Tuesday, June 26, 2018

1. സത്കാരം, മാനം, പൂജ ഇവ ഉദ്ദേശിച്ച് ചെയ്യുന്ന തപസ്സ് രാജസമായ തപസ്സാകുന്നു. സത്‌സാരം എന്നാല്‍ സ്തുതി എന്നര്‍ത്ഥം. ഇയാള്‍ തപസ്വിയാണ്, സജ്ജനമാണ്, വിദ്വാനാണ്, ഉത്തമ ബ്രാഹ്മണനാണ് എന്നിങ്ങനെ മറ്റുള്ളവര്‍ സ്തുതിക്കുന്നത് കേള്‍ക്കാന്‍ വേണ്ടി അനുഷ്ഠിക്കപ്പെടുന്ന തപസ്സ്, രാജസമാണ്.
2. മാനം-ജനങ്ങളുടെ മധ്യത്തില്‍വച്ച് ആളുകള്‍ എഴുന്നേറ്റു പ്രദക്ഷിണം വക്കുകയും നമസ്‌കരിക്കുകയും പൊന്നാട അണിയിക്കുകയും പൂര്‍ണകുംഭം നല്‍കുകയും ചെയ്യുമല്ലോ എന്ന് കരുതി ചെയ്യുന്ന തപസ്സ് രാജസമാണ്.
3. പൂജാ- കാല്‍ കഴുകിക്കുകയും പുഷ്പാര്‍ച്ചന ചെയ്യുകയും സദ്യയും വസ്ത്രവും ദക്ഷിണയും നല്‍കുമല്ലോ എന്ന് കരുതി ചെയ്യുന്ന തപസ്സ് രാജസമാണ്.
4. ദഭനേ- മേല്‍പറഞ്ഞ രീതിയില്‍ താന്‍ പ്രശസ്തിക്കു പാത്രമാകുമല്ലോ ധര്‍മ്മിഷ്ഠനാകുമല്ലോ എന്ന അഹങ്കാരം കാരണം ചെയ്യുന്ന തപസ്സ് രാജസമാണ്.
5. ഇഹലോകേ- വാസ്തവത്തില്‍ മേല്‍പറഞ്ഞ മേന്മകളെല്ലാം ഈ ലോകത്തില്‍ ചിലപ്പോള്‍ മരണംവരെ ലഭിച്ചേക്കാം; അത്രമാത്രം.
6. ചലം- സത്കാരവും പുരമാനവും പൂ
ജയും കിട്ടുന്നത് സ്വന്തം കാപട്യം- ധര്‍മ്മിഷ്ഠനാണെന്ന നാട്യം- ആളുകള്‍ അറിഞ്ഞുകഴിഞ്ഞാല്‍ കിട്ടുകയില്ല. കള്ളസംന്യാസിയാണ്, ധനത്തിനുവേണ്ടിയാണ് തപസ്സ് എന്ന് ആളുകള്‍ പറഞ്ഞുതുടങ്ങും.
7. അധ്രുവം- അതിനു മുമ്പേതന്നെ രോഗശയ്യയില്‍ കിടന്നുപോയെങ്കില്‍ എല്ലാം തീര്‍ന്നു. ഒരു സുഖവും കിട്ടുകയില്ല.
തമോഗുണപൂര്‍ണമായ തപസ്സ് (17-19)
മൂഢഗ്രാഹേണ-
അജ്ഞന്മാരും അവിവേകികളും അര്‍ത്ഥവും അനര്‍ത്ഥവും തിരിച്ചറിയാന്‍ കഴിയാത്തവരാണ്. അത്തരക്കാര്‍ പറയുന്നത് വിശ്വസിച്ച് ചെയ്യുന്ന തപസ്സ് തമോഗുണയുക്തമാണ്.
യഥാര്‍ത്ഥ സാത്വികന്മാരുടെ തപസ്സ് കണ്ട് ഞാന്‍ ഇവരുടെ തപസ്സിനേക്കാള്‍ തീവ്രമായ തപസ്സ് ചെയ്യും എന്ന ഭാവത്തോടെ ചെയ്യുന്ന തപസ്സും താമസമാണ്.
2. ആത്മനഃ പീഡയാ- നിരാഹാരവും ഉറക്കമൊഴിക്കുകയും അനുഷ്ഠിച്ച് ശരീരത്തെ പീ
ഡിപ്പിക്കുക, ക്ഷീണിപ്പിക്കുക. ഇതും താമസമായ തപസ്സുതന്നെ.
പരസ്യ ഉത്‌സാദനാര്‍ത്ഥം
അയല്‍പക്കത്ത് താമസിക്കുന്നവരെ ശത്രുക്കളായി കരുതി അവരെ നശിപ്പിക്കുവാനോ നാടും വീടും വിട്ടുപോ
കാന്‍ പ്രേരിപ്പിക്കുവാനോ വേണ്ടി ചെയ്യുന്ന ആഭിചാര കര്‍മ്മങ്ങളുടെ ഭാഗമായി ചെയ്യുന്ന തപസ്സും തമോഗുണയുക്തംതന്നെ എന്ന് പറയേണ്ടതില്ല എന്ന് മുനികള്‍ പറയുന്നു എന്ന് ഭഗവാന്‍ പറയുന്നു.
രാജസവും താമസവുമായ തപസ്സുകള്‍ പരമപ്രാപ്തി ആഗ്രഹിക്കുന്നവര്‍ ഉപേക്ഷിക്കണം. സാത്ത്വികമായ തപസ്സുമാത്രം അനുഷ്ഠിക്കുക. ഹിരണ്യകശിപു
വിനെപ്പോലെയും രാവണനെപോലെയുമുള്ള ആസുരസ്വഭാവികള്‍ ദേവന്മാരെയും ഋഷികളെയും നശിപ്പിക്കാന്‍ വേണ്ടി ഘോരവും കായക്ലേശകരവുമായ തപസ്സ്- തമോഗുണമായ തപസ്സ് ചെയ്തു. ബ്രഹ്മാവില്‍നിന്ന് വരങ്ങള്‍ നേടിയെങ്കിലും ഒടുവില്‍ സ്വയം നശിച്ചത് ചരിത്രത്തിന്റെ ഭാഗമാണല്ലോ...janmabhumi

No comments: