Monday, June 25, 2018

ഛാന്ദോഗ്യോപനിഷത്ത് 63
കൃതിയെ അറിയണമെന്ന് കേട്ട നാരദന്‍ തനിക്ക് അത് ഉപദേശിച്ചു തരുവാന്‍ ആവശ്യപ്പെടുന്നു.യദാ വൈ സുഖം ലഭതേളഥ കരോതി, നാസുഖം ലബ്ധ്വാ കരോതി, സുഖമേവ ലബ്ധ്വാ കരോതി, സുഖം ത്വേവ വിജിജ്ഞാസിതവ്യമിതി, സുഖം ഭഗവോ വിജിജ്ഞാസ ഇതിസുഖത്തെ ലഭിക്കുമ്പോള്‍ കൃതിയുള്ളവനാകുന്നു. സുഖം ലഭിച്ചാല്‍ മാത്രമേ കൃതിയുണ്ടാകൂ. അതിനാല്‍ സുഖത്തെ അറിയാന്‍ ആഗ്രഹിക്കണം. സനത് കുമാരന്റെ വാക്ക് കേട്ട നാരദന്‍ തനിക്ക് സുഖത്തെ അറിയണമെന്ന് പറഞ്ഞു.
സുഖം ഉണ്ടാകാനാണ് മനുഷ്യര്‍ ഓരോ കര്‍മ്മംചെയ്യുന്നത്. അതിന് മനസ്സും ഇന്ദ്രിയങ്ങളും ഏകാഗ്രമാക്കണം. ആത്മതൃപ്തിയും നിരതിശയ സുഖവുമാണ് നേടേണ്ടത്. സുഖം ലഭിക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ ശ്രദ്ധ, നിഷ്ഠ, കൃതി എന്നീ ഗുണങ്ങളും നേടണം. ഈ ഗുണങ്ങള്‍ ഉണ്ടായാലും പോരാ, ആത്മ സുഖത്തെറിച്ച് അറിയാന്‍ ആഗ്രഹിക്കുക തന്നെ വേണം.
യോ വൈ ഭൂമാ തത് സുഖം നാല് പേ സുഖമസ്തി, ഭൂമൈവ സുഖം, ഭൂമാ ത്വേവ വിജിജ്ഞാസിതവ്യ ഇതി, ഭൂമാനം ഭഗവോ വിജിജ്ഞാസ ഇതി.
ഭൂമാവാണ് സുഖം, അല്പത്തില്‍ സുഖമില്ല  അതിനാല്‍ ഭൂമാവിനെ തന്നെയാണ് അറിയാന്‍ ആഗ്രഹിക്കേïത്.സനത് കുമാരന്‍ പറഞ്ഞത് കേട്ട നാരദന്‍ ഞാന്‍ ഭൂമാവിനെ അറിയാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു.ഏറ്റവും മഹത്തായതിനെണ് ഭൂമാവ് എന്ന് പറയുന്നത്.ഭൂ മാവ് എന്നതിന് മഹത്ത്; ബൃഹത്ത്, നിരതിശയം എന്നൊക്കെയാണ് അര്‍ത്ഥം. ബൃഹത്ത് ,ബ്രഹ്മം എന്നീ വാക്കുകള്‍ ഒരേ ധാതുവില്‍ നിന്നാണ് ഉïായത്.
ബ്രഹ്മത്തെ നേടുമ്പോള്‍ നമ്മുടെ ആഗ്രഹങ്ങളുടെ ഏറ്റവും ഉയര്‍ന്ന തലമായി. അതിനപ്പുറം മറ്റൊന്നില്ല. ബ്രഹ്മത്തിന് ഭൂമാ എന്ന പേര് ഉപനിഷത്ത് നല്‍കിയതാണ്.വളരെ വലുതിനെ കിട്ടുമ്പോള്‍ മനസ്സ് നിറയുന്നു. അപ്പോള്‍ സുഖം ഉïാകുന്നു. അല്പമായത് കിട്ടുമ്പോള്‍ ഇനിയും വേണമെന്ന് തോന്നും. ആഗ്രഹം വേï പോലെ നിറവേറിയില്ലെങ്കില്‍ ദു:ഖമുïാകും. അപ്പോള്‍ സുഖമില്ല.
ബ്രഹ്മത്തെപ്പോലെ വലുതായി മറ്റൊന്നില്ല എന്നതിനാല്‍ അതിനെ നേടുന്നത് തന്നെ യഥാര്‍ത്ഥ സുഖം.
യത്ര നാന്യത് പശ്യതി നാന്യത് ശൃണോതി നാന്യ ത് വിജാനാതി സ ഭൂമാ... യോ വൈ ഭൂമാ തദമൃതം... സ്വേ മഹിമ്‌നി യദി വാ ന മഹിമ് നീതി.
എവിടെ മറ്റൊന്ന് കാണുകയോ കേള്‍ക്കുകയോ അറിയുകയോ ചെയ്യുന്നില്ലയോ അതാണ് ഭൂമാവ്. എവിടെ മറ്റൊന്ന് കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുന്നുവോ അത് അല്പമാണ്. ഏതൊന്നാണോ ഭൂമാവ് അത് അമൃതമാണ്. ഏതൊന്നാണോ അല്പമായത് അത് നാശമുള്ളതാണ്.ഇത് കേട്ട നാരദന്‍ ഭൂ മാവ് ഏതില്‍ പ്രതിഷ്ഠിതമാണെന്ന് ചോദിച്ചു. അത് സ്വന്തം മഹത്ത്വത്തില്‍ തന്നെ പ്രതിഷ്ഠിതമാണ്. അല്ലെങ്കില്‍ സ്വമഹിമാവിലും പ്രതിഷ്ഠിതമല്ല എന്ന് സനത് കുമാരന്‍ പറഞ്ഞു.
തന്നില്‍ നിന്ന് അന്യമായി മറ്റൊന്നില്ലാത്തതിനാല്‍ ഭൂമാവ് എന്ന ബ്രഹ്മത്തിന് കാണുകയോ കേള്‍ക്കുകയോ അറിയുകയോ ഒന്നും വേï. അത് അമൃതമായിരിക്കുന്നതാണ്. അതിന് നാശമില്ല. ഭൂമാവിനേക്കാള്‍ ഉത്കൃഷ്ടമായത് എന്തെങ്കിലും ഉïോ എന്നറിയാനാണ് ഭൂമാവ് ഏതില്‍ പ്രതിഷ്ഠിതമെന്ന് ചോദിച്ചത്.
ഭൂമാവിന് സ്വന്തം മഹത്ത്വമല്ലാതെ മറ്റൊരു പ്രതിഷ്ഠയില്ല. അതു പോലും വാസ്തവത്തില്‍ പറയാനാവില്ല. അങ്ങനെ പറയുന്നതു തന്നെ താഴ്ന്ന നിലയാണ്.പാരമാര്‍ത്ഥിക തലത്തില്‍ നോക്കുമ്പോള്‍ ഭൂമാവ് ഒന്നിലും പ്രതിഷ്ഠിതമല്ല. അതിന് മറ്റൊരു പ്രതിഷ്ഠയുടേയോ ആശ്രയത്തിന്റെയോ ആവശ്യമില്ല. അങ്ങനെ ആശ്രയം നല്‍കാന്‍ പറ്റിയ വേറെ ഒന്ന് ഇല്ല. ഭൂമാവ് ഒന്നേ ഉള്ളൂ എന്നതു തന്നെ കാരണം. അതു കൊï് ആ ചോദ്യം അപ്രസക്തമാണ്.
സ്വാമി അഭയാനന്ദ, ചിന്മയ മിഷന്‍, തിരുവനന്തപുരം

No comments: