Monday, June 25, 2018

ശരീരം കൊണ്ടും വാക്കുകള്‍ കൊണ്ടും മനസ്സുകൊണ്ടും അനുഷ്ഠിക്കപ്പെടേണ്ട തപസ്സുകളുടെ ലക്ഷണങ്ങളാണ് കഴിഞ്ഞ 14, 15, 16 ശ്ലോകങ്ങളില്‍ വിവരിച്ചത്. ആ തപസ്സുകളെ സാത്ത്വിക-രാജസ-താമസ ഭേദേന മൂന്ന് ശ്ലോകങ്ങളിലൂടെ വിശദീകരിക്കുന്നു. തത് തപഃ ത്രിവിധം- ആ തപസ്സുകള്‍ മൂന്നു വിധത്തിലാണ്.
സാത്ത്വികമായ തപസ്സ് (17-17)
1. പരയാ ശ്രദ്ധയാ തപ്‌നം
ഉത്കൃഷ്ടമായ ശ്രദ്ധ- വേദാദികളായ ശാസ്ത്രങ്ങളിലുള്ള വിശ്വാസം, ആചാര്യന്മാരുടെ നിര്‍ദ്ദേശങ്ങളിലുള്ള വിശ്വാസം, ഭഗവാന്‍ സന്തോഷിക്കും എന്ന വിശ്വാസം- ഇതാണ് ശ്രദ്ധയുടെ വിവരണം. ഈ ശ്രദ്ധയാണ് വേïത്.
2. അഫലാകാംക്ഷിഭിഃ നരൈഃ
തപസ്സ് അനുഷ്ഠിക്കുന്ന മനുഷ്യര്‍ക്ക് തപസ്സിന്റെ ഫലമായി പറഞ്ഞിട്ടുള്ള ഫലം എനിക്ക് കിട്ടണം എന്ന ആഗ്രഹം തീരെ ഉണ്ടാവരുത്.
3. യുക്തൈഃ 
മനസ്സ് പൂര്‍ണമായും തപോനുഷ്ഠാനത്തില്‍ ഉറച്ചുനില്‍ക്കണം. മാത്രമല്ല, ഭഗവാന്‍ സന്തോഷിക്കാന്‍ വേണ്ടി, ഭഗവാനുമായി യോജിപ്പിച്ചുകൊണ്ട്- ഭഗവാന് ആരാധനയായി തന്നെ അനുഷ്ഠിക്കണം. ഇങ്ങനെ അനുഷ്ഠിക്കപ്പെടുന്ന ശാരീരികവും വാചികവും മാനസികവുമായ തപസ്സുകള്‍ സാത്ത്വികമെന്ന് വിദ്വാന്മാര്‍ പറയുന്നു.
janmabhumi

No comments: