അധ്യായം 18 ശ്ലോകം 64)
ഗീതാ ശാസ്ത്രം, മറ്റു യോഗശാസ്ത്രത്തെക്കാളും കര്‍മശാസ്ത്രത്തെക്കാളും ജ്ഞാനശാസ്ത്രത്തെക്കാളും ഗുഹ്യതരമാണ് എന്ന് കഴിഞ്ഞ ശ്ലോകത്തില്‍ നിര്‍ദേശിച്ചു. ''ഗുഹ്യാത് ഗുഹ്യതരമാണ് എന്ന്. ഇപ്പോള്‍ ഗീതാശാസ്ത്രത്തിന്റെ സാരമായ എന്റെ വാക്കുകള്‍. നല്ല ശാസ്ത്രങ്ങളെക്കാളും ഗുഹ്യതരമാണ്; ഇതിനെക്കാള്‍ ഗുഹ്യമായിട്ട് വേറെ ഒരു ശാസ്ത്രവും ഇല്ല. അതിനാല്‍
പരമം വചഃ എന്ന് വിശേഷിപ്പിക്കാം. ഇതിന് തുല്യമായിട്ട് ഒരു വാക്കുകളും വേറെയില്ല. അപ്പോള്‍ ഇതിനേക്കാള്‍ ശ്രേഷ്ഠമായിട്ട് ഒരു വാക്കുകളും ഇല്ല എന്ന് വേറെ പറയേണ്ടതുണ്ടോ? ഇതിന് മുമ്പത്തെ അധ്യായങ്ങളിലും ഈ വസ്തുത ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
''ഇദം തു തേ ഗുഹ്യതമം
പ്രവക്ഷ്യാമ്യനസൂയവേ (9 ല്‍ 1)
പരം ഭൂയഃ പ്രവക്ഷ്യാമി
ജ്ഞാനാനാം ജ്ഞാനമുത്തമം (14 ല്‍ 1)
ഓര്‍ക്കുന്നുണ്ടോ എങ്കിലും-
''നേഹിതം ഭൂയഃ വക്ഷ്യാമി-
നിനക്ക് ഹീനമായ വചനങ്ങള്‍ ഞാന്‍ വീണ്ടും പറയാം.
''യച്ഛ്രേയഃ സ്യാത് നിശ്ചിതം ബ്രൂഹി (2 ല്‍ 7)
എന്ന് നീ ആദ്യമേ അഭ്യര്‍ത്ഥിച്ചുവല്ലോ. അതുകൊണ്ടു മാത്രമല്ല, ഈ അതിശ്രേഷ്ഠമായ രഹസ്യം നിന്നോടു ഞാന്‍ പറയുന്നത്.
''മേ ഇഷ്ടഃ അസി ദൃഢം ഇതി''
നീ എന്റെ ഇഷ്ടനാണ്. പ്രിയപ്പെട്ടവനാണ്, നിന്നെ അനുഗ്രഹിക്കാന്‍ വേണ്ടിത്തന്നെയാണ് ഞാന്‍ വീണ്ടും പറയുന്നത്. കേട്ടോളൂ, കേട്ടോളൂ!.
കാനപ്രം കേശവന്‍ നമ്പൂതിരി
No comments:
Post a Comment