Wednesday, October 24, 2018

ഹരേ ഗുരുവായൂരപ്പാ ... ഇന്ന് അങ്ങ് പട്ടുകോണകം ഉടുത്ത് കൈയ്യിൽ പൊന്നോട കുഴൽ പിടിച്ച് കുറു ര മ്മയെ പ്രതീക്ഷിച്ചാണോ .. അതോ ഉലുഖല ബന്ധനത്തിൽ നിന്നും മുക്തനാക്കി നന്ദ ഗോപർ കൊടുത്ത പൊന്നോകുഴൽ കിട്ടിയ സന്തോഷത്തിലാണോ അറിയില്ല കണ്ണാ അതി മനോഹരം ..... രണ്ടു ദിവസമായി ഈ ഭാവത്തിലാണ് കണ്ണൻ.....ഗുരുവായൂരിൽ
ഏകാദശി വിളക്കിനോടിപ്പിച്ചു ചുറ്റുവിളക്ക് മഹോത്സവം നടക്കുകയാണ്.... വിവിധ തരം പരിപാടികളാൽ ഉത്സവ പ്രതീതി.....
ഈശാവാസ്യോപനിഷത്തിലെ രണ്ടാമത്തെ മന്ത്രമാണ് ഇത്....
"അസുര്യാ നാമ തേ ലോകാ അന്ധേന തമസാവൃതാ :
താംസ്തേ പ്രേത്യാഭിഗച്ഛന്തി യേ കേ ച ആത്മഹനോ ജനാ: "
പരമമായ ജ്ഞാനത്തിന് ശ്രമിക്കാതെ ഭൌതിക സുഖങ്ങൾ നേടിത്തരുന്ന വിദ്യകൾ നേടാൻ തൽപരരായ ജനങ്ങൾ യഥാർത്ഥത്തിൽ പൊട്ടക്കിണറ്റിൽ പെട്ട പോലെയാണ്... ഈ ഭൌതിക സുഖങ്ങൾ എത്ര കിട്ടിയാലും തൃപ്ത്തി വരാതെ ആത്മഹത്യ ചെയ്യുന്നവരും ഈശ്വരനെ സ്മരിക്കാതെ ജീവിതം കളയുന്നവർക്ക് നരകമാണ് ഫലം .. അവർ ദുഃഖമയമുള്ള ലോകത്തെ പ്രാപിക്കുന്നു...
മനുഷ്യ ജീവിതം ഏങ്ങനെ ശ്രേഷ്ഠമാക്കാം എന്ന് വിവിധ തരം കഥകളിലൂടെ ഭാഗവതം പറഞ്ഞ് തരുന്നു .... ഭാഗവതത്തിന്റെ മഹാത്മ്യം തന്നെ എടുത്ത് പറയുന്നുണ്ട് ധുന്ദുകാരി എന്ന പ്രേതത്തിന് ഗതി കിട്ടാൻ ഭാഗവതം സഹോദരനായ ഗോകർണനിലൂടെ ശ്രവിച്ച് മുക്തി നേടി. നാമ സങ്കീർത്തനത്തിലൂടെ ജീവിതം നയിച്ചാൽ സംസാരദുഃഖമാകുന്ന തക്ഷകൻ എന്ന സർപം കടിച്ചാലും പരീക്ഷിത്തിനെ പോലെ ബ്രഹ്മസായൂജ്യം നേടാം .. അതിന് ഭഗവൽ കൃപയാൽ ശ്രീശുകനെ പോലെ ഒരു ഗുരുവായി ഭഗവാൻ വന്നു ചേരും .. പക്ഷേ നമ്മൾ ആ ഭഗവാനിൽ ശരണാഗതി ചെയ്യണം.
ഭഗവാന്റെ വൃന്ദാവനലില അതായത് ഭാഗവതത്തിന്റെ പൂർവ്വ ഭാഗം താമസ സ്വഭാവമുള്ള ജനങ്ങളെ കണ്ണനിൽ അടുപ്പിക്കാനാണ് എന്ന് ആചാര്യന്മാർ പറയും . അത്രക്കും മനസ്സിനെ മന്ഥനം ചെയ്യുന്ന ലീലകളാണ്... ഗോവർദ്ധന ലീല രാസക്രീഡ തുടങ്ങി ഭഗവാന്റെ ബാലലീലകൾ എതൊരു തരം മനസ്സിനെയും ആകർഷിക്കാൻ പോന്നതാണ് ....
ഗുരുവായൂരപ്പന്റെ കൃപാകടാക്ഷത്താൽ നമ്മുടെ ഹൃദയത്തിലും ഭഗവാൻ വിളങ്ങട്ടെ.. ഹരേ ഹരേ...
sudhir chulliyil.

No comments: