ഭഗവാന്‍ ഗീതയില്‍ പറഞ്ഞിട്ടുള്ളത്,
`` ബുദ്ധിം തു സാരഥിം വിദ്ധി മനപ്രഹരമേവ
ച ഇന്ദ്രിയാണി ഹയാനാഹൂ-:'
ബുദ്ധി സാരഥിയാണ്. മനസ്സ് കടിഞ്ഞാണ്‍. ഇന്ദ്രിയങ്ങള്‍ കുതിരകള്‍. ആ കുതിരകളാകുന്ന ഇന്ദ്രിയങ്ങള്‍ വഴിയാണ് നമ്മുടെ ജീവിത യാത്ര. ആ കുതിരകളെ നിയന്ത്രിക്കാന്‍ മനസ്സാകുന്ന കടിഞ്ഞാണ്‍ വേണം. ഇന്ദ്രിയങ്ങളും മനസ്സും തമ്മിലുള്ള ബന്ധവും, മനസ്സും ബുദ്ധി തമ്മിലുളള ബന്ധവും ഒരുപോലെ പ്രധാനപ്പെട്ടതാണ്. അതൊന്നും നമ്മള്‍ ഒരുകാലത്തും പണയപ്പെടുത്തിക്കൂടാ ഉപനിഷത്തില്‍ പറയുന്ന ഇന്ദ്രന്‍, അഗ്നി, വായു.... ഇതെല്ലാം നമ്മുടെ മനസ്സും കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളുമാണ്. കര്‍മ്മേന്ദ്രിയങ്ങളേയും ജ്ഞാനേന്ദ്രിയങ്ങളേയും അഗ്നിയും വായുവും പ്രതിനിധാനം ചെയ്യുന്നു.
No comments:
Post a Comment