Saturday, September 01, 2018

ആത്മപൂജ
പൂജകളില്‍ ഉത്തമം ആത്മ പൂജ ആണ് .അത് ആണ് മുമുക്ഷു വിനു ആവശ്യം .
ആത്മാവിന്റെ നിരന്തര ചിന്തനം ആണ് ധ്യാനം
സമസ്ത കര്‍മങ്ങള്‍ ത്യാഗം ആണ് ആവാഹനം
ആസനം സ്ഥിര ജ്ഞാനം ആകുമ്പോള്‍ അതിനു നേര്‍ക്ക്‌ ഉന്മുഖന്‍ ആകുന്നതു ആണ് പാദ്യം
അതിനു നേര്‍ക്ക്‌ മനസ്സ് വ്യാപരിക്കുന്നത് ആണ് അര്‍ഘ്യം
ആത്മാരാമന്റെ ദീപ്തി ആണ് ആചമനം .സ്നാനം അതിന്റെ പ്രാപ്തി ആണ് .
ദൃശ്യ വിലയം ആണ് ഗന്ധം
അന്തര്‍ജ്ഞാന ചക്ഷുസ് ആണ് അക്ഷതം
ചിത് പ്രകാശം ആണ് പുഷ്പം
സൂര്യാത്മകന്‍ ആണ് ദീപം
പൂര്‍ണ ചന്ദ്രന്‍റെ അമൃത പ്രകാശം ആണ് നൈവേദ്യം
പ്രദിക്ഷിണം സ്ഥിരത ആണ്
നമസ്കാരം "സോഹം " ആണ് .
പരബ്രഹ്മ /പരമേശ്വര സ്തുതി ആണ് മൌനം
ഉദ്വാസനം സദാ സന്തുഷ്ടി ആണ് .
ഇങ്ങനെ പൂര്‍ണന്‍ ആയ രാജയോഗിയുടെ സര്‍വാത്മകരൂപം ആയ പൂജയും ഉപചാരവും ആണ് ആത്മാവിനു ആധാരം .ഇ ഭാവന മോക്ഷം ആഗ്രഹിക്കുന്നവര്‍ക്ക് മാത്രം ഉള്ളത് ആണ് .സാധാരണ പൂജകള്‍ ദ്രവ്യ പൂജ ആണ് അതിനു ദ്രവ്യങ്ങള്‍ ആവശ്യം ആണ്.ആത്മ പൂജ മാനസികം ആണ് .അതിനു ദ്രവ്യങ്ങള്‍ വേണ്ട.അത് തന്നെ ആണ് ആത്മാവിന്റെ ശരി ആയ പൂജ .
ആത്മപൂജ ഉപനിഷത്.
GOWINDAN NMBOODIRI

No comments: