ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം - 267
രണ്ടു പേര് ഇരുട്ടിൽ ഇരിക്കുകയാണെങ്കിൽ പരസ്പരം ചോദിക്കാണ്. "ഇരുളിൽ ഇരിപ്പ വനാര് ചൊൽക നീ എന്ന് ഒരുവൻ ഉരപ്പത് കേട്ടുതാനുമേവം " രണ്ടു പേര് ഇരുട്ടിൽ ഇരിക്കുണൂത്രേ. രണ്ടു പേരും പരസ്പരം അറിയുന്ന ആളാണ്.ഒരാള് മറ്റേയാളോടു ചോദിച്ചു ആരാ " ഞാനാണെ" ആരാ " ഞാൻ തന്നെ " ഇയാളോടു തിരിച്ചു ചോദിച്ചാൽ " ഞാൻ തന്നെ " എന്നാണുത്തരം. ഒരു ഞാനിനെ മറെറാരു ഞാനിൽ നിന്നും വേർതിരിച്ചു കാണാനായിട്ട് ഞാൻ രാമൻ, ഞാൻ കൃഷ്ണൻ ഞാൻ ഗോവിന്ദൻ എന്തെങ്കിലും ഒക്കെ പേര് കൂട്ടിച്ചേർക്കും. പക്ഷേ ആ പേര് ആർട്ടിഫിഷൽ ആണ്.ഒരു പേരേ എല്ലാവർക്കും ഉള്ളൂ " ഞാൻ" ''അഹം നാമ അഭവത്" ശ്രുതി തന്നെ പറയുന്നത് അങ്ങിനെയാണ്. ഭഗവാൻ തന്നെ നമുക്ക് വച്ചൊരു പേരാണ് "അഹം'' ഞാൻ എന്ന അനുഭവ സ്വരൂപം.അപ്പോൾ ആ അനുഭവത്തിനെ പ്രജ്ഞ എന്നു പറയുന്നു. പക്ഷേ അതിൽ adeltration ഉണ്ട്. അഡൽ ട്രേഷൻ എന്താ മനസ്സ്, ബുദ്ധി ഇതൊക്കെയാണ്. അത് നമ്മളെ സമാധാനത്തോടെ ഇരിക്കാൻ അനുവദിക്കാതെ ഈ പ്രജ്ഞയെ കളങ്കപ്പെടുത്തി കൊണ്ടു തന്നെ ഇരിക്കുന്നു. ശുദ്ധമായ ആ പ്രജ്ഞ മനസ്സ് ഉണ്ടാകുന്നതിനു മുൻപ് ശുദ്ധമാണത്. അതാണ് ചെറിയ കുട്ടികൾ ഒക്കെ വളരെ സന്തോഷത്തോടു കൂടി അവർ ഇരിക്കുന്നത് ഒന്നും ബാധിക്കപ്പെടാതെ . നമ്മളുടെ നാച്ചുറൽ സ്റ്റേറ്റ് ആണ് അത്. ആ പ്രജ്ഞ ഇപ്പോൾ നമുക്ക് അത് ജീവനായിട്ട് തോന്നുന്നു. ഞാൻ എന്ന അനുഭവത്തിനെ ഇപ്പോൾ നമ്മൾ ജീവൻ എന്നു വിളിക്കുന്നു. അത് കയറി നെ പാമ്പെന്നു വിളിക്കുന്നതു പോലെയാണ്. വെളിച്ചത്ത് നോക്കിയാൽ പാമ്പില്ല കയറേ ഉള്ളൂ എന്നു കാണപ്പെടുന്നതു പോലെ ഈ ഞാൻ എന്താണ് എന്നുള്ള ശ്രദ്ധാ വെളിച്ചം കൊണ്ട് അകമേക്ക് നോക്കിയാൽ ഞാൻ ഞാൻ എന്നുള്ളത് എന്താണ് എന്നു അല്പമൊന്നു ശ്രദ്ധിച്ചാൽ ഈ ജീവൻ ജീവൻ്റെ സ്വഭാവം വിട്ട് ബ്രഹ്മത്തിൻ്റെ സ്വഭാവം അൽപ്പം അൽപ്പമായിട്ട് കാണിച്ചു തുടങ്ങും. എന്നു വച്ചാൽ ദു:ഖത്തിൻ്റെ പിടിവിട്ട് സുഖം കാണിച്ചു തുടങ്ങും. ചാഞ്ചല്യത്തിൻ്റെ പിടിവിട്ട് നിശ്ചലത കാണിച്ചു തുടങ്ങും. അശാന്തിയുടെ പിടിവിട്ട് ശാന്തി കാണിച്ചു തുടങ്ങും. മരണത്തിൻ്റെ പിടിവിട്ട് അമൃതാനുഭവത്തിൻ്റെ രുചി അകമെക്ക് അല്പാല്പമായി ഉള്ളിൽ നിന്നും തന്നെ ഊട്ടിത്തുടങ്ങും. അപ്പൊ ഇതൊക്കെ നമുക്ക് സിദ്ധമാണ്. ദയവ് ചെയ്ത് ഓർത്തോളാ ഇത് ബുദ്ധി കൊണ്ട് പിടിച്ചെടുക്കാൻ ശ്രമിക്കരുത് ഇത് വെറുമൊരു ദീക്ഷ പോലെയാണത്. വെറുതെ കേട്ടുകൊണ്ടിരുന്നാൽ മതി .അകമെക്ക് എപ്പോഴെങ്കിലും നമ്മളുടെ ശ്രദ്ധ , ഈ അഹം സ്ഫൂർത്തി ഇതിനാണ് ബ്രഹ്മ ബീജം എന്നു പറയുന്നത്.ബ്രഹ്മ ബീജം എന്നൊക്കെ ഭാഗവതത്തിൽ വരും .അതിന് പ്രണവം എന്നു വ്യാഖ്യാനിക്കും. അതിന് പ്രണവം എന്നു വ്യാഖ്യാനിച്ചാൽ പോരാ. ഈ അഹം സഫൂർത്തിയാണ് ബ്രഹ്മം ബീജം. ബ്രഹ്മത്തിൻ്റെ ബീജം നമ്മുടെ അകത്തുള്ളത് ഞാൻ ഉണ്ട്, അത് ബീജം എന്നു പറയാൻ കാരണം ഒരു ബീജം വലിയ വൃക്ഷം ആവുന്നതു പോലെ വെള്ളമൊഴിച്ച്കൊടുത്ത് വളമിട്ടു കൊടുത്ത് അത് വളർത്തിയാൽ കാലം കൊണ്ട് വലിയ വൃക്ഷം ആവണ പോലെ നമ്മളുടെ ഉള്ളിലുള്ള ഈ അഹങ്കാരം എന്നു നിന്ദിക്കുന്ന ഈ വ്യക്തിബോധത്തിൻ്റെ സഫൂർത്തിയെ നമ്മള് ശ്രദ്ധയാവുന്ന തീർത്ഥം ഒഴിച്ചു കൊടുത്താൽ ഭക്തിയാകുന്ന വളമിട്ടു കൊടുത്താൽ ധ്യാനമാകുന്ന നിരന്തരമായ പൂജ ചെയ്താൽ ഈ ബീജം തന്നെ വലിയ അനുഭൂതി വൃക്ഷമായിട്ട് അകമേക്ക് പരിണമിക്കും. നിഗമ കല്പ തരുവായിട്ട് അത് അകമെക്ക് പ്രകാശിക്കും. അതിനു പേരു തന്നെ പ്രജ്ഞ .
( നൊച്ചൂർ ജി )
Sunil namboodiri

No comments:
Post a Comment