ്തോത്രം*
*ശ്ലോകം 10*

സുരേശ: ശരണം ശർമ വിശ്വരേതാഃ പ്രജാഭവഃ
അഹസ്സംവത്സരോ വ്യാളഃ പ്രത്യയ:സർവ്വദർശനഃ

*അർത്ഥം*
85) സുരേശ: - ദേവഗണങ്ങളുടെ ഈശ്വരൻ
86 ശരണം - ആശ്രിത രക്ഷകൻ
87) ശർമ്മ - പരമാനന്ദ സ്വരൂപി
88) വിശ്വരേതാഃ - പ്രപഞ്ചോത്പത്തിക്ക്‌ കാരണമായിരിക്കുന്നവൻ
89) പ്രജാഭവഃ - പ്രാണികളുടെ ഉത്ഭവസ്ഥാനമായിരിക്കുന്നവൻ
90) അഹ: - പ്രകാശസ്വരൂപമായിരിക്കുന്നവൻ
91) സംവത്സര: - കാലത്തിന്റെ ആത്മാവായിരിക്കുന്നവൻ
92) വ്യാളഃ - അഭക്തർക്ക്‌ ഗ്രഹിക്കാൻ കഴിയാത്തവൻ
93) പ്രത്യയ: - വിജ്ഞാനസ്വരൂപൻ ( പ്രത്യയ: - ജ്ഞാനം )
94) സർവ്വദർശനഃ - എല്ലാം കാണുന്നവൻ
[25/04, 08:17] Sanal Kumar Narayaneeyam: *വിഷ്ണു സഹസ്രനാമ സ്തോത്രം*
*ശ്ലോകം 11*

അജ: സർവ്വേശ്വര: സിദ്ധ:
സിദ്ധിഃ സർവ്വാദിരച്യുതഃ
വൃഷാകപിരമേയാത്മാ
സർവ്വയോഗ വിനി:സൃതഃ 

*അർത്ഥം*
95) അജ:  - ജനിയ്ക്കാത്തവൻ
96) സർവ്വേശ്വര: - എല്ലാവർക്കും ഈശ്വരൻ
97) സിദ്ധ: - പ്രസിദ്ധി ഉള്ളവൻ
98) സിദ്ധിഃ - മോക്ഷസ്വരൂപൻ
99) സർവ്വാദി: - സർവത്തിന്റെയും ആദിമൂലകാരണമായിരിക്കുന്നവൻ
100) അച്യുതഃ - തന്റെ സ്വരൂപ വൈഭവത്തിൽ നിന്ന് ച്യുതി ഇല്ലാത്തവൻ
101) വൃഷാകപി: - വൃക്ഷവും കപിയുമായവൻ ( ധർമ്മസ്വരൂപനും വരാഹമൂർത്തിയുമായവൻ)
102) അമേയാത്മാ- അളക്കാൻ കഴിയാത്ത ആത്മ സ്വരൂപത്തോടു കൂടിയവൻ
103)  സർവ്വയോഗവിനി:സൃതഃ  - സർവ്വബന്ധങ്ങളിൽ നിന്നും വിമുക്തി നേടിയവൻ

No comments: