Wednesday, October 24, 2018

ഓം ഹരേകൃഷ്ണഃ ഭഗവാന്‍ കൃഷ്ണന്‍ നമ്മെ ഉണര്‍ത്തുന്നു .മൃഡാനന്ദസ്വാമികളുടെ പാദങ്ങളില്‍ പ്രണമിച്ചുകൊണ്ട് . ആഗ്രഹങ്ങളെയെല്ലാം ഒന്നോടെ ഉപേക്ഷിച്ച് ഒന്നിനെപ്പറ്റിയും ആശയില്ലാതെ, എന്‍െറതെന്നും ഞാനെന്നും ഉള്ള ഭാവം വിട്ടുകളഞ്ഞ് കര്‍മ്മങ്ങളനുഷ്ഠിക്കുന്ന മനുഷ്യന് നിശ്ചയമായും മനശാന്തിയുണ്ടാകും. കര്‍മ്മഫലങ്ങളിലുള്ള ഇച്ഛയും കര്‍മ്മത്തിലുള്ള ആസക്തിയും ലൗകികവിഷയങ്ങളിലുള്ള ആഗ്രഹവുമാണ് മനസ്സിനെ മലിനമാക്കുന്ന രാഗദ്വേഷങ്ങള്‍ക്കു കാരണമായിരിക്കുന്നത് . ഒന്നിനോടുണ്ടാകുന്ന രാഗം മറ്റൊന്നിനോട് ദ്വേഷത്തിനു കാരണമാകുന്നു. മനസ്സിനെ സ്വാധീനമാക്കാത്ത ഒരുവനില്‍ സാധാരണ കണ്ടുവരുന്നതാണ് ഈ ദോഷങ്ങള്‍. ആരെയും ദ്വേഷിക്കാതെ എല്ലാവരേയും സ്നേഹിക്കണമെന്ന് സാധാരണ പറയാറുണ്ട്. എല്ലാവരേയും സ്നേഹിക്കുക എന്നാല്‍ ആരെയും സ്നേഹിക്കാതിരിക്കുക എന്നാണ് അര്‍ത്ഥമെന്ന് ഒരു ഗുരു ശിഷ്യനുകൊടുത്ത ഉപദേശം പ്രത്യേകം ശ്രദ്ധേയമാണ്. ''നമേ ദേഷ്യോഅസ്തി നഃ പ്രിയഃ എനിക്ക് ശത്രുവോ മിത്രമോ ഇല്ല . ഇതായിരിക്കണം ആദര്‍ശം. എല്ലാവരേയും ഒരുപോലെ ഈശ്വരബുദ്ധ്യാ കാണുവാനുള്ള കഴിവുണ്ടാകുബോഴേ മനസ്സ് രാഗദ്വേഷരഹിതമാകയുള്ളൂ. അപ്പോള്‍ മാത്രമേ ഇന്ദ്രിയജയം നിമിത്തമുള്ള മനോനെെര്‍മല്യവും ദുഃഖശാന്തിയും അനുഭവപ്പെടുകയുള്ളൂ. അങ്ങനെയുള്ളവനാണ് ജീവിതലക്ഷ്യത്തിലെത്തി നില്‍ക്കുന്ന സ്ഥിതപ്രജ്ഞന്‍. ഓം തത് സത്.
kunjilekshmi

No comments: