Monday, June 25, 2018

രാധാ ശബ്ദത്തിൻറെ വ്യാഖ്യാനം കേട്ട വൃഷഭാനുവിനോട് ഗർഗ മഹർഷി പറഞ്ഞു.   ' ര 'കാരം രമയെയും ' ആ 'കാരം ഗോപികമാരെയും ' ധ"  കാലം ധരയെയും ' ആ' കാരം വിരജാനദിയെയും പ്രതിനിധാനം ചെയ്യുന്നു . ശ്രികൃഷ്ണ ഭഗവാൻറെ പരമോത്കൃഷ്ടമായ തേജസ് നാലു വിധം ഉണ്ട്.  ലീലാ, ഭൂ, ശ്രീ, വിരജാ എന്നീ നാലു പത്നിമാരാണ്. ഇവരെല്ലാം കുഞ്ജഭവനത്തിൽ വെച്ച് ശ്രീരാധികയിൽ അലിഞ്ഞു ചേർന്നു.  അതിനാൽ അറിവുള്ളവർ ശ്രീ രാധികയെ പരിപൂർണ്ണതമയായി കരുതുന്നു.  ആരാണോ എപ്പോഴും രാധാകൃഷ്ണനാമം ജപിക്കുന്നത് അവർക്ക് നാലു പദാർത്ഥങ്ങൾ  ( ധർമ്മം, അർത്ഥം,  കാമം, മോക്ഷം ) എന്നിവ മാത്രമല്ല സാക്ഷാൽ ഭഗവാൻ തന്നെ സുലഭമായിത്തീരുന്നു.   വൃഷഭാനു പത്നിയോടൊപ്പം മഹർഷിയെ പൂജിച്ചു. ശേഷം ഗർഗമഹർഷി സ്വന്തം വാസസ്ഥലത്തേയ്ക്ക് തിരിച്ചു പോയി. 

No comments: