Wednesday, June 27, 2018

വസിഷ്ഠന്‍ തുടര്‍ന്നു: പറഞ്ഞു: , ഒരു പഴത്തിനെ പൊതിഞ്ഞിരിക്കുന്ന പഴത്തൊലിയെന്നപോലെ ഈ വിശ്വം പലപല ആവരണങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. ഒരു ശാഖയില്‍ അനേകായിരം പഴങ്ങള്‍. ആ ശാഖ അനേകായിരം ശാഖകളുള്ള ഒരു വൃക്ഷത്തിന്റേതാണ്. ആ വൃക്ഷം അനേകായിരം മരങ്ങളുള്ള ഒരു കാട്ടിലേതാണ്. ആ കാട് അനേകായിരം കാടുകള്‍ നിറഞ്ഞ ഒരു മലയടിവാരത്തിലേതാണ്. ആ മല ഒരു രാജ്യത്തിലെ അനേകായിരം മലകളില്‍ ഒന്നാണ്. ആ രാജ്യം അനേകായിരം രാജ്യങ്ങളുള്ള ഒരു ഭൂഖണ്ഡത്തിലേതാണ്. അത് അങ്ങനെയുള്ള അനേകായിരം ഭൂഖണ്ഡങ്ങള്‍ ഉള്ള ഒരു ഗോളത്തിലേതാണ്. അത്തരം ഗോളങ്ങള്‍ അനേകായിരമുള്ള ഒരു സമുദ്രമുണ്ട്. അത്തരം സമുദ്രങ്ങള്‍ അനേകായിരം ഉള്ളിലുള്ള ഒരു സത്വമുണ്ട്. അങ്ങനെയുള്ള അനേകായിരം സത്വങ്ങളെ മാലയായി കഴുത്തിലണിഞ്ഞ പരമപുരുഷനുമുണ്ട്. അങ്ങനെയുള്ള അനേകായിരം പരമപുരുഷന്മാരെ പ്രകാശിപ്പിക്കുന്ന ഒരു സൂര്യനുണ്ട്. ആ സൂര്യനാണ് എല്ലാവരെയും എല്ലാത്തിനെയും പ്രദ്യോദിപ്പിക്കുന്നത്. അല്ലയോ യക്ഷീ, അത് ബോധത്തിന്റെ സൂര്യനാണ്. ആ സുര്യന്റെ വെളിച്ചത്തിലാണ് അനേകായിരം വിശ്വങ്ങള്‍ വെറും അണുകണികകളെപ്പോലെ നിലകൊള്ളുന്നത്. ആ പ്രകാശധോരണിയിലാണ് ഇപ്പറഞ്ഞ വസ്തുക്കളെല്ലാം സത്തെന്നപോലെ നിലനില്‍ക്കുന്നത്. ..

No comments: