Saturday, June 23, 2018

ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രന്‍  തിളങ്ങുന്ന ഗോളമാണ്. ചിലപ്പോള്‍ അതിനുചുറ്റും ഒരു പ്രഭാവലയവും കാണാം.  എന്നാല്‍, അതിനോടടുക്കുമ്പോള്‍,  അവിടെ കാലുകുത്തിയാല്‍, എന്തായിരിക്കും സ്ഥിതി? പാറക്കെട്ടുകള്‍ നിറഞ്ഞ ഒരു ഗോളംതന്നെ.  ഇതുപോലെ തന്നെയാണ് ഈശ്വരനെ, ആത്മാവിനെ, പരമസത്യത്തെ, അന്വേഷിച്ചു ചെല്ലുമ്പോഴും.
നിങ്ങള്‍ക്ക് തുടക്കത്തില്‍ ചില ഭാവനകളും സങ്കല്പങ്ങളുമുണ്ട്.  ഈശ്വരാനുഭവത്തിനോ സത്യസാക്ഷാത്കാരത്തിനോ പുറപ്പെടാതെ ഈശ്വരനില്‍നിന്ന് അകന്നു കഴിയുന്നതുവരെ, അതൊക്കെ ശരിയാണ്. അവയുടെ ഉദ്ദേശ്യം അവ  നിറവേറ്റുകയുംചെയ്യും. സത്യത്തിലേക്കു കൂടുതല്‍ കൂടുതല്‍  ആണ്ടിറങ്ങുമ്പോള്‍, ഈശ്വരനോടു കൂടുതലായി അടുക്കുമ്പോള്‍, നിങ്ങളുടെ ധാരണ സമൂലം മാറ്റേണ്ടിവരും.  മൗലിക വിവരണങ്ങള്‍  ശരിയാണെന്നുണ്ടെങ്കിലും, സാധനയെപ്പറ്റി നിങ്ങള്‍ക്കുള്ള ധാരണയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ വരാതെ പറ്റില്ല. സാധന മുന്നേറുന്നതോടെ സങ്കല്‍പങ്ങളും ആശയങ്ങളും കേട്ടറിവുമൊക്കെ പോയി, അനുഭവജ്ഞാനം സ്ഥാനം പിടിക്കും.  
ശ്രീമദ്ഭാഗവതം പറയുന്നു: ഭക്തി വളര്‍ന്നു ഭക്തനെ അതില്‍ ആഴ്ത്തുമ്പോള്‍, ഭക്തന്‍ ഹര്‍ഷപുളകിതനായി ലജ്ജ വിട്ടു ചിരിക്കാം, കരയാം, നൃത്തം വെക്കാം, പാടാം.  എന്നാല്‍, അവസാനം ശാന്തനും മൗനിയുമാവാതിരിക്കില്ല. 
അങ്ങനെയാണെങ്കില്‍, ആ വികാരങ്ങളെല്ലാം എന്തിനാണ്?  മുന്‍കൂട്ടിത്തന്നെ നമുക്കു ശാന്തരായിരുന്നുകൂടേ, എന്നു ചിലര്‍ ശങ്കിച്ചേക്കാം.  അതു  സാധ്യമല്ല. പരിശുദ്ധിയും ഉദാരതയും പാകതയും സിദ്ധിക്കുന്നതിന് ചില അനുഭവങ്ങളൊക്കെ ആവശ്യമാണ്.  ആനന്ദഭരിതമായ ഭക്ത്യനുഭവം കൊണ്ട് മാത്രമേ, ഉള്‍പവിത്രതയും ശാന്തിയും കൈവരൂ; എന്നാല്‍ ഭക്തിയുടെ ഈ സമുന്നത തലത്തിലെത്തുന്നതു വളരെ ദുര്‍ല്ലഭമാണ്. ഭക്തന്മാര്‍ അതിനു തീവ്രമായി ആഗ്രഹിക്കണം. കൂടുതല്‍ ഉന്നതവും  സംസ്‌കൃതവും ശ്രേഷ്ഠവുമായ അനുഭവങ്ങള്‍ അവര്‍ക്കുണ്ടാവണം. തക്കതായ മാര്‍ഗനിര്‍ദേശത്തിലൂടേയും അനുഭവങ്ങളിലൂടേയും  ഗുരു അവരെ ആ തലത്തിലെത്തിക്കണം.    
ഭഗവദ്ഗീതയിലെ രണ്ടാമധ്യായത്തില്‍ കൃഷ്ണന്‍ ആത്മാവിന്റെ അമരത്വം, അനന്തത, സര്‍വവ്യാപകത്വം എന്നിവയെപ്പറ്റി മാത്രമാണ് അതിശക്തമായി പ്രതിപാദിക്കുന്നത്. പല കാരണങ്ങളുംതുലനങ്ങളും കാണിച്ച് അദ്ദേഹം ആത്മാവെന്തെന്നു വിവരിക്കയും, ആത്മജ്ഞാനത്തെ നിസ്തൂലം  പ്രകീര്‍ത്തിക്കയും ചെയ്യുന്നു. 
ഈശ്വരന്‍, ഭക്തി, ഭക്തന്‍  തുടങ്ങി പല വിഷയങ്ങളും വിശദീകരിച്ച ശേഷം പതിമൂന്നാമധ്യായത്തില്‍ കൃഷ്ണന്‍ ഇരുപതു ഗുണങ്ങള്‍ നിരത്തുന്നു, എന്നിട്ടു കൂട്ടിച്ചേര്‍ക്കുന്നതിങ്ങനെയാണ്:
ഏതത്ജ്ഞാനമിതി പ്രോക്തം
അജ്ഞാനം യദതോളന്യഥാ           (13.11)
ഈ ഗുണങ്ങളെല്ലാം കൂടിയതാണ് ജ്ഞാനമെന്നു ജ്ഞാനികള്‍ പറയുന്നു, പിന്നത്തേതൊക്കെ അജ്ഞാനം തന്നെ.അപ്പോള്‍ രïാമധ്യായത്തില്‍ ഉച്ചൈസ്തരം സര്‍വസ്വമായി  ചിത്രീകരിച്ച   ആത്മാവെവിടെ, പതിമൂന്നാമധ്യായത്തിലെ ഇരുപതു ഗുണങ്ങളെവിടെ,  ഏകമായ ആത്മാവിനെ  ഏകവഴിയിലൂടെ അറിയാനാവുമോ?  ആത്മസാക്ഷാത്കാരത്തിനു പലവിധ നിഷ്ഠകള്‍ ആവശ്യമാണ്, സാധകന്റെ വ്യക്തിത്വത്തെ പലതരത്തില്‍ സംസ്‌കരിച്ചെടുക്കേïതുണ്ട്.  
രണ്ടും മൂന്നും കൂടിയാല്‍ അഞ്ച് എന്നപോലെയൊന്നല്ല ആത്മജ്ഞാനം. ശുദ്ധീകരണം, സംസ്‌കരണം, ഉന്നമനം എന്നീ പ്രക്രിയകളിലൂടെ മനുഷ്യവ്യക്തിത്വത്തെ സംഗ്രഥിതമായി വികസിപ്പിച്ചെടുക്കലാണത്. ഇന്ദ്രിയങ്ങള്‍ ശുദ്ധവും സംയമപൂര്‍ണവുമാകണം. മനസ്സില്‍ സൗമ്യതയും 
ശ്രേഷ്ഠമായ മാനങ്ങളും വളരണം. തന്റെ വ്യവഹാരങ്ങളേയും പെരുമാറ്റത്തേയും 
സദ്ഗുണങ്ങള്‍ അലങ്കരിക്കുമ്പോള്‍ മാത്രമേ ഒരുവന്‍ ജ്ഞാനിയാവൂവെന്നു കൃഷ്ണന്‍ തറപ്പിച്ചു പറയുന്നു, എന്നിട്ടു കൂട്ടിച്ചേര്‍ക്കാന്‍ വിട്ടുകളയുന്നുമില്ല: ഈ ഗുണമേന്മകളല്ലാത്തതൊക്കെ വെറും  അജ്ഞാനം തന്നെ!
വ്യക്തിയിലാണ് ജ്ഞാനമുദിക്കുക. ജ്ഞാനം എപ്പോഴും ജ്ഞാനിയോടു ബന്ധപ്പെട്ടിരിക്കും. ജ്ഞാനിയില്ലാതെ  ജ്ഞാനമില്ല തന്നെ.  മനുഷ്യന്‍ ആദ്യം ജ്ഞാനം തേടുന്നു. പിന്നെ ജ്ഞാനിയായി വളരാന്‍ ആഗ്രഹിക്കുന്നു. അതിനാലാണ് കൃഷ്ണന്‍ രൻ്റാമധ്യായത്തില്‍ സ്ഥിതപ്രജ്ഞലക്ഷണങ്ങള്‍ വിവരിക്കുന്നത്. ജ്ഞാനിയാവുന്നതിന് ആ ഗുണമേന്മകള്‍ ഉള്‍ക്കൊള്ളാന്‍ സാധകന്‍ ശ്രമിക്കണം. 
അതുപോലെ, ആദ്യം ഭക്തന്‍ ഈശ്വരദര്‍ശനം കിട്ടുന്നതിനു ശ്രമിക്കുന്നു;  എന്നാല്‍ ഭക്തിമാര്‍ഗത്തില്‍ മുന്നേറവേ, തന്റെ ശ്രദ്ധ മുഴുവനും ഈശ്വരനില്‍ നിന്നും സ്വന്തം വ്യക്തിത്വത്തിലേക്കു നീങ്ങുന്നു. ഭക്തലക്ഷണങ്ങള്‍ വളര്‍ത്താനാണ് പിന്നത്തെ ശ്രമം മുഴുവനും.  പന്ത്രണ്ടാമധ്യായത്തില്‍, ഭക്തിയോഗത്തിന്റെ അന്ത്യത്തില്‍, കൃഷ്ണന്‍ അതു കൊണ്ടാണ് ഭക്തലക്ഷണങ്ങള്‍ പ്രമുഖമായി വിവരിക്കുന്നത്.  തന്റെ പ്രിയ ഭക്തന് ഈ ഗുണങ്ങളുണ്ടായിരിക്കും എന്നാണ്  കൃഷ്ണന്റെ ഉദ്‌ബോധനം.
അങ്ങനെ- ജ്ഞാനമാര്‍ഗമോ ഭക്തിമാര്‍ഗമോ ആകട്ടെ- സാധകന്‍ പുരാഗമിക്കുമ്പോള്‍ തന്റെ ശ്രദ്ധാകേന്ദ്രം ആത്മാവില്‍നിന്ന്  അഥവാ ഈശ്വരനില്‍  നിന്ന്, സ്വന്തം വ്യക്തിത്വത്തിലേക്ക്, തനിക്ക് ഉള്‍ക്കൊള്ളേï ഗുണമൂല്യ ങ്ങളിലേക്ക്, തിരിഞ്ഞേ തീരൂ. ആചാരാനുഷ്ഠാനങ്ങള്‍,  ആധ്യാത്മികന്വേഷണം, എന്നിവ ഇവിടെയാണ് ഗൗരവംപൂï ആത്മസാധനയായിത്തീരുന്നത്...janmabhumi

No comments: