Friday, October 12, 2018

*ഇന്ന് [13-10-2018ശനിയാഴ്ച]*
🌿🌿🌿🌿🌿🌿🌿🌿🌿🌿
*നവരാത്രി നാലാം ദിവസം*

*ദേവി കൂശ്മാണ്ഡ*

*ധ്യാന ശ്ലോകം:*

''സുരാ സമ്പൂർണ്ണ കലശം
രുധിരാപ്ലുതമേവ ച
ദധാനാ ഹസ്തപദ്മാഭ്യാം
കൂശ്മാണ്ഡാ ശുഭദാസ്തു മാ''

പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ.കു, ഉഷ്മം, അണ്ഡം എന്ന മൂന്നുപദങ്ങൾ കൂടിച്ചേർന്നാണ് ''കൂഷ്മാണ്ഡ ''എന്ന നാമം ഉദ്ഭവിച്ചിരിക്കുന്നത്. നവരാത്രിയിൽ നാലാം ദിവസം പാർവതിയുടെ കൂഷ്മാണ്ഡ ഭാവമാണ്  ആരാധിക്കുന്നത്

'കു' എന്നാൽ കുറവിനെയും  (ചെറിയ), 'ഊഷ്മം ' എന്നാൽ താപത്തെയും(ഊർജ്ജം), 'അണ്ഡാ' എന്നാൽ  ജഗദ്വിഷയകമായ അണ്ഡത്തെയുമാണ് സൂചിപ്പിക്കുന്നത്. ഈ  മൂന്നുവാക്കുകൾ ചേർന്ന് ഉരുത്തിരിഞ്ഞ നാമം കൂശ്മാണ്ഡ. പേരുപോലെത്തന്നെ സൃഷ്ടിയുടെ ഊർജ്ജം അണ്ഡത്തിൽ സൂക്ഷിച്ചവള്‍ എന്നർത്ഥം. അതുകൊണ്ടുതന്നെ സൂര്യമണ്ഡലം നിയന്ത്രിക്കുന്നതും ഈ ദേവീഭാവം. 
കഴിഞ്ഞ മൂന്നുദിവസം ഇച്ഛാശക്തിയ്ക്കായിരുന്നു മുന്‍തൂക്കം. ഇന്നുമുതൽ ഇനിയുള്ള മൂന്നുദിവസം ജ്ഞാനശക്തിക്കാണു മുന്‍തൂക്കം.
തന്നിൽനിന്നും സകലതും സൃഷ്ടിച്ച പ്രപഞ്ച സ്രഷ്ടാവാണ് കൂശ്മാണ്ഡ. ആദിപരാശക്തിയാണ് ഈ ദേവീഭാവം. പ്രളയത്തിനു ശേഷമുള്ള ഒമ്പതു രാത്രികള്‍ കഴിഞ്ഞു പത്താം നാളിൽ സൃഷ്ടിയുടെ പിറവി.

അണ്ഡത്തിന്റെ രൂപത്തിൽ ഊർജ്ജം സംഭരിച്ച് സൃഷ്ടി നടത്തുന്ന ദേവി ചരാചരങ്ങളിലെ സൃഷ്ടിഭാവം (മാതൃഭാവം ) തന്നെ. അതൊരു സൌരയൂഥത്തിൽ മാത്രം അധിഷ്ഠിതമല്ലാ മറിച്ച് എണ്ണിയാലൊടുങ്ങാത്ത ബ്രഹ്മാണ്ഡങ്ങളും സൃഷ്ടിച്ച് ആ സൃഷ്ടിയുടെ ഓരോ ചലനങ്ങളും നിയന്ത്രിക്കുന്നതും അറിയുന്നതും ഇതേ ഭാവം തന്നെ.

 ജ്ഞാനത്തിന്റെയും ആരംഭം.
ജീവപ്രപഞ്ചത്തിൽ ജീവനാണോ അണ്ഡമാണോ ആദ്യമുണ്ടായതെന്ന ഉത്തരം ഇവിടെ ലഭിക്കുന്നു. 
 
ദേവീമാഹാത്മ്യത്തിൽ ഇതിനനുബന്ധമായി എത്തുന്നത്‌ കൌശികീ ദേവിയും പിന്നീടുള്ള ദേവിയുടെ അംശദേവിമാരും. ശക്തിയുടെ പ്രതീകമായ സിംഹവാഹനയായാണ്‌ ഈ ദേവീരൂപം ആരാധനയ്ക്ക്.

യാ ദേവീ സർവ്വഭൂതേഷു
സൃഷ്ടിരൂപേണ സംസ്ഥിതാ
നമസ്തസൈ നമസ്തസൈ
 നമസ്തസൈ നമോ നമ:

No comments: