Wednesday, September 19, 2018

ആത്മീയതയിൽ നിശബ്ദ്ധതയ്ക്ക് ഒരുപാട് സ്ഥാനമുണ്ട്.  അവിടെ നാവിൻറെ നിശബ്ദ്ധതമാത്രമല്ല മനസ്സിൻറെ നിശബ്ദ്ധത കൂടി ആവശ്യമാണ്. നാവ് നിശബ്ദമാക്കി മനസ്സിനെ മേയാൻ വിട്ടാൽ ആത്മീയമായ ശാന്തി കിട്ടില്ല. ആത്മീയതയിൽ ഉയർന്നവരെ ശ്രദ്ധിക്കൂ. അവർ മിതഭാഷികളായിരിക്കും. അവരുടെ മനസ്സിലെ നിശബ്ദ്ധത മുഖത്തെ പ്രസന്നതയിൽ തെളിഞ്ഞു കാണാൻ കഴിയും. ആത്മീയതയിലെ നിശബ്ദമായ നീരക്ഷണത്തിനെ കുറിച്ച് പറയുമ്പോൾ ആദ്യം പറയേണ്ടത് ഭാഗവതത്തിലെ യദു അവധൂത സംവാദമാണ്. അതിൽ അവധൂത ബ്രാഹ്മണൻ 24 ഗുരുക്കന്മാരെ കുറിച്ച് പറയുന്നുണ്ട്.  അതിൽ മനുഷ്യൻ മുതൽ എട്ടുകാലിയും സർപ്പവും എല്ലാം ഉൾപ്പെടെയുളള ജീവനുളളവയും ജീവനില്ലാത്തവയുമുണ്ട്.  ഗുരു ഉപദേശത്താൽ അല്ല,  അവരുടെ പ്രവൃത്തികൾ നിരീക്ഷിച്ചതിൽ നിന്നും പാഠം ഉൾകൊണ്ടിട്ടാണ് ഈ 24 ഗുരുക്കന്മാരെ അവധൂത ബ്രാഹ്മണൻ കണ്ടെത്തിയത്.  ആത്മീയ ആനന്ദം അറിയാൻ ഭൂമിയിലെ ഓരോ ജീവജാലങ്ങളെയും ശ്രദ്ധിക്കുക അവ നമുക്ക് പല പാഠങ്ങളും പഠിപ്പിച്ചു തരും.  ആത്മീയ ഗുരുക്കന്മാരെ ഒരു നിമിഷം ശ്രദ്ധിച്ചു നോക്കുക അവർ ചുറ്റുപാടുകളും,  തങ്ങളോട് സംസാരിക്കുന്നവരെയും നിരീക്ഷിക്കുന്നതറിയാൻ കഴിയും.. ഇന്നത്തെക്കാലത്ത് ഭൗതീക ജീവിതത്തിൽ മനുഷ്യൻ പഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്ന് രണ്ടു  പാഠങ്ങളുണ്ട്. അത് പക്ഷിമൃഗാദികളിൽ നിന്നാണ് . ഒന്ന് അവർ പ്രകൃതിയെ ചൂഷണം ചെയ്യാറില്ല. രണ്ട്. തങ്ങളുടെ കുഞ്ഞുങ്ങളെ സ്വയം ജീവിക്കാൻ പ്രാപ്തരാക്കുന്നു ശേഷം അവരെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുന്നു.  ഇത് രണ്ടും നമ്മൾ പഠിക്കേണ്ടതാണ്. പ്രകൃതിയെ അനാവശ്യമായി  ചൂഷണം ചെയ്ത് നശിപ്പിക്കാതിരിക്കുക.  മക്കളെ അമിത വാത്സല്യം നല്കി അവർക്ക് വേണ്ടത് എല്ലാം രക്ഷിതാക്കൾ തന്നെ ചെയ്യാതിരിക്കുക. അവരുടെ ജീവിതം അവരെ ജീവിക്കാൻ പ്രാപ്തരാക്കുക.

No comments: