*പരിവർത്തിനി ഏകാദശി*
[ 20/09/2018, വ്യാഴാഴ്ച ] (ശുക്ലപക്ഷം)
*വാമന ജയന്തി:* [21/09/2018, വെള്ളി]
*ഏകാദശി തിഥി ആരംഭം:*
10:40 PM, Sep 19 ദശമി ദിനം.
*ഏകാദശി തിഥി സമാപ്തം:*
01:16 AM, Sep 21.
*പാരണ സമയം:* ദ്വാദശി ദിവസം: 07:52 AM to 08:43 AM, 21 Sep.
ഏകാദശി വ്രതങ്ങള്‍ മനുഷ്യന് ആത്മീയവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്നതോടൊപ്പം മഹാവിഷ്ണു പ്രീതിയ്ക്ക് വളരെ ഉത്തമവുമാണ്.
ഭാദ്രപദമാസം, ശുക്ലപക്ഷത്തിലെ ഏകാദശിയാണ് പരിവർത്തനി ഏകാദശി. അന്ന് മഹാവിഷ്ണു മെത്തയിൽ (അനന്തന്റെ പുറത്ത്) തിരിഞ്ഞ് കിടക്കുന്നുവെന്നാണ് വിശ്വാസം. മുൻപുണ്ടായ കിടപ്പിന് പരിവർത്തനം ഉണ്ടായി എന്നർത്ഥം. മഹാവിഷ്ണു വര്‍ഷത്തില്‍ നാലുമാസം (ചാതുർമാസം) പള്ളികൊള്ളുമെന്നതിനെ അടിസ്ഥാനമാക്കി ശയനമെന്നും ഉത്ഥാനയെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്.
ആഷാഡമാസം, ശ്രാവണമാസം, ഭാദ്രപദമാസം, ആശ്വിനമാസം എന്നിവ ചാതുർമാസം എന്നാണറിയപ്പെടുന്നത്. ഈ നാലുമാസം ഭഗവാൻ നിദ്രയിലാണ് എന്നാണ് വിശ്വാസം. കാർത്തികമാസം നിദ്രയിൽ നിന്നും ഉണരുന്നു എന്നും വിശ്വാസം.
ആഷാഡമാസത്തിലെ വെളുത്ത പക്ഷം (ശുക്ലപക്ഷം) ദേവശയനി ഏകാദശി മുതൽ നിദ്ര ആരംഭിക്കുകയും കാർത്തിക മാസത്തിലെ വെളുത്തപക്ഷം ഉത്ഥാനഏകാദശി (ഹരിബോധിനി) നാൾ ഭഗവാൻ നിദ്രയിൽ നിന്ന് ഉണരുകയും ചെയ്യുന്നു. അന്നാണ് ഗുരുവായൂർ ഏകാദശി. ഇതിനിടയിൽ ഭാദ്രപദമാസം ശുക്ലപക്ഷ ഏകാദശിക്ക് ഭഗവാന്റെ നിദ്രാരീതിക്ക് പരിവർത്തനം സംഭവിക്കുന്നു. ഭഗവാൻ തിരിഞ്ഞു കിടക്കുന്നു എന്നർത്ഥം. അതുകൊണ്ട് ഈ ഏകാദശി പരിവർത്തിനി ഏകാദശി എന്നറിയപ്പെടുന്നു. ഭാദ്രപദ ശുക്ലപക്ഷത്തിലെ ഏകാദശി കഴിഞ്ഞ് ദ്വാദശിയിലാണ് മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ അവതരിച്ചത്. അതിനാൽ വാമന ഏകാദശി എന്ന പേരിലും അറിയപ്പെടുന്നു.
ഏകാദശി മാഹാത്മ്യം രാജാവ് യുധിഷ്ഠിരന്റെ അപേക്ഷ പ്രകാരം ഭഗവാൻ ശ്രീകൃഷ്ണൻ ഉപദേശിക്കുന്നതായിട്ടാണ് പുരാണങ്ങളിൽ പറഞ്ഞിരിക്കുന്നത്.
*ഈ ഏകാദശിക്ക് ഭഗവാന്റെ വാമനരൂപമാണ് പൂജിക്കേണ്ടത്.*
അതിന്റെ ഐതീഹ്യകഥ ബ്രഹ്മവൈവർത്ത പുരാണത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു:- മഹാരാജാവ് യുധിഷ്ഠിരൻ ഭഗവാൻ കൃഷ്ണനോട് ചോദിച്ചു, അല്ലയോ ജനാർദ്ദനാ! ഭാദ്രപദമാസത്തിലെ ശുക്ലപക്ഷഏകാദശിയേ പറ്റി അറിയണമെന്നുണ്ട്. ഭഗവാനേ എനിക്ക് അതിനെപറ്റി പറഞ്ഞു തന്നാലും. ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞു, ഹേ രാജാവേ! ശ്രദ്ധിച്ച് കേട്ടാലും. ഈ ഏകാദശി വാമന ഏകാദശി എന്നും ജയന്തി ഏകാദശി എന്നും പരിവർത്തിനി ഏകാദശി എന്നും അറിയപ്പെടുന്നു. ഈ ഏകാദശിയിൽ എന്റെ വാമനരൂപത്തെയാണ് പൂജിക്കേണ്ടത്.
ഈ ഏകാദശി വ്രതം എടുക്കുന്നതിലൂടെ ബ്രഹ്മാ വിഷ്ണു ശിവൻ തുടങ്ങി എല്ലാ ദേവതകൾക്കുമുള്ള പൂജകൂടിയാകുന്നു. ഈ വ്രതം ശരിയായി എടുക്കുന്നവരുടെ ഭൗതീകമോഹങ്ങൾ നശിച്ച് എന്നെ പ്രാപിക്കുന്നു. ചാതുർമാസകാലനിദ്രയുടെ ഇടയിൽ എന്റെ നിദ്രാരൂപത്തിന് മാറ്റം വരുന്നു. മുൻപുള്ള എന്റെ കിടപ്പിന് പരിവർത്തനം സംഭവിക്കുന്നു, തിരിഞ്ഞു കിടക്കുന്നു. അതിനാൽ ഇതിനെ പരിവർത്തിനി ഏകാദശി എന്ന് അറിയപ്പെടുന്നു. ആശ്വിനമാസം കഴിഞ്ഞ് കാർത്തിക മാസത്തിലെ ഹരിബോധിനി ഏകാദശിയിൽ ഞാൻ പാലാഴിയിൽ നിദ്രയിൽ നിന്നുണരും.
യുധിഷ്ഠിരൻ ചോദിച്ചു, അല്ലയോ ഭഗവാനേ അങ്ങയുടെ ശ്രേഷ്ഠമായ വാമനരൂപത്തെയാണ് പൂജിക്കേണ്ടത് എന്ന് അങ്ങ് പറഞ്ഞുവല്ലോ. ഹേ കാരുണ്യമൂർത്തേ, അതിന്റെ ഐതീഹ്യം കൂടി വിശദീകരിക്കണേനാരായണാ!
ഭഗവാൻ പറഞ്ഞു, മഹാരാജാവേ! ത്രേതായുഗത്തിൽ മഹാബലി എന്നൊരു അസുരരാജാവ് ഉണ്ടായിരുന്നു. അദ്ദേഹം എന്റെ പരമഭക്തനായിരുന്നു.
കശ്യപ പ്രജാപതിയ്ക്ക്, ദക്ഷപുത്രിമാരായ അദിതിയില്‍ ദേവന്മാരും (സുരന്മാര്‍)- ദിതിയില്‍ ദൈത്യന്മാരും (അസുരന്മാര്‍) ജനിച്ചു. ദൈത്യന്മാരില്‍ ഹിരണ്യാക്ഷന്‍, ഹിരണ്യകശിപു, ശൂരപത്മാവ്, സിംഹവക്ത്രന്‍, താരകാസുരന്‍, ഗോമുഖന്‍ എന്നിവര്‍ പ്രസിദ്ധരായി. അവരില്‍ ഹിരണ്യകശിപുവിന്‍റെ പുത്രന്‍ പ്രഹ്ലാദന്‍. പ്രഹ്ലാദനും എന്റെ പ്രിയപരമഭക്തനായിരുന്നു. പ്രഹ്ലാദന്‍റെ പുത്രന്‍ വിരോചനന്‍. വിരോചനന്‍റെ പുത്രന്‍ ഇന്ദ്രസേനന്‍- അഥവാ മഹാബലി. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ ഭരണകാലം. അദ്ദേഹം ദയാനിധിയും ദാനധർമ്മിഷ്ഠനുമായിരുന്നു. ബ്രാഹ്മണരേയും പാവങ്ങളേയും സഹായിച്ച് ശുശ്രൂഷിച്ചുകൊണ്ടേയിരുന്നു.
ഇന്ദ്രന്‍റെ ഗര്‍വ്വം അടക്കാനായി, ധര്‍മ്മിഷ്ടനും നീതിമാനും പ്രഹ്ലാദ പൌത്രനും ആയ ബലിയെ ഞാൻ ദേവലോകം ഏല്‍പ്പിച്ചു. (ബ്രഹ്മവൈവര്‍ത്തപുരാണം). അങ്ങനെ ഇന്ദ്രസേനന്‍ ദേവലോകം കീഴടക്കി. ദേവന്മാര്‍ക്ക് കാര്യം മനസ്സിലായി. അവര്‍ പശ്ചാത്തപിച്ചു. ദേവമാതാവായ അദിതിയെ സമീപിച്ചു. അദിതി കശ്യപനെ ആശ്രയിച്ചു. ഭഗവാന്‍ വിഷ്ണുവിനെത്തന്നെ ശരണം പ്രാപിക്കാന്‍ ഉപദേശം കിട്ടി. അങ്ങനെ അവർ ഏകാദശി ദ്വാദശിവ്രതം സ്വീകരിച്ചു. ഭഗവാന്‍ തന്നെ തന്‍റെ ഉദരത്തില്‍ ജനിച്ച്, തന്‍റെ പുത്രന്മാര്‍ക്കു അവകാശപ്പെട്ട ദേവലോകത്തുനിന്നും ബലിയെ മാറ്റണം എന്ന് വരം വാങ്ങി. ഇതേസമയം ദേവന്മാരും ക്ഷീണിതരായിരുന്നു. അവര്‍ ബ്രാഹ്മണരെ സമീപിച്ചു ചോദിച്ചു, എന്തുകൊണ്ട് നിങ്ങള്‍ ഞങ്ങളെ പുഷ്ട്ടിപ്പെടുത്തുന്നതിനായി യജ്ഞഹവിസ്സുകള്‍ അര്‍പ്പിക്കുന്നില്ല? അവര്‍ പറഞ്ഞു, ദേവന്മാര്‍ക്കായി ഹവിസ്സര്‍പ്പിക്കുന്നത് ബലി നിരോധിച്ചിരിക്കുന്നു. അങ്ങനെ അവര്‍ എന്നെ ശരണം പ്രാപിച്ചു. യജ്ഞവും ദാനവും ലഭിക്കാതെ ഞങ്ങളുടെ ജീവിതവും കഷ്ട്ടത്തിലാണ്. ഇനിയും സംരക്ഷിക്കപ്പെട്ടിട്ടില്ലാത്ത(വേദങ്ങള്‍ ക്രോടീകരിക്കപ്പെടുന്നത് എല്ലാ ദ്വാപരയുഗാന്ത്യത്തിലും ആണ്) വേദോപനിഷത്തുക്കള്‍, ഞങ്ങളില്‍ നിന്നും തസ്കരന്മാര്‍ കൊണ്ടുപോകുന്നു. ദേവന്മാര്‍ക്കായി യാജിക്കുവാനോ, യജ്ഞോപവീതം ധരിക്കുവാനോ ഞങ്ങള്‍ക്ക് അനുവാദമില്ല. ദേവന്മാര്‍ ക്ഷീണിതരായതുകൊണ്ടു ഭൂമിയില്‍ വൃഷ്ടിയും പുഷ്ട്ടിയും ഇല്ല. അഗ്നിപോലും ഓജസ്സോടെ ജ്വലിക്കുന്നില്ല. രക്ഷിക്കണേ പ്രഭോ എന്നപേക്ഷിച്ചു. അവരുടെ പ്രാർത്ഥനയിൽ സന്തുഷ്ടനായ ഞാൻ അങ്ങനെ അഞ്ചാമത്തെ അവതാരമായ വാമനരൂപത്തിൽ ദ്വാദശിയിൽ അവതരിച്ചു. മഹാബലി ഒരു യാഗം നടത്തുന്ന സമയത്ത് ഞാൻ യാഗശാലയില്‍ എത്തി. ശുക്രാചാര്യരും ബലിയും ചേര്‍ന്ന് തേജസ്വിയായ എന്നെ സ്വീകരിച്ചിരുത്തി. നമസ്കരിച്ചു.
ദീര്‍ഘമായി സംഭാഷണം ചെയ്തു. പിന്നീട് ബലി ബ്രാഹ്മണ ദാനത്തിനോരുങ്ങി. എന്താണ് വേണ്ടത് എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, എന്‍റെ പാദങ്ങള്‍ മൂന്നടി വെയ്ക്കാന്‍ മാത്രം ഇടം ദാനമായി തന്നാലും. അദ്ദേഹം വാഗ്ദാനം നല്‍കി. ദിവ്യ ദൃഷ്ടിയാല്‍ സത്യം തിരിച്ചറിഞ്ഞ ശുക്രാചാര്യന്‍ എതിര്‍ത്തു. ഒരിക്കല്‍ ദേവാസുര യുദ്ധത്തില്‍ മൃതപ്രാണനായ മഹാബലിയെ അസുരഗുരുവായ ശുക്രാചാര്യരാണ് പുനര്‍ജ്ജീവിപ്പിച്ചത്. വീണ്ടും ഒരു അപകടത്തില്‍പ്പെടാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി. പക്ഷെ മഹാബലി ദാനത്തിനായി ഉറച്ചു. കൊപിഷ്ടനായ ശുക്രാചാര്യര്‍ മഹാബലിയെ ശപിച്ചു. ഞാൻ എന്റെ വിശ്വരൂപം കൈക്കൊണ്ട് രണ്ടടി വെച്ചു. വിശ്വരൂപ ദര്‍ശനത്താല്‍ ബലി എന്നെ തിരിച്ചറിഞ്ഞു. ഞാൻ വിശ്വരൂപം കൈവെടിഞ്ഞ് വീണ്ടും വാമന രൂപം ധരിച്ചു. പക്ഷെ ഇതറിഞ്ഞ അസുരന്മാര്‍ യുദ്ധം ചെയ്തു. വിഷ്ണുപാര്‍ഷദന്മാര്‍ അവരെ പരാജയപ്പെടുത്തി. യുദ്ധം നിര്‍ത്താന്‍ ബലി അസുരന്മാരോട് ആവശ്യപ്പെട്ടു. ഗരുഡന്‍ വരുണപാശത്താല്‍ ബലിയെ ബന്ധിച്ചു. ഞാൻ പറഞ്ഞു, രണ്ടടികൊണ്ട് നാം അങ്ങേയ്ക്ക് അധീനമായ ഭൂമിയും സ്വര്‍ഗ്ഗവും അളന്നു കഴിഞ്ഞു. വാഗ്ദാന പ്രകാരമുള്ള മൂന്നാമത്തെ ചുവടിനുള്ള ഇടമെവിടെ? ബലിക്കു സ്വന്തമായി ശരീരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതും അര്‍പ്പിച്ചു. അവിടെ പ്രഹ്ലാദന്‍ പ്രത്യക്ഷനായി നമ്മെ സ്തുതിച്ചു. മഹാബലിയുടെ പത്നി വിന്ധ്യാവലിയും നമ്മെ സ്തുതിച്ചു. വാമനാവതാരം ദര്‍ശിക്കാന്‍ എത്തിയ ബ്രഹ്മാവ് എന്നോട്, സ്വയം ദാനം ചെയ്തതിനാല്‍ ബലി എന്റെ സ്വന്തമായെന്നും ബന്ധനത്തില്‍ നിന്നും മോചിപ്പിക്കണം എന്നും അപേക്ഷിച്ചു. ഞാൻ ബലിയെ മോചിപ്പിച്ചു. ഗുരുശാപമേറ്റിട്ടും സത്യം കൈവിടാതിരുന്ന ബലിയെ ഞാൻ അടുത്ത മന്വന്തരത്തിലെ (സാവര്‍ണ്ണി മന്വന്തരം) ഇന്ദ്ര പദവി നല്‍കി അനുഗ്രഹിച്ചു. അതുവരെ വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിതമായ സുതലത്തില്‍ ചൈതന്യരൂപനായി വസിക്കുവാനും അനുഗ്രഹിച്ചു.
ശ്രാവണ മാസത്തിലെ ശുക്ലപക്ഷം ദ്വാദശി തിഥിയില്‍ തിരുവോണം നാളില്‍, അഭിജിത്ത് മുഹൂര്‍ത്തത്തില്‍ ആയിരുന്നു വാമനാവതാരം. ഈ ദിവസത്തെ, വാമന ജയന്തി, വിജയദ്വാദശി, വാമനദ്വാദശി എന്നറിയപ്പെടുന്നു. പരിവർത്തിനി ഏകാദശി വിധിപോലെ എടുക്കുന്നവരുടെ ഭൗതീകമോഹങ്ങളെല്ലാം നശിച്ച് എന്നെ പ്രാപിക്കുന്നു. സർവ്വൈശ്വര്യങ്ങളും അവർക്ക് ലഭിക്കുന്നതാണ്. യുധിഷ്ഠിരൻ ഭഗവാനെ പ്രാർത്ഥനയോടെ സ്തുതിച്ചു.
*ഏകാദശി വ്രത രീതി*
ഏകാദശിയുടെ തലേന്ന് ഒരിക്കലൂണ്. രാത്രി നിലത്തു കിടന്നേ ഉറങ്ങാവൂ. ഏകാദശി ദിവസം അന്നപാനാദികള് ഒന്നുമില്ലാതെ ഉപവാസം അനുഷ്ഠിക്കണം. ഏണ്ണ തേച്ചു കുളിക്കരുത്. പ്രഭാതസ്നാനം നിർവ്വഹിച്ച് മനസ്സിൽ അന്യചിന്തകൾക്കൊന്നും ഇട നൽകാതെ ശുദ്ധമനസ്സോടെ ഭഗവാനെ ധ്യാനിക്കണം. ക്ഷേത്ര ദർശനം അത്യുത്തമം. വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തുക.
വിഷ്ണുസഹസ്രനാമം, ഭാഗവതം, വാമന അവതാരപാരായണം, ഭഗവദ് ഗീത, ഏകാദശി മാഹാത്മ്യം തുടങ്ങിയ ഗ്രന്ഥങ്ങള് പാരായണം ചെയ്യുകയോ, ശ്രവിക്കുകയോ ചെയ്യുക. ഭഗവാന്റെ മൂലമന്ത്രങ്ങളായ അഷ്‌ടാക്ഷരമന്ത്രമായ "ഓം നമോ നാരായണായ: " അല്ലെങ്കിൽ ദ്വാദശാക്ഷരമന്ത്രമായ "ഓം നമോ ഭഗവതേ വാസുദേവായ:" എന്ന മന്ത്രം 108 തവണ ജപിക്കുന്നത് അത്യുത്തമമാണ്.
ആരോഗ്യപരമായി പ്രശ്നമുള്ളവർ പഴവർഗ്ഗങ്ങൾ കഴിക്കാം. ബ്രഹ്മചര്യം പാലിക്കപ്പെടണം. പകൽ ഉറങ്ങരുത്. പ്രഭാതസ്നാനം ചെയ്ത ശേഷം പാരണ കഴിക്കണം. അല്പം ജലത്തില് രണ്ടു തുളസീദളം, ഒരു നുള്ള് ചന്ദനം, ലേശം ഉണക്കലരി ചേര്ത്ത് ഭഗവത്സ്മരണയോടെ സേവിക്കുന്നതാണ് പാരണ. പിന്നീട് പതിവു ഭക്ഷണം കഴിക്കാവുന്നതാണ്.
ദ്വാദശി ദിവസം വാമനാവതാരമായതിനാൽ അന്നും വ്രതം എടുക്കുന്നത് അത്യുത്തമം.
*#കടപ്പാട്*

No comments:
Post a Comment