Wednesday, October 10, 2018

ഉപനിഷത്തിലൂടെ -282
Thursday 11 October 2018 2:49 am IST
ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്‌നം കാണുമ്പോഴും പല അനുഭവങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ ജീവാത്മാവ് രï് അവസ്ഥയിലും ഒരുപോലെ ക്ഷീണിതമാവുന്നു. സുഷുപ്തിയിലെത്തുമ്പോഴാണ് വിശ്രമം
ബൃഹദാരണ്യകോപനിഷത്ത്- 81
അങ്ങനെയുള്ള ഈ ആത്മാവ് സ്വപ്‌നത്തില്‍ ആനന്ദിക്കുകയും ചുറ്റി നടക്കുകയും ചെയ്യുന്നു. പുണ്യത്തേയും പാപത്തേയും കാണുക മാത്രം ചെയ്യുന്നു. എന്നിട്ട് വന്ന വഴിക്കു തന്നെ മടങ്ങി ജാഗ്രത്തിലെത്തുന്നു.
സ്വപ്‌നത്തില്‍ എന്തൊക്കെ കാണുന്നുവോ അതിനോടൊന്നും ബന്ധപ്പെടുന്നില്ല. എന്തുകൊണ്ടെന്നാല്‍ ആത്മാവ് അസംഗനാണ് എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. ഇതു കേട്ട ജനകന്‍ അങ്ങേക്ക്  ആയിരം പശുക്കളെ തരും എന്ന് പറഞ്ഞു. ഇതിന് മുകളില്‍ മോക്ഷത്തിനായിട്ടുള്ളതിനെ പറഞ്ഞു തരണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.
 സ്വപ്‌നത്തില്‍ സംഗമോ ആഗ്രഹമോ ഇല്ല. ഉണ്ടായിരുന്നുവെങ്കില്‍ അതിന്റെ ദോഷം ജാഗ്രത്തിലും അനുഭവിക്കേണ്ടതാണ്. അതുകൊണ്ടാണ് അസംഗമാണ് എന്ന് പറഞ്ഞത്.
സ വാ ഏഷ എതസ്മിന്‍ ബുദ്ധാന്തേ രത്യാ ചരിത്വാ...
അങ്ങനെയുള്ള ഈ ആത്മാവ് ജാഗ്രത്തില്‍ ആനന്ദിക്കുകയും ചുറ്റി നടക്കുകയും ചെയ്യുന്നു. പുണ്യപാപങ്ങളെ ദര്‍ശിക്കുക മാത്രം ചെയ്യുന്നു. പിന്നെ വീണ്ടും വന്ന വഴിയേ മടങ്ങി സ്വപ്‌നത്തിലേക്കോ സുഷുപ്തിയിലേക്കോ എത്തുന്നു.
 ഉണര്‍ന്നിരിക്കുമ്പോഴും ആത്മജ്യോതിസ്സിനാല്‍ പ്രകാശിക്കപ്പെട്ട ദേഹവും ഇന്ദ്രിയങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ആത്മാവിന് കര്‍തൃത്വം എന്നത് ഭംഗിവാക്കാണ്. ഉപാധികളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ആത്മാവിന് ബുദ്ധി, മനസ്സ് തുടങ്ങിയ ഉപാധികളുമായി ബന്ധപ്പെട്ടവയില്‍ ജാഗ്രത്തിലും കര്‍തൃത്വമില്ല. പുണ്യപാപങ്ങളുടെ ബന്ധനവും ഇല്ല. ജാഗ്രത്ത്, സ്വപ്‌നം, സുഷുപ്തി എന്നീ മൂന്ന് അവസ്ഥകളിലും അസംഗനാണ്.

തദ്യഥാ മഹാമത്സ്യ ഉഭേ കൂലേളനു 
സഞ്ചരതി...
ഒരു വലിയ മത്സ്യം നദിയില്‍ കിഴക്കും പടിഞ്ഞാറുമുള്ള രണ്ട് കരകളിലേക്കും മാറി മാറി സഞ്ചരിക്കുന്നതു പോലെ ആത്മാവ് സ്വപ്നവും ജാഗ്രത്തുമാകുന്ന രണ്ട് സ്ഥാനങ്ങളിലേക്കും മാറി മാറി സഞ്ചരിക്കുന്നു. വലിയ മത്സ്യം നദിയിലെ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഉഴറാതെ ഇരുകരകളിലേക്കും നീന്തിത്തുടിക്കാറുണ്ട്. ആത്മാവും അതുപോ
ലെ ജാഗ്രത് - സ്വപ്‌ന അവസ്ഥകളിലേക്ക് ഇടവിട്ട് നീങ്ങുന്നു.

 തദ്യഥാസ്മിനാകാശേ ശ്യേ നോ വാ 
സുപര്‍ണോ വാ വിപരിപത്യ...
ആകാശത്തില്‍ ഒരു പരുന്തോ മറ്റു പക്ഷികളോ പലയിടത്തും പറന്ന് ക്ഷീണിച്ച് പിന്നെ ചിറക് വിടര്‍ത്തി കൂട്ടിലേക്ക് വേഗത്തില്‍ പറക്കുന്നതു പോലെയാണിത്. ഈ പുരുഷന്‍ തന്റെ സ്ഥാനത്തേക്ക് പോകുകയാണ്. ഒരു കാമത്തേയും ആഗ്രഹിക്കാതിരിക്കുകയും ഒരു സ്വപ്‌നവും കാണാതിരിക്കുകയും ചെയ്യുന്ന സ്ഥാനമായ സുഷുപ്തിയിലേക്ക് ഓടിപ്പോവുന്നു.
 ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്‌നം കാണുമ്പോഴും പല അനുഭവങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ ജീവാത്മാവ് രണ്ട് അവസ്ഥയിലും ഒരുപോലെ ക്ഷീണിതമാവുന്നു. സുഷുപ്
തിയിലെത്തുമ്പോഴാണ് വിശ്രമം. ഇത് പക്ഷികള്‍ പറന്ന് ക്ഷീണിച്ച ശേഷം കൂടണയുന്നതു പോലെയാണ്. സുഷുപ്തിയില്‍ എല്ലാ ഉപാധികളില്‍ നിന്നും ഭാവനകളില്‍ നിന്നും വിമുക്തരായി ജീവാത്മാവ് പരമാത്മാവുമായി ഒന്നെന്ന ഭാവത്തെ നേടി ആനന്ദമനുഭവിക്കുന്നു.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം

No comments: