Monday, October 22, 2018

ഭാവഗ്രാഹീ ജനാർദ്ദന
~~~~~~~~~~~~~~~~~~~~
ഭക്തിയുടെ പുറമെയുള്ള പ്രദ‍ർശനമല്ല ഭഗവാൻ‍ നോക്കുന്നത് ...
മനുഷ്യരുടെ ഉള്ളിലുള്ള ഭാവത്തെയാണ് ഭഗവാൻ ശ്രദ്ധിക്കുന്നത്.
എത്രത്തോളം ആത്മാ‍ർത്ഥതയോടുകൂടി നാം ഭഗവാനെ ആശ്രയിക്കുന്നു എന്നുള്ളതാണ്...
മർക്കടധ്യാനം ബകധ്യാനം എന്നെല്ലാം പറഞ്ഞു സാധാരണധ്യാനത്തെ കളിയാക്കാറുണ്ട്...
മാർക്കടം ധ്യാനിക്കുന്നതുപോലെ കണ്ണുമടച്ചിരിക്കുന്നു..എന്നാലതിന്റെ വിചാരം ഏതു തോട്ടത്തിലാണ് പഴം പഴുത്തുനിൽ‍ക്കുന്നത് എന്നായിരിക്കും...
കൊറ്റി കുളക്കരയിൽ‍ ധ്യാനത്തിലിരിക്കുന്നു...എന്നാ‍ൽ അതിന്റെ ശ്രദ്ധ മുഴുവൻ‍ മുമ്പിൽ‍ വരുന്ന മത്സ്യത്തിലായിരിക്കും ...
അതുപോലെ പുറമേക്കു വലിയ ഭക്തന്മാരെന്നു കാണികൾക്ക് തോന്നും..എന്നാൽ‍ മനസിലെ വിചാരം മുഴുവൻ ഭൗതികവിഷയങ്ങളായിരിക്കും..
പല ജോലിത്തിരക്കുകളുണ്ടെങ്കിലും ഭഗവാനെ സ്മരിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ ഭക്തൻ‍..
അതിന്‍റെ പ്രകടനം പുറത്തേക്കില്ലെങ്കിലും ഭഗവാൻ‍ അത് ശ്രദ്ധിക്കുന്നു..
.കാരണം "ഭാവഗ്രാഹീ ജനാർ‍ദ്ദന: " മനുഷ്യരുടെ ഉള്ളിലുള്ള ഭാവത്തെയാണ് ഭഗവാ‍ൻ ശ്രദ്ധിക്കുന്നത്...
കർത്തവ്യകർ‍മ്മങ്ങൾ‍ അനുഷ്ഠിക്കുന്ന കാര്യത്തി‍ൽ നാം അലസരായിരിക്കരുത് ...
ഈശ്വരാ‍ർപ്പണമായ കർത്തവ്യകർ‍മ്മങ്ങളെല്ലാം അനുഷ്ഠിക്കുക ..ഇതാണ് ഭക്തന്റെ കർത്തവ്യം ...
rajeev kunnekkaat

No comments: