Wednesday, September 19, 2018

മുക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ അത്ഭുതതിന്റെ പ്രധാന കാരണം. (Billion=1,000,000,000) grand Canyon ന്നു ഏതാണ്ട് 277 miles (446 km) നീളവും , 18 miles (29 km) വരെ വീതിയും 6,093 feet (1,857 meters).വരെ താഴ്ച്ചയും ഉണ്ട്,. ഈ പാര്‍വത നിരയ്ക്ക് ഇടയില്‍ കൂടെ അഞ്ചോ ആറോ million (million=1000000) മാത്രം പഴക്കം ഉള്ള Colorado പുഴ ഒഴുകുന്നു.പര്‍വതനിരകള്‍ക്ക് പലേ പേരുകളും ഉണ്ട്. Rama. Brahma, Vishnu എന്നിവയാണ് ചില പേരുകള്‍. അവര്ണനീയമെന്നതിന്റെ ശരിയായ അര്‍ഥം മനസിലാവാന്‍ ഈ Canyon നേരിട്ടുകാണണം..
അമ്പതു കൊല്ലം മുന്‍പ് ഇനി മുതല്‍ മരണം വരെ ഒരുമിച്ചു ഒരു തോണിയില്‍ ഈ സംസാരസാഗരത്തില്‍ മുങ്ങി മരിയ്ക്കാതെ തുഴഞ്ഞു ജീവിയ്ക്കാന്‍ വൃതം എടുത്ത ഞങ്ങള്‍ കഴിഞ്ഞ ആഴ്ച്ച ഈ മഹാത്ഭുതം കാണാന്‍ പോവുകയുണ്ടായി. കണ്ടു കഴിഞ്ഞപ്പോള്‍
“ഓരോരോ പരമാണുതങ്ങളില്‍ അടിഞ്ഞൊന്നിച്ചുകൂടി പലേ
പേരോടെ പല രൂപമായ് പലവിധംഭ്രഹ്മാണ്ഡഭാണ്ഡങ്ങളായ്
വേരോടെ പൊടി ഭസ്മമായ് തകരുമാറൊന്നോന്നില്‍ വീഴാതെയി-
ന്നോരോടേ പരിവര്തന പ്രകൃതിയായ് ശോഭിയ്ക്കും അമ്മേതൊഴാം”
എന്നതിന്റെ അര്‍ഥം ഏതാണ്ട് മനസ്സിലായി ചിത്രങ്ങള്‍ വഴിയെങ്കിലും നമുക്കെല്ലാം ഏതാണ്ട് ഒരു ഗ്രഹിതം ഉള്ള നയാഗ്ര വെള്ളച്ചാട്ടം ഇതിന്റെ നൂറില്‍ ഒന്നുപോലും അല്ലെന്നു പറയേണ്ടിവരും.ഏതാണ്ട് ഒരു ഉദ്ദേശരൂപം ഉണ്ടാവാനായി ഇതോടൊപ്പം ചില ചിത്രങ്ങളും ചേര്‍ക്കുന്നു.

No comments: