Wednesday, October 24, 2018

അടിസ്ഥാനപരമായി ഭൗതികാസക്തിയുള്ള മനുഷ്യന്‍ ഹിംസചെയ്യുന്നവനും, അസത്യം പറയുകയും, പരധനത്തില്‍ മോഹമുള്ളവനും, കാമചാരിയും, അനര്‍ഹമായതൊക്കെ വാരിക്കൂട്ടുന്ന സ്വഭാവമുള്ളവനുമാണ്. അതുപോലെ വാക്കിലോ പ്രവൃത്തിയിലോ ശുദ്ധിയില്ലാത്തതും, എന്തുകിട്ടിയാലും സന്തോഷിക്കാനറിയാത്ത സ്വഭാവമുള്ളവനുമാണ്. ഈ വികൃതസ്വഭാവത്തെ സംസ്‌കരിച്ച് ധര്‍മ്മബോധമുള്ള നല്ല മനുഷ്യനാക്കാനാണ് അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം, ശൗചം, സന്തോഷം, തപസ്, സ്വാധ്യായം, ഈശ്വരപ്രണിധാനം തുടങ്ങിയ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നത്. ഭാരതത്തിലുദയം ചെയ്ത എല്ലാ ഗുരുപരമ്പരയും  ചെയ്തത്  ഇതാണ്. ആചാര്യസ്വാമികളാകട്ടെ ഇതിനൊക്കെ മാര്‍ഗദര്‍ശിയുമാണ്.

No comments: