ജീവന്റെ നാലവസ്ഥകളാണ്. ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി, തുരീയം. ജാഗ്രത്തില്‍ ഇന്ദ്രിയങ്ങളുടെ പ്രകൃതിയെ നാം അനുഭവിക്കുന്നു. സ്വപ്നത്തില്‍ സൂക്ഷ്മശരീരത്തില്‍ പ്രവേശിക്കുന്ന മനസ്സ് സൂക്ഷ്‌മേന്ദ്രിയങ്ങളിലൂടെ അനുഭവിക്കുന്നു. മനസ്സടങ്ങുന്ന സുഷുപ്ത്യവസ്ഥയില്‍ ആത്മാവ് ശാന്തിയനുഭവിക്കുന്നു. അതിനും മീതെ തുരീയാവസ്ഥ. സകലത്തിനും സാക്ഷിയായി വര്‍ത്തിക്കുന്ന ആത്മാവ് പരമാത്മാവുമായി വിലയം പ്രാപിക്കുന്നു. ആത്മരാമനായിത്തീരുന്നു. ഇവയുടെ വൃഷ്ടിഭാവത്തിന് വേദാന്തത്തില്‍ നാലുപേരുകള്‍ നല്‍കിയിരിക്കുന്നു. ജാഗ്രത്ത്-വിശ്വന്‍. സ്വപ്നം- തൈജസന്‍, സുഷുപ്തി-പ്രാജ്ഞന്‍, പ്രാജ്ഞനുമുപരിയായ തുരീയാവസ്ഥയാണ് സാക്ഷാത്കാരം
No comments:
Post a Comment