വ്യാസ ഉവാച ശ്രീസച്ചിദാനന്ദഘനസ്വരൂപിണേ കൃഷ്ണായചാനന്തസുഖാഭിവര്‍ഷിണേ വിശ്വോദ്ഭവസ്ഥാനനിരോധ ഹേതവേനുമോവയം ഭക്തിരസാപ്തയേളനിശം വ്യാസന്‍ പറഞ്ഞു: ആരുടെസ്വരൂപം സച്ചിദാനന്ദഘനമാണോ, ആര് അനന്തമായസുഖം വര്‍ഷിക്കുന്നവനാണോ, ആര് വിശ്വത്തിന്റെ ഉത്പത്തിക്കും സ്ഥിതിക്കും നാശത്തിനും ഹേതുവാണോ; ആ ശ്രീകൃഷ്ണപരമാത്മാവിനെ ഭക്തി രസത്തിന്റെ ആസ്വാദനത്തിനായി നിത്യവും വന്ദിക്കുന്നു. നൈമിഷേസൂതമാസീനമഭിവാദ്യമഹാമതിം കഥാമൃതരസാസ്വാദകുശലാഋഷയോളബ്രുവന്‍ നൈമിഷാരണ്യത്തില്‍ ഇരുന്നരുളുന്ന മഹാമതിയായ സൂതനെ അഭിവാദ്യംചെയ്ത് ഭഗവദ്കഥാമൃതരസം ആസ്വദിക്കുന്നതില്‍ കുശലരായ മഹര്‍ഷിമാര്‍ ചോദിച്ചു ഋഷയഊചുഃ വജ്രം ശ്രീമാഥുരേദേശേസ്വപൗത്രംഹസ്തിനാപുരേഅഭിഷിച്യഗതേരാജ്ഞിതൗകഥംകിഞ്ചചക്രതുഃ മഹര്‍ഷിമാര്‍ ചോദിച്ചു: ധര്‍മ്മനിഷ്ഠനായ യുധിഷ്ഠിരന്‍ ശ്രീകൃഷ്ണ പൗത്രനായ അനിരുദ്ധന്റെ പുത്രനായ വജ്രനാഭനെ മഥുരയിലും തന്റെ പൗത്രനായ(അര്‍ജ്ജുനപുത്രനായഅഭിമന്യുവിന്റെ പുത്രനായ) പരീക്ഷിത്തിനെ ഹസ്തിനാപുരത്തും മഹാരാജാക്കന്മാരായി അഭിഷേകം ചെയ്ത് രാജ്യഭാരം ഏല്‍പിച്ച്‌സഹോദരന്മാരോടും പാഞ്ചാലിയോടുമൊരുമിച്ച് മഹാപ്രസ്ഥാനത്തിനു പോയശേഷം അവരിരുവരും(വജ്രനും പരീക്ഷിത്തും) എന്തെല്ലാംകാര്യങ്ങള്‍ ചെയ്തുവെന്ന് പറഞ്ഞുതന്നാലും.
No comments:
Post a Comment