ഞാൻ എപ്പോഴും 'ബ്ലൂ ടീ' യാണ് കുടിക്കാറുള്ളത്..." എന്ന് പറഞ്ഞുകൊണ്ടു, അവൾ ഫ്ലാസ്കിൽ നിന്നും അത് കപ്പിലേക്കു ഒഴിക്കുകയായിരുന്നു...
അപ്പോൾ അതിൽ നിന്നും വളരെ നല്ല ഒരു സുഗന്ധം അനുഭവപ്പെട്ടു ...അതിൽ ചിലപ്പോൾ ഏതെങ്കിലും സ്‌പൈസസ് ചേർത്തിട്ടുണ്ടാകാം ...വേർതിരിച്ചു അറിയാൻ കഴിയാത്ത, കുറെയേറെ സുഗന്ധങ്ങളുടെ ഒരു സമ്മേളനം.
"ഇതിനു നീലനിറം കൊടുക്കുന്നത് എന്താണെന്നു നിനക്ക് അറിയുമോ?" അവളുടെ ചോദ്യമാണ് എന്റെ ശ്രദ്ധ മാറ്റിയത്?
" Butterfly pea flowers..."
നമ്മുടെ തൊടിയിലെല്ലാമുള്ള 'നീല ശംഖുപുഷ്പം'.....
"ഇതിന്റെ നിറം മാറുന്നത് കാണണോ?" എന്നും പറഞ്ഞു അവൾ ചിരിച്ചു...ഒരു നാരങ്ങയുടെ പകുതി അതിലേക്കു ഒഴിച്ചപ്പോൾ അത് നീലയിൽ നിന്നും പർപ്പിൾ നിറത്തിലേക്ക് അത് വന്നു...
കഫീനില്ലാത്ത ഈ ചായക്ക് കുറെയേറെ ആരോഗ്യ ഗുണങ്ങളുമുണ്ട്... ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് .. പ്രായമാകുന്നതിനെ തടയും ... ഓർമശക്തി കൂട്ടും...അങ്ങനെ അനേകം ഗുണങ്ങളുണ്ട് ...
"ബ്ലൂ റൈസ് " ഉണ്ടാക്കാനും ഈ പൂക്കൾ ഉപയോഗിക്കും ...
No comments:
Post a Comment