Friday, June 22, 2018

പരമാര്‍ത്ഥജ്ഞാനം ഉണ്ടാകുമ്പോള്‍ ബുദ്ധിയുടെ കണ്ണുകള്‍ അടയുന്നു. ബുദ്ധിക്കു പ്രവേശനം ലഭിക്കാത്തതും ചിന്ത പിന്‍വാങ്ങുന്നതും യുക്തിക്കുതുളച്ചുകയറാന്‍ കഴിയാത്തതുമായ അവസ്ഥയാണു പരമാര്‍ത്ഥജ്ഞാനംകൊണ്ടു ലഭിക്കുന്നത്. അത് പരമാര്‍ത്ഥജ്ഞാനത്തില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. പ്രപഞ്ചം മുഴുവനും സത്യമാണെന്നുള്ള വിശ്വാസം അജ്ഞാനമാണ്. ജ്ഞാനം, വിജ്ഞാനം, അജ്ഞാനം എന്നീ മൂന്നിനേയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയണം. പരമാര്‍ത്ഥജ്ഞാനം അജ്ഞാനത്തെ അകറ്റുകയും വിജ്ഞാനത്തെ വെന്തരിച്ചു കരിക്കട്ടയാക്കുകയും ചെയ്യുന്നു. അത് ആത്മാവിനെപ്പറ്റി അറിയുന്നതിന് ഒരുവനെ സഹായിക്കുന്നു. ആ അവസ്ഥയിലെത്തുമ്പോള്‍ വ്യാഖ്യാതാവ് അതേപ്പറ്റിയുള്ള എല്ലാ പ്രതിപാദനവും അവസാനിപ്പിക്കുന്നു. ഈ പരമാര്‍ത്ഥജ്ഞാനം എന്തെന്നു ഞാന്‍ വിശദീകരിക്കാം. അതേപ്പറ്റി അല്പമെങ്കിലും അറിയാന്‍ കഴിഞ്ഞാല്‍  മനസ്സിനു വളരെ സമാധാനം ലഭിക്കും. ...(ഗീത )..

No comments: