Tuesday, June 26, 2018

വിവേക ചൂഡാമണി  ശ്ലോകം - 160 Date_

ശല്യരാശിർ മാംസ ലിപ് തോ  മലപൂർണ്ണോ fതികശ്മല:
കഥം ഭവേദയം വേത്താ സ്വയമേ തദ് വിലക്ഷണ:
       ' അർത്ഥം
മലം കൊണ്ട് നിറഞ്ഞതും മാംസത്തിൽ പൊതിഞ്ഞതും വൃത്തികെട്ടതുമായ ഈഎല്ലിൻ കൂട് ഇതിൽ നിന്നെല്ലാം അത്യന്തം ഭിന്നവും ജ്ഞാതാവുമായ ആത്മാവ് ആകുന്നതെങ്ങിനെ?
161
ത്വങ് മാംസമേ ദോ f സ്ഥിപു രീഷ രാശാ-
വഹം മതിം മൂഢ ജന: കരോതി
വിലക്ഷണം വേത്തി വിചാരശീ ലോ
നിജ സ്വരൂപം പരമാർത്ഥ ഭൂതം
    ''അർത്ഥം
തോല് മാംസം മേദസ്സ് അസ്ഥി അമേദ്ധ്യം ഇവയുടെ സമുദായമായ ശരീരത്തിൽ  ഞാൻ  എന്ന താദാത്മ്യ ബുദ്ധിയെ മൂഢൻ ബന്ധിക്കുന്നു. വിചാരശീലനാകട്ടെ ദേഹ ഭി ന്നവും കാലാതീതനുമായ സ്വ സ്വരൂപത്തെ -പരമാത്മാവിനെ അറിയുന്നു. അതായത് വിചാര ഹീ ന ൻ ദേഹത്തെ ഞാൻ എന്ന് കരുതുന്നു. വിചാരശീലൻ ദേഹത്തിൽ നിന്ന് ഭിന്നവും നിത്യനുമാണ് തന്റെ യഥാർത്ഥ സ്വരൂപം എന്നറിയുന്നു.

162
ദേ ഹോfഹമിത്യേവ ജഡസ്യ ബുദ്ധി:
ദേ ഹേ ച ജീവേ വിദുഷ സ്ത്വ ഹം ധീ:
വിവേക വിജ്ഞാനവതോ മഹാത്മനോ
ബ്രഹ്മാഹമിത്യേവ മതി : സദാത്മനി
          അർത്ഥം
ഞാൻ ദേഹം തന്നെ എന്ന് മൂഢൻ കരുതുന്നു. ശാസ്ത്രജനി ത മാ യ പരോക്ഷ ജ്ഞാനമുള്ളവൻ ദേഹ ത്തിലും ജീവനിലും ഞാൻ എന്ന് അഭിമാനിക്കുന്നു. ആത്മാ-അനാത്മ വിവേചനം ചെയ്ത് സാക്ഷാത്കാരം സിദ്ധിച്ച മഹാത്മാവ് തന്നെ കുറിച്ച് സദാ ഞാൻ ബ്രഹ്മമാകുന്നു എന്നറിയുന്നു.

No comments: