വിഗ്രഹാരാധനയിലൂടെ സ്വയം, അതായി വളരുക
ഏകമായ ഒരു കോശം അമ്മയുടെ ഗർഭപാത്രത്തിൽ കിടന്നു പലപലതായി വികസിച്ച്, വലുതായി വലുതായി ഒരു കൊച്ചുകുഞ്ഞായിത്തീരുകയും, ആ കുഞ്ഞു ജനിച്ചശേഷം മനോബുദ്ധികളും ശരീരവും വളർച്ചപ്രാപിക്കുകയും ചെയ്യുന്നതുപോലെ ചെറിയൊരു ശിലയായിരിക്കുന്ന വിഗ്രത്തിലുള്ള ആരാധന പതിയെപ്പതിയെ, പടിപടിയായി വളർന്നുവികസിച്ച് വിശ്വാകാരം പൂണ്ട് അകത്തും പുറത്തും ഒരേപോലെ വ്യാപിച്ചിരിക്കുന്നതായ ചൈതന്യമായി പരിണമിക്കുമ്പോഴാണ് ക്ഷേത്രാരാധന മഹനീയമാകുന്നത്.
ഒരു ക്ഷേത്രത്തിൽ, അവിടത്തെ പ്രതിഷ്ഠക്കു മുമ്പിൽ ദർശനത്തിനു നിൽക്കുന്ന സമയത്ത്, വിഗ്രഹത്തിൽ ഒന്ന് ദൃഷ്ടിയുറപ്പിച്ചശേഷം പതിയെ കണ്ണുകളടയ്ക്കുകയും ആ ക്ഷേത്രചൈതന്യത്തെ തന്നിൽ സ്വാംശീകരിക്കുകയുമാണല്ലോ ചെയ്യുന്നത്. ഇങ്ങനെ ആ ചൈതന്യത്തെ തനിക്കുള്ളിൽ തന്നെ കാണുകയും, പിന്നീട് താനായിരിക്കുന്ന ആ ചൈതന്യത്തെ പതിയെപ്പതിയെ പുറമേയ്ക്ക് വ്യാപിപ്പിച്ച് വിശ്വാകാരമായിത്തീർക്കുകയുമാണ് ചെയ്യേണ്ടത്. ഇതോടെയാണ് താൻ പൂർണ്ണതയെ പ്രാപിക്കുന്നതും, അതോടൊപ്പം താൻ ദർശിക്കുന്ന സകലതും അതെ പൂർണ്ണമാണെന്ന ഉറപ്പു കൈവരുന്നതും.
letting go
No comments:
Post a Comment