ധർമ്മപുത്രരുടെ രാജസൂയ യാഗത്തിൽവെച്ച് ഭീഷ്മ പിതാമഹൻ മുതലായവരുടെ വിവരങ്ങളിലൂടെ ഭഗവാന്റെ യഥാർത്ഥ അവസ്ഥകേട്ട് ഉൾക്കൊണ്ടിട്ടുണ്ട്. അർജ്ജുനൻ. ''കൃഷ്ണ ഏവഹിലോകാനാം ഉത്പത്തി പ്രഭവാപ്യയ കൃഷ്ണ സഹികൃതേ ഭൂത മിദം സർവം ചരാചരം. (മഹാഭാരതം സഭാപർവം 38-23) ( കൃഷ്ണനിൽനിന്നാണ് ഈ ഭൗതിക പ്രപഞ്ചം ഉണ്ടായതും നില നിൽക്കുന്നതും. കൃഷ്ണനിൽതന്നെ ലയിക്കുകയും ചെയ്യുന്നു. കൃഷ്ണനോട് ബന്ധപ്പെട്ടുതന്നെയാണ് ചരാചരമായ ജഗത്ത് നിലകൊള്ളുന്നത്.) ഇങ്ങനെ ഭഗവതത്ത്വം മനസ്സിലാക്കിയ അർജ്ജുനൻ ഒന്നും അറിയാത്തവനെപ്പോലെ ചോദിക്കുകയാണ്, നിരീശ്വരന്മാരും യുക്തി വാദികളും അവിശ്വാസികളുമായ മനുഷ്യരോടുള്ള കാരുണ്യംകൊണ്ടു മാത്രം.
No comments:
Post a Comment