മനുഷ്യന്‍ പഞ്ചകോശങ്ങളാല്‍ ആവരണംചെയ്യപ്പെട്ടിരിക്കുന്നു. അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം,ആനന്ദമയം. ഭക്ഷണത്തെ ആസ്പദമാക്കിയ ബാഹ്യശരീരം അന്നമയകോശം.ഇതിനേക്കാള്‍ സൂക്ഷമമാണ് പ്രാണമയകോശം. മനുഷ്യന്‍ ഇപ്പോള്‍ മനോമയകോശം വരെ പുരോഗതിനേടിയിട്ടുണ്ട്.വിജ്ഞാനമായകോശത്തിലേയ്ക്ക് പുരോഗമിയ്ക്കുന്ന നിമിഷം ആനന്ദമയകോശാനുഭാവം നേടാനാവൂം.ഇതാണ് അദ്വൈതാനുഭൂതി. 'ഏകമേവാദ്വിതീയം ബ്രഹ്മ' ഇതാണ് ആത്മതത്വം.വ്യത്യസ്തബള്‍ബുകളിലൂടെ പ്രകാശിക്കുന്ന ഒരേ വൈദ്യുതി പോലെ ആത്മാവ് എല്ലാ ജീവികളിലും പ്രകാശിയ്ക്കുന്നു.ഭാരതീയസംസ്കാരം നാനാത്വത്തിലുള്ള ഈ ഏകതത്വത്തെയാണ് പ്രഖ്യാപിയ്ക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ആധുനികയുഗത്തില്‍ ഏകത്വത്തെ നാനാത്വമയിക്കാണുന്നു. ഇതാണ് ഇന്നത്തെ കഷ്ടപാടുകള്‍ക്ക് കാരണം. രാഷ്ക്രങ്ങള്‍ പലത്, ഭൂമി ഏകം,ജീവജാലങ്ങള്‍ വ്യത്യസ്തം, പ്രാണന്‍ ഏകം, താരാഗണങ്ങളനേകം, ആകാശമനേകം, ആഭരണങ്ങള്‍ അനേകം, സ്വര്‍ണമേകം. ഈ അടിസ്ഥാനതത്വം ഒരിയ്ക്കല്‍ മനസ്സിലായാല്‍ ഈശ്വരതത്വം മനസ്സിലാവും. ആരെയും വെറുക്കല്ല. നിങ്ങളിലെ കോപത്തെ വെറൂക്കൂ. മറ്റുള്ളവരുമായി പോരടിയ്ക്കൊല്ല. നിങ്ങളിലെ ദുര്‍ഗുണങ്ങളോട് പോരാടൂ. ദുര്‍ഗുണങ്ങളെ ത്യജിക്കൂ. ഈശ്വരനില്‍ ശരണമടഞ്ഞാല്‍ അത് സാധിക്കും. മാര്‍ക്കേഡയനെ ഭഗവാന്‍ രക്ഷിച്ചതുപോലെ, ഒരിയ്ക്കല്‍ ഈശ്വരനുമായി ചേര്‍ന്നാല്‍ പിന്നെ അവിടുന്ന് വേര്‍പെടുകയില്ല.ഇതിന് ഒരു സാധനയും ചെയ്യാനില്ല-പരിശുദ്ധവും പരിപൂര്‍ണവുമായ പ്രേമം ഉണ്ടാവുകയേ വേണ്ടൂ. ലൗകികമായ എല്ലാ സാധനകളും കാലത്തെ പവിത്രീകരിക്കാനാവുന്നു.കാലം ഈശ്വരനാകുന്നു. കാലം പാഴാക്കല്ലെ.സന്തോഷമായിരിക്കണം. ഇതാണ് നിങ്ങള്‍ ചെയ്യേണ്ട സാധന.സങ്കുചിതമനസ്കരാകരുത്.പ്രേമത്തിന്റെ വ്യാപനമാണ് ജീവിതം.പ്രേമസങ്കോചം മരണവും.ഈശ്വരപ്രേമമുണ്ടെങ്കിലെ പ്രേമവ്യാപനം സാധിക്കൂ.നിങ്ങളില്‍ പ്രേമമുണ്ടെങ്കില്‍ ഈശ്വരനില്‍ നിന്ന് എന്തും നേടാം.അവിടുത്തേയ്ക്ക് നല്‍കാന്‍ വയ്യാത്തതൊന്നുമില്ല. അവിടുന്ന് തന്നെതന്നെ നല്‍കാന്‍ എപ്പോഴും തയ്യാറാണ്.
No comments:
Post a Comment