Wednesday, September 05, 2018

ഈ പോസ്റ്റിടുന്നത് ഒരു വലിയ തെറ്റ് തിരുത്തുവാൻ വേണ്ടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രീയ ഗ്രന്ഥമായ ഭഗവദ് ഗീതയുടെ സന്ദേശം തെറ്റായി വ്യാഖ്യാനിച്ച് ലോകം മുഴുവനും എത്തി. സംഭവിച്ചതെല്ലാം നല്ലതിന് സംസംഭവിക്കാൻ പോകുന്നതും നല്ലതിന് എന്ന് തുടങ്ങുന്ന വാക്യങ്ങൾ ഇത് തെറ്റാണ്. ഗീത പഠിച്ച വ്യക്തി എന്ന നിലയിൽ യഥാർത്ഥ ഭഗവദ് ഗീതയിലെ സന്ദേശം താഴെ കെടുക്കുന്നു. യോഗേശ്വരനായ ശ്രീ കൃഷ്ണന്റെ നിർദ്ദേശമനുസരിച്ച് വില്ലെടുത്ത് പോരാടുന്ന പാർത്ഥനാണ് മാനവികതയുടെ ആദർശം. അലസതയും അകർമ്മണ്യതയും  നപുസകങ്ങൾക്കുള്ളതാണ്. അവയെ നീ കൈക്കൊള്ളരുത്. ബലഹീനതകൾ വലിച്ചെറിഞ്ഞ് ജീവിത യുദ്ധത്തിന് തയ്യാറെടുക്കൂ. ദു:ഖങ്ങൾ ഉണ്ടാകുമ്പോൾ വിധിയെന്നു കരുതി കീഴടങ്ങുന്നവൻ പാപം ചെയ്യുന്നു. എതിർപ്പിന്റെ മുന്നിൽ കീഴടങ്ങാ നല്ല പോരാടു വാനാണ് നീ പഠിക്കേണ്ടത്.ഒളിച്ചോട്ടം പ്രശ്നങ്ങൾക്ക് പരിഹാരമല്ല, എന്തിനെയും കരുത്തോടെ അഭിമുഖീകരിക്കൂ, ലോകത്തെ കീഴ്മേൽ മറിക്കാനുള്ള ശക്തി നിന്നിലുണ്ട്. അതിനെ വിളിച്ചുണർത്തൂ, ഈ ധർമ്മയുദ്ധത്തെക്കാളും ശ്രേയസ്ക്കരമായി മറ്റൊന്നില്ല. അതിൽ മരണം സംഭവിച്ചാൽപ്പോലും നന്മയത്രെ. ധർമ്മയുദ്ധം ഏറ്റെടുക്കുന്നവൻ  ഭൂമിയുടെ സർവ്വാധിപത്യം നേടുന്നു, കർത്തവ്യത്തിൽ നിന്നും പിൻതിരിയുന്നവൻ എല്ലാം നഷ്ടപ്പെടുത്തുന്നു' പ്രവൃത്തിക്കാൻ തയ്യാറാകാത്ത വ്യക്തിയും സമൂഹവും സ്വയം ആപത്തു ക്ഷണിച്ചു വരുത്തുന്നു. അതിനാൽ എഴുന്നേൽക്കൂ, ശത്രുക്കളെ പരാജയപ്പെടുത്തി സമൃദ്ധമായ രാജ്യസുഖങ്ങൾ അനുഭവിക്കൂ, അനന്തമായ യശ സ്സു നേടൂ.ക്ഷേമവും ഐശ്വര്യവും വീരനും ധീരനുമായ നിനക്കുള്ളതാണ്

(ഭക്തജനങ്ങളേ , ഇത്  മാക്സിമം ഷെയർ  ചെയ്യണം. തളർന്നു ജീവിക്കുന്ന മനുഷ്യർ ഉണർന്നു ജീവിക്കട്ടെ.)

No comments: