Thursday, October 25, 2018

ഹരേ ഗുരുവായൂരപ്പാ .. ഇന്ന് അങ്ങ് കൈയ്യിൽ വിടർന്ന താമര പൂവ് പിടിച്ച് ... വെള്ളപട്ട് ധരിച്ച്.. ചുറ്റും ചുവന്ന തെച്ചിയും വെള്ള മന്ദാരവും ഇടകലർന്ന മാലകളാൽ അലങ്കരിച്ച് ആഭരണ ശോഭയാലും നെയ്യ് പ്രഭയാലും അതി മനോഹര ഭാവത്തിൽ ... ഹരേ ഹരേ......
ഇന്നത്തെ ഏകാദശി വിളക്ക് ഗുരുവായൂർ ഭരണ സമ്മിതി വകയാണ്...
ഈശാവാസ്യോപനിഷത്തിലെ നാലാം ശ്ലോകമാണ് അനുസ്മരിക്കുന്നത്
" അനേജദേകം മനസോ ജവീയോ
നൈനദ്ദേവാ ആപ്നുവൻ പൂർവമർഷത്
തദ്‌ധാവതോfന്യാനത്യേതി തിഷ്oത്
തസ്മിന്നപോ മാതരിശ്വാ ദധാതി "
പരബ്രഹ്മം മനസ്സിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു. അതിൽ എല്ലാം ഉൾക്കൊള്ളുന്നു. പരമാത്മാവിനെ അറിയാൻ ദേവന്മാർക്ക് സാധിച്ചിട്ടില്ല. അത് സ്ഥിരമായിരുന്നു അനന്യഭാവനയോടു കൂടിയവയെ അതിലംഘിക്കുന്നു. പ്രകൃതിയെ നിയന്ത്രിക്കുന്നത് പരബ്രഹ്മത്തിന്റെ ശക്തിയാണ്.
ഭഗവാനെ ജ്ഞാനത്തിൽ കൂടി അറിയാൻ ബുദ്ധിമുട്ടാണ് . ഗംഗാ പുത്രനായ ഭീഷ്മർ യുധിഷ്ഠരനോട് ഉപദേശിക്കുമ്പോൾ ഇത് സൂചിപ്പിക്കുന്നുണ്ട്. വിഷ്ണു സഹസ്രനാമം തുടങ്ങുന്നത് വിശ്വം എന്ന സംബോധനയോടു കൂടിയാണ് ..എല്ലാത്തിലും സ്ഥിതി ചെയ്യുന്ന ഭഗവാന്റെ നാമം അവസാനിക്കുന്നത് ദേവകീനന്ദനനായ കൃഷ്ണനിലും .. ആ ഭഗവൽ അനുഭൂതിയാണ് സകല പാപങ്ങളെയും ഇല്ലാതാക്കുന്നത്. ഭീഷ്മസ്തുതിയിൽ യുദ്ധക്കളത്തിൽ നിൽക്കുന്ന കൃഷ്ണനെ വർണിക്കുന്ന ഭീഷ്മർ സ്തുതി അവസാനിപ്പിക്കുന്നത് ഗോപികമാർക്ക് കൃഷ്ണസ്മരണ തോന്നിയപ്പോലെ ഒരു പ്രേമഭാവം തോന്നിപ്പിക്കണേ കണ്ണാ എന്നു പ്രാർത്ഥിച്ചു കൊണ്ടാണ്. ഭഗവാനെ അനുഭവത്തിൽ കൂടിയെ മനസ്സിലാക്കാൻ പറ്റുകയുള്ളൂ ...
ഗുരുവായൂരിൽ ഇത്രയധികം തിരക്കിൽ ഭൂരിഭാഗവും അമ്മമാരാണ് . ഇവിടെ കണ്ണൻ മകന്റെ ഭാവത്തിലാണ് .. മകനോടല്ലെ എന്തും പറയാൻ പറ്റൂ ...കണ്ണൻ എല്ലാത്തിനും പുഞ്ചിരിക്കും നമ്മളറിയാതെ നമ്മുടെ ദു:ഖത്തിന് പരിഹാരം കണ്ടിരിക്കും. ഇന്നലെ ഒരു ഭക്തൻ അനുഭവം പങ്ക് വെച്ചു ..അദേഹം ചെറുപ്പത്തിൽ പലേ ചീത്ത പ്രവൃത്തികളിലും പെട്ട് പോയി കല്യാണം കഴിഞ്ഞ ശേഷം മനോ ദു:ഖങ്ങൾ വരാൻ തുടങ്ങി. ജ്യോത്സ്യൻ പറഞ്ഞുവത്രെ പുണ്യം കുറഞ്ഞു അതാ കാരണം ഗുരുവായൂരിൽ പോയി വഴിപാട് കഴിക്കൂ എല്ലാം ശരിയാവും ന്ന്...ജ്യോത്സ്യൻ കൊടുത്ത ചാർത്ത് പ്രകാരം വഴിപാട് തുക അന്വേഷിച്ചപ്പോൾ വളരെ വലിയ തുക വേണ്ടി വരുമെന്ന് മനസ്സിലായി അയാൾക്ക് .... വിഷമിച്ച അയാൾ കണ്ണനെ കണ്ടിട്ട് തിരിച്ചു പോകാൻ ഉറപ്പിച്ചു .. ക്യുവിൽ നാല് മണിക്കൂർ നിന്ന് കണ്ണനെ കണ്ടപ്പോൾ മനസ്സ് തണുത്തു ... പിന്നെ പ്രശ്നവും ഇല്ലാതായി.... ഇപ്പോൾ മുടങ്ങാതെ രണ്ടു നേരം കണ്ണനെ കണ്ട് നാമം ജപിച്ചിട്ടെ മടങ്ങാറുള്ളൂ .... നമ്മളെ മനസ്സിലാക്കാൻ കണ്ണനെ അറിയൂ ആ കാരുണ്യത്തിന് മുമ്പിൽ പ്രണമിക്കാം.... ഹരേ ഹരേ..sudhir

No comments: