Sunday, June 24, 2018

രമാര്‍ത്ഥ സത്യത്തെ അറിഞ്ഞ് അതിവദിക്കുന്നവനാണ് ശരിയായ അതിവാദി എന്ന സനത് കുമാരന്റെ വാക്ക് കേട്ട നാരദന്‍ ഇതുവരെ പറഞ്ഞതിന് ഉപരിയാണ് പരമ സത്യമെന്ന് മനസ്സിലാക്കി. ആ സത്യത്തെ അറിയാന്‍ ചോദിച്ചു. നാരദന്റെ ജിജ്ഞാസയെ പടിപടിയായി ഉയര്‍ത്തി ലക്ഷ്യത്തിലേക്ക് എത്തിക്കുന്നു.
യദാ വൈ വിജാനാത്യത്ഥ സത്യം വദതി, നാവിജാനന്‍ സത്യം വദതി വിജനന്നേവ സത്യം വദതി, വിജ്ഞാനം ത്വേവ വിജിജ്ഞാസിതവ്യമിതി. വിജ്ഞാനം ഭഗ വോ വിജിജ്ഞാസ ഇതി
പരമമായ സത്യത്തെ വിശേഷിച്ച് അറിയുമ്പോള്‍ മാത്രമാണ് ഒരാള്‍ സത്യം പറയുന്നത്. വിശേഷേണ അറിയാത്തവര്‍ പറയില്ല. വിജ്ഞാനമുള്ളവര്‍ മാത്രമാണ് സത്യം പറയുക. അതിനാല്‍ വിജ്ഞാനത്തെയാണ് അറിയാന്‍ ആഗ്രഹിക്കേണ്ടത്. ഇക്കാര്യം സനത് കുമാരന്‍ പറഞ്ഞപ്പോള്‍ ആ വിജ്ഞാനത്തെ അറിയാന്‍ താന്‍ ആഗ്രഹിക്കുന്നതായി നാരദന്‍ പറഞ്ഞു.
വ്യാവഹാരികമെന്നും പാരമാര്‍ത്ഥികമെന്നും രണ്ട് തരത്തിലുള്ള സത്യങ്ങളുണ്ട്. ഇന്ദ്രിയങ്ങളെ ക്കൊണ്ട് പ്രത്യക്ഷമായി അറിയാവുന്ന പ്രപഞ്ചവും മറ്റുമാണ് വ്യാവഹാരിക സത്യം. പരമമായ സത്യത്തെക്കുറിച്ചുള്ള അറിവാണ് ഇവിടെ  വിജ്ഞാനം എന്ന് പറഞ്ഞത്. എല്ലാമായിരിക്കുന്ന ഈ സത്ത് മാത്രമാണ് സത്യം എന്ന് വിജ്ഞാനം നേടിയ ആള്‍ പറയുന്നു. മറ്റുള്ളവര്‍ സത്യത്വ ബോധത്തോടെ മാറ്റങ്ങളുള്ളവയെക്കുറിച്ച് പറയും. അത് സത്യമല്ല. പരമാര്‍ത്ഥ സത്യ ബോധം ഉണ്ടാക്കാനാണ് ഈ ഉപദേശം
യദാ വൈ മനു തേളഥ വിജാനാതി, നാമത്വാ വിജാനാതി മതൈ്വവ വിജാനാതി, മതിസ്‌ത്വേവ വിജിജ്ഞാസിതവ്യേതി മതിം ഭഗവോ വിജിജ്ഞാസ ഇതി
 മനനം ചെയ്യുമ്പോള്‍ വിജ്ഞാനമുള്ളവനായിത്തീരുന്നു. മനനം ചെയ്യാതെ വിജ്ഞാനം ഉണ്ടാകില്ല. വിജ്ഞാനത്തിന് മനനം തന്നെ വേണം. അതിനാല്‍ മനനത്തെ അഥവാ മതിയെ അറിയാന്‍ ആഗ്രഹിക്കണം.
സനത് കുമാരന്റെ വാക്കുകള്‍ കേട്ട നാരദന്‍ തനിക്ക് മനന (മതി)ത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടന്ന് പറഞ്ഞു.
 യദാ വൈ ശ്രദ്ദധാത്യഥ മനതേ, ശ്രദ്ദധദേവ മനു തേ, ശ്രദ്ധാ ത്വേവ വിജിജ്ഞാസിതവ്യേതി, ശ്രദ്ധാം ഭഗവോ വിജിജ്ഞാസ ഇതി
ശ്രദ്ധയുണ്ടാകുമ്പോള്‍ മനനം ചെയ്യാന്‍ കഴിയും. ശ്രദ്ധയില്ലാത്തയാള്‍ മനനം ചെയ്യില്ല. ശ്രദ്ധയുള്ളയാള്‍ക്ക് മാത്രമേ മനനം ചെയ്യാനാകൂ... അതിനാല്‍ ശ്രദ്ധയെ അറിയാന്‍ ആഗ്രഹിക്കണമെന്ന് സനത് കുമാരന്‍ പറഞ്ഞു. ഇതു കേട്ട നാരദന്‍ ഞാന്‍ ശ്രദ്ധയെ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.
യദാ വൈ നിസ്തിഷ്ഠത്യഥ ശ്രദ്ദ ധാതി, നാനിസ്തിഷ്ഠന്‍ ശ്രദ്ധ ധാതി ,നിസ്തിഷ്ഠന്നേവ ശ്രദ്ദധാതി,നിഷ്ഠാ ത്വേവ വിജിജ്ഞാസിതവ്യേതി, നിഷ്ഠാം ഭഗവോ വിജിജ്ഞാസ ഇതി
നിഷ്ഠയുണ്ടാകുമ്പോള്‍ ശ്രദ്ധയുണ്ടാകും. നിഷ്ഠയില്ലാത്തയാള്‍ക്ക് ശ്രദ്ധയുണ്ടാകില്ല. അതിനാ
ല്‍ നിഷ്ഠയെ അറിയാന്‍ ആഗ്രഹിക്കണം. ഇത് കേട്ട നാരദന്‍ തനിക്ക് നിഷ്ഠയെ അറിയണമെന്ന് പറഞ്ഞു.
 ബ്രഹ്മജ്ഞാനത്തെ നേടാന്‍ ശിഷ്യന്‍ ഗുരുവിനെ പരിചരിച്ച് കഴിയേണ്ടതുണ്ട്. ഗുരുശുശ്രൂഷയിലും മറ്റുമുളള താല്പര്യത്തെയാണ് നിഷ്ഠയെന്ന് പറയുന്നത്.
യദാ വൈ കരോത്യഥ നിസ്തിഷ്ഠതി, നാകൃത്വാ നിസ്തിഷ്ഠതി, കൃത്വൈവ നിസ്തിഷ്ഠതി, കൃതിസ്‌ത്വേവ വിജിജ്ഞാസിതവ്യേതി, കൃതിം ഭഗവോ വിജിജ്ഞാസ ഇതി
 കൃതിയുണ്ടാകുമ്പോള്‍ നിഷ്ഠയുണ്ടാകും. കൃതിയില്ലാത്തയാള്‍ക്ക് നിഷ്ഠയില്ല. കൃതിയുള്ളയാള്‍ക്ക് മാത്രമാണ് നിഷ്ഠയുണ്ടാവുക. അതിനാല്‍ കൃതിയെ അറിയാന്‍ ആഗ്രഹിക്കണം.
കൃതി എന്നാല്‍ ശമവും ദമവും വേണം എന്നര്‍ത്ഥം. മനസ്സിന്റ ഏകാഗ്രതയാണ് ശമം.ഇന്ദ്രിയങ്ങളെ വേണ്ട പോലെ നിയന്ത്രിക്കുന്നതാണ് ദമം. ഇവയുണ്ടെങ്കിലേ ഗുരുശുശ്രൂഷയിലും മറ്റും നിഷ്ഠയുണ്ടാവൂ..
 janmabhumi

No comments: