Monday, September 03, 2018

സൃഷ്ടിയുടെ പുനരേകീകരണമാണ് സംരക്ഷണവും സംഹാരവും. കാലമെന്ന മഹാശക്തിയുടെ  ഇച്ഛകൊണ്ടു സംഭവിക്കുന്ന ഈ മഹാപ്രക്രിയയിൽ പ്രപഞ്ചത്തിലെ സമസ്‌ത വസ്തുക്കളും  ഈ അവസ്ഥാഭേദത്തിന്ന് വിധേയമാകുന്നു.  അതുകൊണ്ടു തന്നെ കാലത്തിന്റെ അനന്ത പ്രവാഹത്തിൽ  അവയൊക്കെ ക്ഷയിക്കുകയും  കാലോചിതം പുഷ്ടിയാർജിക്കുകയും ചെയ്യുന്നു.
ഇന്നുണ്ടായിരുന്ന സമ്പത്തും,മണിമാളികയും,സൗഭാഗ്യവുംകുടുംബവും,   പരിജനങ്ങളും, പരിവാരങ്ങളും ഒക്കെ കാലത്തിന്റെ കുത്തൊഴുക്കിൽ അസ്തമിച്ചു പോയി.
അതിന്റെ സ്ഥാനത്ത് പുതിയത് വരാം. പക്ഷെ സാക്ഷി കളായി ആരും ശേഷിക്കുന്നുമില്ല. 
എല്ലാറ്റിനും സാക്ഷിയായി പരമമായ കാലം മാത്രം.
വേദത്തിൽ വിരാട്പുരുഷനായി വാഴ്ത്തപ്പെടുന്ന അദ്ദേഹമാണ്. എല്ലാറ്റിന്റെയും ഉത്ഭവവും  പുരുഷൻ കാലത്തിനും അതീതനാണ്.
ആ പരമാത്മാവിനെ നമസ്കരിക്കുന്നു.

No comments: