ഭഗവാനേ അനവരതം ആനന്ദഗാനം മൂളുന്ന അങ്ങയുടെ വൈഭവം ഞാനറിയുന്നില്ല… എന്നാൽ… ആത്മാനന്ദത്തിന്‍റെ ആ ഗിരിശൃംഗത്തിൽ നിന്നും ഒഴുകുന്ന അങ്ങയുടെ കൃപാ കടാക്ഷത്തിന്‍റെ ശീതളിമ ഞാനറിയുന്നു… സനാതനധർമ്മത്തിന്റെ പ്രൗഢമായ ഗിരിശൃംഗങ്ങളിൽ ആർഷപാരമ്പര്യം സ്വരുക്കൂട്ടിവെച്ച വേദാന്തവിജ്ഞാനത്തിന്‍റെ ഹിമപാളികൾ ഏകാന്തതയുടെ തപസ്സിലുരുക്കി താഴ്‌വരകളെ കുളിരണിയിപ്പിക്കുന്ന ഗുരുവിന്‍റെ പ്രേമവാത്സല്യം അങ്ങയുടെ സാന്നിധ്യത്തിൽ ഞാൻ അറിയുന്നു… പിറവി കാക്കുന്ന ഓരോ വിത്തിലും ഒളിഞ്ഞിരിക്കുന്ന അനന്തസാധ്യതകളെ തൊട്ടുണർത്താനായി അങ്ങു ചൊരിയുന്ന സ്വാത്മസഞ്ജീവനത്തിന്‍റെ അമൃതധാരയെ ഞാൻ അറിയുന്നു .
destnakili
destnakili
No comments:
Post a Comment