Friday, June 22, 2018

ആസുരസ്വഭാവികളുടെ മനോരഥം ഇങ്ങിനെ നീണ്ടുപോകുന്നു
''ആദ്യ ഇദം മായാലബ്ധം''
ഇപ്പോള്‍, ആയിരക്കണക്കിന് രൂപ ലോകബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്, ആയിരക്കണക്കിന് ഏക്കര്‍ ഭൂസ്വത്തുണ്ട്, ഭാര്യയുണ്ട്, പുത്രന്മാരുണ്ട്, ബന്ധുക്കളുണ്ട്. ഞാന്‍ പറഞ്ഞാല്‍ അത് അതേപടി നടപ്പിലാകക്കുന്ന അനുയായികളുണ്ട്. ഇതെല്ലാം എന്റെ ബുദ്ധിബലം, ശരീരബലം, സാമര്‍ഥ്യം ഇവകൊണ്ടാണ് നേരിട്ടുള്ളത്; അതുകൊണ്ടുമാത്രം. അല്ലാതെ ദൈവാനുഗ്രഹം കൊണ്ടോ, കാലഗുണം കൊണ്ടോ അല്ല. ഇനിയും ഞാന്‍ എത്രയോ ഇരട്ടി ധനവും പാടങ്ങളും തോട്ടങ്ങളും നേടും. തീര്‍ച്ച. എല്ലാറ്റിലും ധനം ധനം തന്നെ. ഇന്നു കയ്യിലുള്ള ധനത്തെക്കാള്‍ ആയിരം ഇരട്ടി ധനം ഞാന്‍ എന്റെ സാമര്‍ഥ്യംകൊണ്ട് നേടും. ഉറപ്പാണ്.
ആസുരിക സ്വഭാവികളുടെ 
ക്രോധം വ്യക്തമാക്കുന്നു (16-14)
ഭഗവാന്‍, അവരുടെ മനസ്സില്‍ ഉയരുന്ന ക്രൂരമായ പരിപാടി ഇങ്ങനെയായിരിക്കും എന്ന് പറയുന്നു-
''അസൗ ശത്രുഃ മയാഹതഃ''
-എന്റെ എല്ലാ പ്രവൃത്തികള്‍ക്കും എപ്പോഴും തുടരെ, തുടരെ തടസം സൃഷ്ടിച്ച് വിഷമിപ്പിക്കുന്ന- പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ''പാര'' വെക്കുന്ന- ശത്രു ഉണ്ടായിരുന്നു. അവനെ ഇന്നല രാത്രി കൊന്നു; ഞാനാണ് കൊന്നത്, ഈ കയ്യുകൊണ്ടാണ് കൊന്നത്.
''അസരാന്‍ അസി ഹനിഷ്യേ''
-ഇനിയും അമ്പതോളം ശത്രുക്കള്‍ ബാക്കിയുണ്ട്. അവരുടെ പേരും അഡ്രസും അടങ്ങുന്ന ലിസ്റ്റ് ഇതാ ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. മാത്രമല്ല, അവരെ കൊല്ലേണ്ട തീയതി, സ്ഥലം, സമയം ഇവയും റഡിയാക്കിയിട്ടുണ്ട്. അവരെ കൊല്ലണ്ട രീതിയും പ്ലാന്‍ ചെയ്തിട്ടുണ്ട്. ആരും എന്റെ സമീപത്തുനിന്ന് രക്ഷപ്പെടുകയില്ല.
വെട്ടിക്കൊല്ലണ്ടവര്‍ ഇത്ര, വെടിവെച്ച് കൊല്ലേണ്ടവര്‍ ഇത്ര; ബോംബിട്ടു കൊല്ലണ്ടവര്‍ ഇത്ര, തല്ലിക്കൊല്ലേണ്ടവര്‍ ഇത്ര- എല്ലാം അനുയായികളെ ഏല്‍പ്പിച്ചിട്ടുണ്ട്...16.13
janmabhumi

No comments: