Monday, June 25, 2018

മനുഷ്യര്‍ എപ്പോഴും വിചാരിക്കുന്നത് നാളെ ജീവിതം സ്വസ്ഥമാകുമെന്നാണ്. നിങ്ങള്‍ എന്തു പ്രവര്‍ത്തിച്ചിട്ടും കാര്യമൊന്നുമില്ല. ലോകത്തിന്റെ പകുതിയിലധികവും പിടിച്ചടക്കിയ മഹാനായ അലക്‌സാണ്ടര്‍ക്കുപോലും ജീവിതം സ്വസ്ഥമായിത്തീര്‍ന്നില്ല. അല്ലേ? എനിക്കറിയില്ല അലക്‌സാണ്ടറിനെ എല്ലാവരും എന്തിനാണ് 'മഹാന്‍' എന്നു വിളിക്കുന്നതെന്ന്. ഒരുപക്ഷേ അയാളുടെ മൂന്നാമത്തെ പേര് എല്ലാവരും മറന്നതാകാം. മഹാനായ അലക്‌സാണ്ടര്‍ എന്ന വിഡ്ഢി. അത് എല്ലാവരും മറന്നിരിക്കുന്നു. എന്തുകൊണ്ടാണ് ഞാന്‍ ഇങ്ങനെ പറയുന്നത്? അലക്‌സാണ്ടര്‍ അയാളുടെ ജീവിതത്തില്‍ എന്താണ് ചെയ്തത്? പതിനാറാമത്തെ വയസ്സില്‍ അയാള്‍ യുദ്ധംചെയ്ത് ആളുകളെ കൊന്നൊടുക്കി തുടങ്ങി. അയാള്‍ക്ക് ഒരു പരിചയവുമില്ലാതിരുന്ന, അയാള്‍ ആരെന്ന് ഒരു നിശ്ചയവുമില്ലാതിരുന്ന ആളുകളെ. എന്തായിരുന്നു അയാളുടെ ജീവിതോദ്ദേശ്യം? ആയിരക്കണക്കിനാളുകളെ അയാള്‍ കശാപ്പു ചെയ്തു. പതിനാറു വര്‍ഷം അയാള്‍ നിരന്തരം യുദ്ധം ചെയ്തു. എന്നിട്ട് മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ ദുഃഖാര്‍ത്തനായി അയാള്‍ മരിച്ചു. ബാക്കി പകുതി ലോകം പിടിച്ചടക്കിയിട്ടില്ല എന്നതായിരുന്നു അയാളുടെ ദുഃഖത്തിനു കാരണം.sadguru

No comments: