Wednesday, September 19, 2018

*രാസലീല 12* 
ഈ കൃഷ്ണനെ ആത്മാവെന്നറിയൂ. അപ്പോ അവിടെ ഹൃദയത്തില് കണ്ടാൽ പരയുടെ ദർശനം ഉണ്ടായിട്ട് ആത്മസാക്ഷാത്കാരം ഉണ്ടായ ജ്ഞാനി ജഗത്തിനെ കാണുമ്പോൾ ജഗത്തും അയാൾക്ക് ഭഗവദ്സ്വരൂപമാണ്. ഓരോ ഇന്ദ്രിയവിഷയാനുഭവവും അയാൾക്ക് ഭഗവദ് അനുഭവമാണ്. ഋഷീകചഷകൈ: അസഹൃത്തിഭാവ: എന്ന് ദശമസ്കന്ധത്തിൽ ഒരിടത്ത് പറയണുണ്ട്. രുദ്രഗീതത്തിലും ഇതേ ഇന്ദ്രിയങ്ങളിലൂടെ സാരഹം മധു തേൻ നുകരുക ന്നാണ്. ഇന്ദ്രിയങ്ങളിൽ കൂടി പ്പോലും ഭഗവാനെ അനുഭവിക്കുക. ഇന്ദ്രിയങ്ങളിൽ കൂടെ കാണുന്ന പ്രപഞ്ചത്തിലും ഭഗവാനെ അനുഭവിക്കുക. ഇതൊക്കെ രാസത്തിന്റെ ഉന്നതഘട്ടമാണ്. രാസത്തിന്റെ ഉയർന്ന തലങ്ങളാണ്. രാസോത്സവത്തിന് ഭഗവാൻ ഗോപസ്ത്രീകളെ പക്വമാക്കാനായിട്ടാണ് ആദ്യം വസ്ത്രാപഹരണലീല പറഞ്ഞത്. സകല അഭിമാനങ്ങളേയും എടുത്തു കളയാണ്. പതുക്കെ പതുക്കെ ജീവനെ തന്നിലേക്ക് ആകർഷിക്കുക. ജീവൻ സ്വശക്തി കൊണ്ട് ഭഗവാനെ അനുഭവിക്കുക എന്നുള്ളതിന് സാധന എന്നു പറയുന്നു. പക്ഷേ സാധനയ്ക് ലിമിറ്റേഷൻസ് ഉണ്ട്. നമ്മളുടെ വിശ്വാസം നമ്മളുടെ തപസ്സ് നമ്മളുടെ ഇന്ദ്രിയനിഗ്രഹം നമ്മളുടെ ബുദ്ധിശക്തി ഒക്കെ ക്ഷുദ്രമാണ്. എപ്പഴാ ചതിക്കാന്ന് പറയാൻ വയ്യ. ഇതൊക്കെ കൈവിട്ട് എപ്പോ ജീവൻ ശരണാഗതി ചെയ്യുന്നുവോ ശരണാഗതി ചെയ്തു ഭഗവാന്റെ ആകർഷണവലയിൽ ഈ ജീവൻ പെട്ടു കഴിഞ്ഞാൽ ഒരു ഇരുമ്പ് കാന്തത്തിന്റെ ആകർഷണവലയത്തിൽ പെട്ടു കഴിഞ്ഞാൽ കാന്തം വലിച്ചു കൊള്ളും. ഇരുമ്പ് നടന്നു പോകുന്നതുപോലെ നോക്കുന്ന ആൾക്ക് തോന്നുമായിരിക്കാം. പക്ഷേ ഇരുമ്പിന് നടക്കലൊന്നും അവിടെ ഇല്ല്യ. ഇരുമ്പ് കാന്തത്തിന്റെ ആകർഷണശക്തിയിലാണ്. ഇരുമ്പിന് വേണ്ട വെയ്കാനുള്ള ശക്തിയുമില്ല. അതേപോലെ ഭഗവാന്റെ കൃപാവലയത്തിൽ ആകർഷണശക്തിയിൽ പെട്ടവരാണ് ഗോപികകൾ. ഈ ഗോപസ്ത്രീകൾ വസ്ത്രാപഹരണസന്ദർഭത്തിൽ തന്നെ ഭഗവാൻ അവർക്ക് സത്യം ചെയ്തതാണ് നിങ്ങൾ ആഗ്രഹിക്കുന്നത് നടക്കും. കാത്യായനീ വ്രതം ചെയ്ത് കൃഷ്ണനെ പതിയായി വരിച്ചു അവർ. കൃഷ്ണനെ പതിയായി വരിക്കൽ ആദ്യം ആ വരണം വളരെ പ്രധാനം. ഭാഗവതത്തിൽ ഒക്കെ തന്നെ ഈ വരണമാണ് പ്രധാനം. രുഗ്മിണിദേവി ഭഗവാനെ ആദ്യം വരിച്ചു. മനസ്സാ വരിച്ചു. എനിക്ക് ശിശുപാലൻ വേണ്ട എന്ന് തീരുമാനിച്ചു. വരിച്ചതോടുകൂടി തന്നെ ആ സന്ദേശം ഭഗവാന് എത്തിയതും ഭഗവാൻ ഇങ്ങോട്ട് വന്ന് രുഗ്മിണി ദേവിയെ കൂട്ടി ക്കൊണ്ട് ചെല്ല്വാണ്. ജീവന് ഇത്രേ ചെയ്യേണ്ടൂ എനിക്ക് ഭഗവാനെ വേണം എന്നങ്ങട് തീരുമാനിച്ചാ മതി. ഭഗവദ്സാക്ഷാത്കാരം പോലെ ഇത്ര എളുപ്പമായിട്ടുള്ള കാര്യമില്ലാന്നാണ്. ലോകത്തിലുള്ളതിനൊക്കെ പ്രയത്നിക്കണം. പ്രയത്നിക്കാതെ ഒരു കാര്യവും കിട്ടില്ല്യ. ലോകത്തില് എന്തെങ്കിലുമൊക്കെ നേടണമെങ്കിൽ പ്രയത്നിക്കണം. പക്ഷേ അദ്ധ്യാത്മവിഷയത്തിൽ ഭഗവദ്പ്രാപ്തി പ്രയത്നം ഉളളടത്തോളം കിട്ടില്ല്യ. എപ്പഴാണോ പ്രയത്നത്തിന്റെ മുനമ്പ് പൊട്ടുണത് എപ്പഴാണോ പ്രയത്നം ചെയ്യുന്ന ആളേ ഇല്ലാതാവണത് അപ്പോഴാണ് അത് പ്രകാശിക്കണത്. പ്രയത്നം ചെയ്യുന്നവൻ ഉള്ളിടത്തോളം കാലം അനുഭൂതി പൂർണമാവില്ല. പ്രയത്നം ചെയ്യുന്നവനേ ഇല്ലാതാവുന്ന സമയത്താണ് അനുഭൂതി പൂർണമാവുന്നത്. അപ്പോ അദ്ധ്യാത്മഅനുഭൂതിയിൽ വരണം ആണ് മുഖ്യം. എനിക്ക് വേണം..യമേവഷൈ വ്രണുതേ ദേവ ലഭ്യ: തസീശ ആത്മാ വിവൃണുതേ തനൂസ്വാം. ഉപനിഷത്തിലുള്ള ഒരു മന്ത്രമാണ്. ന അയമാത്മാ പ്രവചനേന മദ്ഭ്യ: ന മൂഢയ ന ബഹനുാ ശ്രുതേതേ ഉപനിഷദ് ആണ്. ഭക്തി ശാസ്ത്രമല്ല. ഉപനിഷത്തിൽ തന്നെ പറയുന്നു ആത്മാവിനെ പ്രവചനം കൊണ്ട് കിട്ടില്ല്യ. ഗംഭീരമായ പ്രസംഗങ്ങൾ കൊണ്ടോ ശാസ്ത്രചർച്ച കൊണ്ടോ ആത്മസാക്ഷാത്കാരം ഉണ്ടാവില്ല്യ. ന മേധയാത് സാമാന്യ ബുദ്ധിശക്തി കൊണ്ടൊന്നും സാധ്യമാവില്ല്യ. ചിലരൊക്കെ വേദാന്തം ഒക്കെ കേട്ട് സത്സംഗത്തിലിരുന്നിട്ട് പറയും ബുദ്ധിയുള്ളവർക്കേ ഇതൊക്കെ മനസ്സിലാവൂ ന്ന് പറയും. ബുദ്ധിയുള്ളതുകൊണ്ടൊന്നും മനസ്സിലാവില്ല്യ. ബുദ്ധി ഉള്ളവർക്ക് മനസ്സിലാവുകയാണെങ്കിൽ അധികോം ബുദ്ധി ഉള്ള ആളുകളാ ലോകത്തില്. ആവശ്യത്തില് അധികം ബുദ്ധി ആണിപ്പോ കുഴപ്പം. കുറച്ച് കുറഞ്ഞു കിട്ടിയാൽ വേണ്ടില്ല്യ. എങ്ങനെയെങ്കിലും ബുദ്ധിയെ കടന്നാലേ ശാന്തി ഉള്ളുവെന്നാ ഭാഗവതം പറയണത്. യശ്ച മൂഢതമോ ലോകേ യസ്തു ബുദ്ധേ: പരം ഗതാ : ആര് അത്യധികം മൂഢനോ ആര് ബുദ്ധിയുടെ അതിർവരമ്പ് കടന്ന ആളോ അവർക്ക് രണ്ടുപേർക്കുമേ ശാന്തി ഉള്ളൂന്നാണ്. ഈ ബുദ്ധിയില് പെട്ട ആളുകളുടെ ഒക്കെ കാര്യം കഷ്ടാണ്. അപ്പോ ബുദ്ധി കൊണ്ട് നേടേണ്ടതല്ല ഇത്. ബ്രയിൻ കൊണ്ട് നേടേണ്ടതല്ല ഇത്. ന മൂഢയാ ഗ്രന്ഥാർത്ഥധാരണ ശക്ത്യാ ന ബഹുനാ ശ്രുതേന് ഒരുപാട് കേട്ടിട്ടുണ്ട് എന്നുള്ളതുകൊണ്ടും സാധ്യമല്ല. പിന്നെയോ യമേവ ഏഷം ഭ്രമുതേ രണ്ടർത്ഥം സാധാരണ അർത്ഥം പറയണത് ഭഗവാൻ അഥവാ ഈ ആത്മാവ് തന്നെ ആരെ വരിക്കുന്നുവോ അവർക്ക് ഈ ആത്മാവ് സ്വയം തന്നെ വെളിവാക്കി ക്കൊടുക്കുന്നു. പ്രകാശപ്പെടുത്തിക്കൊടുക്കുന്നു എന്നാണ്. 
ശ്രീനൊച്ചൂർജി 
*തുടരും. ..*,,LAKSHMI PRASAD

No comments: