Friday, June 22, 2018

തലശ്ശേരിയിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനം -ഡിഗ്രി കോഴ്സുകളിലേക്കുള്ള മാനേജ്മെന്റ് ക്വോട്ടയിലേക്കുള്ള ഇൻറർവ്യൂ നടക്കുകയാണ് - പ്രിൻസിപ്പലാണ് വിദ്യാർത്ഥിയെ ഇന്റർവ്യൂ ചെയ്യുന്നത് - സാമാന്യം ഭേദപ്പെട്ട മാർക്ക് വാങ്ങിയ കുട്ടിക്കൊപ്പം രക്ഷിതാവായ അച്ഛനുമിരിക്കുന്നുണ്ട് - പാഠ്യവിഷയങ്ങളെ പറ്റിയുള്ള ചോദ്യങ്ങൾ പ്രതീക്ഷിച്ച് കുട്ടിയും മകനെങ്ങിനെയെങ്കിലും അഡ്മിഷൻ കിട്ടണമെന്ന പ്രാർത്ഥനയോടെ അച്ഛനുമിരിക്കുമ്പോൾ കുട്ടിയോടുള്ള ചോദ്യങ്ങൾ വന്നു തുടങ്ങി -
Do you wash your clothes? ഇല്ലെന്ന് തലയാട്ടൽ -
Do you help your mother ?
no sir എന്ന ഉത്തരം.
Do you serve food for parents?
Did you ever observe your father exhausted after his work?
can you buy grocery for your home if parents Send you with money ?
How much time You Spend your time in neighbour hood with elderly people ?
ഉത്തരങ്ങളില്ലാത്ത വിദ്യാർത്ഥി ഡിഗ്രിക്ക് മേൽ പറഞ്ഞവയുടെ ആവശ്യം ചിന്തിക്കുമ്പോൾ കുട്ടിയുടെ അച്ഛനോട് പ്രിൻസിപ്പൽ പറഞ്ഞു.
സ്വന്തം വീട്ടിനും അയൽക്കാർക്കും ഉപകരിക്കാത്ത രീതിയിൽ നിങ്ങൾ ഒരു പൌരനെ സൃഷ്ടിക്കുന്നു - അവന്റെ മാർക്ക് മാത്രം കണക്കിലെടുത്ത് എനിക്ക് പ്രവേശനം നൽകാൻ താൽപര്യമില്ല - I don't want any emotionally fragile individuals - സമൂഹത്തിനുപകരിക്കുന്ന മനുഷ്യരെ വാർത്തെടുക്കലാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത് - നിങ്ങളുടെ കുട്ടി ഇവിടവുമായി ഇണങ്ങിച്ചേരാൻ ബുദ്ധിമുട്ടാണ് - ആലോചിച്ച് രണ്ടു ദിവസങ്ങൾ കഴിഞ്ഞു വരൂ...
പുറത്തേക്കിറങ്ങിയ അച്ഛന്റെ ചിന്ത തന്റെ കുട്ടിക്കാലത്തേക്ക് പോയിത്തുടങ്ങിയിരുന്നു - എട്ടിൽ പഠിക്കുമ്പോൾ അരി പൊടിപ്പിച്ചു കൊണ്ടുവന്നതും സ്ക്കൂൾ വിട്ടു വന്ന് ആകെയുള്ള ഷർട്ട് അലക്കി ഉണക്കാനിട്ടിരുന്നതുമെല്ലാം സ്ക്റീനിൽ തെളിഞ്ഞു - ബാല്യം തൊട്ടു തന്നെ പ്രാരാബ്ധങ്ങൾ തിരിച്ചറിഞ്ഞ ജീവിതം -
അദ്ദേഹം പറഞ്ഞതാണ് ശരി - സമൂഹത്തിനുപകരിക്കപ്പെടുന്നതാവണം മനുഷ്യ ജന്മം - അറിവും തിരിച്ചറിവും ചേർന്നാലേ വിദ്യാഭ്യാസത്തിനു പൂർണ്ണതയാവൂ....
പിൻതിരിഞ്ഞു പ്രിൻസിപ്പലിന്റെ ഓഫീസിലെത്തിയ അച്ഛൻ പറഞ്ഞു -
സാർ അവനെ ഇവിടെ പഠിക്കാനനുവദിക്കണം - അച്ചടക്കം ശീലമാവട്ടെ - അവൻ മനുഷ്യനാവട്ടെ.
പ്രിൻസിപ്പലിൽ ഒരു പുഞ്ചിരി വിരിയുന്നുണ്ടായിരുന്നു...
POSTED as received.

No comments: