Wednesday, October 24, 2018

നൂറ്റാണ്ടുകളായി നേപ്പാളിലെ ഏറ്റവും പ്രസിദ്ധമായ പശുപതി നാഥ് ക്ഷേത്രത്തിൽ പൂജ ചെയ്യുന്നത് കർണാടകയിൽ നിന്നുള്ള തന്ത്രിമാർ ആണ് . ഇത് ഒരു സാംസ്കാരിക വൈവിധ്യത്തിന്റെ ഭാഗവും , ഭഗവാൻ ആദി ശങ്കരനാൽ സ്ഥാപിതവുമായ വിധിയുമായിരുന്നു .
2008 ൽ നേപ്പാളിൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് സർക്കാർ , 2009 ൽ പുതിയ ഒരു നിയമം കൊണ്ട് വന്നു , ഇനി ഇന്ത്യയിൽ നിന്ന് വന്ന പൂജാരിമാർ വേണ്ട , നമ്മുക്ക് നേപ്പാളി പൂജാരിമാർ മതി .
നേപ്പാൾ കണ്ട ഏറ്റവും വലിയ പ്രക്ഷോഭം ഈ തീരുമാനത്തിന് എതിരെ ഉയർന്ന് വന്നു . 
നേപ്പാളിലെ രാജാവ് ഗ്യാനേന്ദ്ര ഈ തീരുമാനം തെറ്റാണ് എന്ന് പറഞ്ഞു സമരത്തിന് നേതൃത്വം നൽകി .
എന്നാൽ അധികാരമത്ത് തലക്ക് പിടിച്ച കമ്യൂണിസ്റ്റ് നേതാവ് പ്രചണ്ട ( 12000 പേരുടെ മരണത്തിന് ഇടയാക്കിയ ആഭ്യന്തര യുദ്ധത്തിന് പിന്നിൽ ഇദ്ദേഹമാണ് എന്നാണ് കരുതുന്നത് ) , പട്ടാളത്തെ ഉപയോഗിച്ച് സമരം അടിച്ചമർത്താൻ നോക്കി .
എന്നാൽ ഇന്ത്യൻ തന്ത്രിക്ക് വേണ്ടി കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെല്ലുവിളിച്ച് ലക്ഷകണക്കിന് നേപ്പാളി ഭക്തർ തെരുവിൽ ഇറങ്ങി . ഒടുവിൽ പ്രചണ്ടയും കമ്മ്യൂണിസ്റ്റ് സർകാറും ഭക്തരുടെ മുന്നിൽ മട്ട് കുത്തി .
കർണാടകത്തിലെ തന്ത്രി തിരികെ ജോലിയിൽ പ്രവേശിച്ചു . രണ്ട് മാസത്തിന് അകത്ത് വേറെ ഒരു കേസിൽ പ്രചണ്ടയുടെ പ്രധാനമന്ത്രി പദവി തെറിച്ചു .
2015 ൽ കാഠ്മണ്ഡുവിനെ ശവപറമ്പാക്കിയ മഹാഭൂകമ്പം , 10ആം നൂറ്റാണ്ടിലെ നിർമ്മിതികൾ അടക്കം തകരുന്നു വീഴുന്നു . നഗരം വീണ്ടും വീണ്ടും വിറക്കുമ്പോൾ എവിടെക്ക് ഓടണം എന്നറിയാതെ ആയിരങ്ങൾ .
പശുപതിയുടെ തിരുനട തുറന്ന് ആ ഭാരതീയ പൂജാരി പറഞ്ഞു ,
" എല്ലാവരും ക്ഷേത്രത്തിലേക്ക് ഓടി കയറു "
വിശ്വാസത്തെ ബുദ്ധികൊണ്ടള്ളന്ന എല്ലാ ബുദ്ധിജീവികളും അന്ന് ഓടിക്കയറിയവരിൽ ഉണ്ടായിരുന്നു .
ഭഗവാൻ പശുപതി പെരുവിരൽ അമർത്തി തന്റെ ധാമത്തെ സംരക്ഷിച്ചു .
ഭൂകമ്പതിന് ശേഷം കാഠ്മണ്ഡുവിൽ അമ്പരചുംബിയായി നിന്ന ഏക നിർമിതി ഈ ക്ഷേത്രമാണ് .
എല്ലാ അക്രമങ്ങളെയും ദുരന്തങ്ങളേയും അതിജീവിച്ച് , എല്ലാ അഹങ്കാരികളുടെയും കടുംപിടുത്തങ്ങളെ അതിജീവിച്ച് ഭഗവാൻ ആദിയോഗി ശ്രീ പശുപതിനാഥൻ ഈ ബാഗമതി തീരത്ത് പള്ളിയുറങ്ങുന്നു ..
chandan raj.

No comments: