Sunday, April 26, 2020

#ശ്രീചക്ര_ലിംഗേശ്വർ

ഗംഗയുടെ തീരത്തുള്ള ഹനുമാൻ ഘട്ടിലെ ഒരു ചെറിയ ഗല്ലിയില് ശങ്കരമഠത്തിനടുത്താണ് ശ്രീ ചക്രലിംഗേശ്വർ എന്ന ഈ  ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.    ഈ  ക്ഷേത്രത്തിന്റെ പ്രത്യേകത എന്തെന്നാൽ ഇവിടെ സ്ഥാപിച്ചിട്ടുള്ള ശിവലിംഗത്തിൽ ശ്രീയന്ത്രം ഉൾക്കൊള്ളുന്നു.  വർഷങ്ങളായി തകർന്നു കിടന്നിരുന്ന ഈ  ക്ഷേത്രം 1936 ൽ  കാഞ്ചി കാമകോടി മഹാ പെരിയവർ ശ്രീ ശ്രീ ചന്ദ്രശേഖരസരസ്വതി  ഒരു പദയാത്രയിൽ വാരണാസി സന്ദർശിച്ചപ്പോൾ   അവശിഷ്ടങ്ങളിൽ നിന്ന് ഈ  ക്ഷേത്രത്തിന്റെ മഹത്വം തിരിച്ചറിയുകയും,  തന്റെ ഗുരു ചിദംബരാനന്ദ യോഗിയോടൊപ്പം ശ്രീ മുത്തുസ്വാമി ദീക്ഷിതർ അവിടെ താമസിചിരുന്നതും, ജീവ സമാധി ശിവലിംഗത്തിന്റെ താഴെയായിരുന്നെന്നും മനസ്സിലാക്കി. 

 ചിദംബരാനന്ദ യോഗിയാണ് വാരണാസിയില് വെച്ച് ശ്രീവിദ്യാ ദീക്ഷ മുത്തുസ്വാമി ദീക്ഷിതർക്ക്‌ നൽകി ദീക്ഷനാമ  ചിദാനന്ദനാഥ എന്ന് നൽകിയത്.  അറിവിന്റെ ഇരിപ്പിടമാണ് കാശി.  ചിദംബരാനന്ദ യോഗി ഷോഡശാക്ഷരി മന്ത്രത്തിന്റെ ദീക്ഷ മാത്രമല്ല, വേദവും വേദാന്തവും ഉപനിഷദ്‌ വശങ്ങളും ദീക്ഷിതരേ പഠിപ്പിച്ചു.  ഇത് അദ്ദേഹത്തിന്റെ എല്ലാ രചനകളിലും നന്നായി പ്രതിഫലിക്കുന്നു, അതുകൊണ്ടാണ് ദീക്ഷിതറിന്റെ രചനകൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയാത്തത്.

 മുത്തുസ്വാമി ദീക്ഷിതർ തന്റെ ഗുരുവിനൊപ്പം ആറുവർഷത്തോളം ഇവിടെ താമസിച്ചു.  ഈ കാലത്താണ് സ്വാമികൾ ഹിന്ദുസ്ഥാനി സംഗീതത്തെ കുറിച്ച് കൂടുതൽ പഠിച്ചതും അറിഞ്ഞതും. അതിലെ ചില രാഗങ്ങളെ പിന്നീട് അദ്ദേഹം  കർണാടക് സംഗീതവുമായി ലയിപ്പിച്ചു കൊണ്ട് ദ്വിജവന്തി,  യമുനകല്യാണി,  ഹമീരാകല്യാണി തുടങ്ങിയ രാഗങ്ങൾ സൃഷ്ടിക്കുകയുണ്ടായി.
ശ്രീ ഗുരുവേ നമഃ
ഹര ഹര ശങ്കർ ജയ ജയ ശങ്കർ

The temple Sri Chakra Lingeshwar is situated in a small galli of Hanuman ghat on the banks of Ganga. It is close by to Shankara mutt. The uniqueness of this temple is that the Linga which has been installed here has the Sri yantra embedded on it. This temple had fallen into ruins for many years. In the year 1936 when *Kanchi Kamakoti Maha Periyavar Sri Sri Chandrashekhara Saraswati* visited Varanasi on a paada yatra, he identified this temple from the ruins and said that Sri Mutthuswamy Dikshitar stayed there with his guru Chidambaranatha yogi and the latter’s jiva samadhi was beneath the Shiva linga.

It was Chidambaranatha yogi who gave the Sri vidya deeksha to Dikshitar and bestowed him the deeksha naama Chidanandanatha. This was performed in Varanasi. Kashi is a seat of knowledge. Chidambaranatha yogi not only gave deeksha of Shodashakshari mantra, but also taught Veda and Vedanta or Upanishadic aspects. This is very well reflected in all his compositions and that is the reason Dikshitar’s compositions cannot be understood easily.

Mutthuswamy Dikshitar stayed here for about six years doing Sadhana along with his Guru. In fact it was here that Dikshitar was exposed to Hindustani music which resulted in adopting few ragas like Dwijawanti, Yamunakalyani, Hameerkalyani and etc. to Karnatak music in the latter part of his life.
श्री गुरवे नमः🙏
हर हर शंकर जयजय शंकर🙏

No comments: