Monday, October 22, 2018

ഫാസിസം, ബൂര്‍ഷ്വാ, സവര്‍ണാധിപത്യം എന്നൊക്കെയുള്ള പദപ്രയോഗങ്ങള്‍ കാലങ്ങളായി ജനങ്ങളെ വഞ്ചിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. മന്ത്രി സുധാകരന്‍ തുരുമ്പെടുത്ത ഈ വാക്കുകള്‍ ആവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്റെ വിവരദോഷമെന്നേ പറയാന്‍ കഴിയൂ. 
ജാതി, മത, വര്‍ണ ഭേദമില്ലാതെ എല്ലാവര്‍ക്കും പ്രവേശനമുള്ള അപൂര്‍വ ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല ധര്‍മശാസ്താ ക്ഷേത്രം. എന്നിട്ടും എന്തിനാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്? ഹിന്ദുക്കളുടെയിടയില്‍ ജാതിവിദ്വേഷം ഇളക്കി വിട്ട് അവരെ ഭിന്നിപ്പിക്കാം എന്ന മൂഢ സ്വപ്‌നത്തില്‍ നിന്നുള്ള വികാരപ്രകടനമായേ ഇതിനെ കാണേണ്ടതുള്ളൂ. ഫ്യൂഡല്‍ പൗരോഹിത്യത്തിനെതിരെ ജനങ്ങള്‍ സംഘടിക്കുന്നുവെങ്കില്‍ അത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായിരിക്കണം. പാര്‍ട്ടിയുടെ താത്വികാചാര്യന്‍ എന്ന വിളിപ്പേരുള്ള ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്റെ പേരിന്റെ കൂടെയുള്ള ജാതിപ്പേര് മാറ്റാന്‍ തയാറായോ? മറിച്ച് മന്നത്ത് പത്മനാഭപിള്ള തന്റെ ജാതിപ്പേര് ഉപേക്ഷിക്കാന്‍ ആര്‍ജവം കാണിച്ച സാമൂഹ്യ പരിഷ്‌ക്കര്‍ത്താവാണ്.
മദ്യവും മാംസവും നിവേദിച്ച് മാടനേയും കളിയേയും ആരാധിച്ചു വന്നിരുന്ന ഒരു സമുദായത്തില്‍ ഹൈന്ദവ സംസ്‌ക്കാരത്തിന്റെ അന്തസത്തയെ മുറിപ്പെടുത്താനോ അവഹേളിക്കാനോ തയാറാവാതെ ക്ഷേത്രാചാരങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടു വന്ന്  ഈഴവ സമുദായത്തെ ക്ഷേത്രാഭിമുഖ്യമുള്ള സമൂഹമാക്കി വളര്‍ത്തിയെടുത്ത  ആദ്ധ്യാത്മികാചാര്യനാണ് ശ്രീ നാരായണ ഗുരുദേവന്‍. ആരോടും മല്ലടിക്കാതെയും മത്സരിക്കാതെയും സമുദായത്തിന്റെ അന്തസ്സും ആത്മാഭിമാനവും അദ്ദേഹം ഉയര്‍ത്തി. 
ക്ഷേത്രങ്ങളെ ഈഴവ സമുദായത്തിന്റെ്റെ ആദ്ധ്യാത്മീക കേന്ദ്രങ്ങ്ങളാക്കി മാറ്റി ഗുരേേുദവന്‍. അദ്ദേഹം ഉയര്‍ത്തിയ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സന്ദേശത്തെ തകര്‍ക്കാന്‍ കാതാവേണ്ട, മതം വേണ്ട, ദൈവംം വേണ്ട മനുഷ്യന് എന്ന ഒരു പുതിയ രചന നടത്തിയവരാണ് കമ്യൂണിസ്റ്റുകാര്‍. ക്ഷേത്രാചാരങ്ങളെയും അനുഷ്ഠാനങ്ങുളേയും ഗുരുദേവന്‍ തള്ളിപ്പറഞ്ഞില്ല. മറിച്ച്, ക്ഷേത്ര പ്രതിഷ്ഠയിലൂടെ അവയ്ക്കെല്ലാം കൂടുതല്‍ അംഗീകാരം നല്‍കുകയാണ് അദ്ദേഹം ചെയ്തത്. ഏതാണ് അന്‍പതിലധികം ക്ഷേത്ര പ്രതിഷ്ഠ നടത്തിയ മറ്റൊരാാചാര്യന്‍ കേരളത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല.  ശിവനില്‍ തുടങ്ങി നിലക്കണ്ണാടി വരെയുണ്ട് അദ്ദേഹം പ്രതിഷ്ഠ നടത്തിയവ.ദേവതകളെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള അനേകം സ്തോത്രങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് ഉദയം ചെയ്തിട്ടുണ്ട്. 
ഇവയെയെല്ലാം തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ മറ്റൊരു രാവണാസ്ത്രം പ്രയോഗിച്ചു. 'കണ്ണു തുറക്കാത്ത ദൈവങ്ങളേ കരയാന്‍ അറിയാത്ത ചിരിക്കാന്‍ അറിയാത്ത കളിമണ്‍ പ്രതിമകളേ' എന്ന വരികളിലൂടെ അധിക്ഷേപിച്ചു. ഒരമ്പലം തകര്‍ന്നാല്‍ അത്രയും അന്ധവിശ്വാസം തകരും എന്ന മുദ്രാവാക്യത്തിലൂടെയും കമ്യൂണിസ്റ്റുകള്‍ ഗുരുദേവനെ അധിക്ഷേപിച്ചു. 
ദുഷിച്ചു പോയത് ഹിന്ദു മതമല്ല, അതിലെ തത്വങ്ങള്‍ അറിയാത്ത വ്യക്തികളാണ്. അതു കൊണ്ട് ഈ മതവും സംസ്‌ക്കാരവും വിട്ട് ഞാന്‍ എങ്ങും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് 'സാല്‍വേഷന്‍ ആര്‍മി'യിലെ കേണല്‍ ക്ലാരാ കേസിനോട് പറയാന്‍ തന്റേടം കാണിച്ച ആത്മാഭിമാനിയായ ഹിന്ദുവാണ് മഹാത്മാ അയ്യങ്കാളി. 
മഹത്തായ ഒരു മതവും സംസ്‌ക്കാരവുമാണ് നമ്മുടേത്; നിങ്ങള്‍ വിദേശികളുടെ പ്രലോഭനത്തില്‍ വീഴരുത് എന്ന് സ്വസമുദായത്തെ ഓര്‍മപ്പെടുത്തിയ പരിഷ്‌കരണ വാദിയാണ് അദ്ദേഹം. മന്നത്ത് പത്മനാഭന്റെ കൊച്ചുമകള്‍ ഡോ.സുമതിക്കുട്ടിയമ്മ രേഖപ്പെടുത്തിയിട്ടുണ്ട് ടി.കെ.മാധവനും അയ്യങ്കാളിയും തങ്ങളുടെ വീട്ടില്‍ വരുമായിരുന്നുവെന്ന്. 'ഞാന്‍ ടി.കെ.മാധവനേയും അയ്യങ്കാളിയെയും അമ്മാവനെന്നാണ് വിളിച്ചിരുന്നത്' എന്നും അവര്‍ എഴുതിയിട്ടുണ്ട്. ഈ സാമുഹൃ പരിഷ്‌ക്കര്‍ത്താക്കളുടെ സാമൂഹ്യ വീക്ഷണമാണോ കമ്യൂണിസ്റ്റുകാര്‍ക്കുള്ളത്? ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാം വലിയ വില കൊടുക്കേണ്ടി വരും.
സുധാകരന്റെ മറ്റൊരു വാദഗതി ഹര്‍ത്താലിന് കടയടക്കം പോലെ ക്ഷേത്രനടയടക്കാമോ എന്നുള്ളതാണ്. രാഷ്ട്രീയക്കാരെപ്പോലെ എന്തും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരല്ല തന്ത്രിമാര്‍. ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വന്നാല്‍ നട അടച്ച് ശുദ്ധികര്‍മങ്ങള്‍ നടത്തിയേ നട തുറക്കാന്‍ സാധിക്കൂ എന്നത് നൂറ്റാണ്ടുകളായി ക്ഷേത്ര വിശ്വാസത്തിന്റെ ഭാഗമായി നിലനില്ക്കുന്നതാണ്. അതു മാത്രമേ തന്ത്രി പറഞ്ഞുള്ളൂ. വിശ്വാസത്തെ യുക്തി കൊണ്ട് അളക്കരുത്. തന്ത്രി ബ്രാഹ്മണനായിപ്പോയതുകൊണ്ട് സത്യം പറയാന്‍ പാടില്ലന്നുണ്ടോ!ഹിന്ദു സമൂഹത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ പലതും വന്നിട്ടുണ്ട്. അതൊന്നും കമ്യൂണിസ്റ്റുകാര്‍ കൊണ്ടുവന്നതല്ല. കോടതി നിയമത്തിലൂടെ നടപ്പാക്കിയതുമല്ല. മാക്രിയും കപ്പപ്പൂള് തിന്നു തുടങ്ങരുത്.
ആ പരിപ്പ് ഇവിടെ വേവില്ല. ഹിന്ദുക്കള്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ക്ഷേത്രഭരണം രാഷ്ട്രീയ മുക്തതമാക്കാനുള്ള വിമോചന സമരത്താന് സമയമായിരിക്കുന്നു എന്നാണ് ശബരിമല വിഷയത്തിലൂടെ നമ്മെ ഓര്‍മപ്പെടുത്തുന്നത്.കാണിക്ക ഇട്ടാല്‍ മതി, കണക്ക് ചോദിക്കണ്ട എന്ന ഫ്യൂഡല്‍ വ്യവസ്ഥിതി മാറണം. ക്ഷേത്രആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും തകര്‍ക്കാനുള്ള ഫാസിസ്റ്റ് സമീപനമാണ് ദേവസ്വം ബോര്‍ഡിന്റേത്. ഫാസിസ്റ്റ്, ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതിയില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കാനുള്ള സഹന സമരമാണ് ജാതിയുടെ അതിര്‍വരമ്പുകളെ ഭേദിച്ചു കൊണ്ടുള്ള മുന്നേറ്റത്തില്‍ വിറളി പിടിച്ചവരാണ് തുരുമ്പിച്ച ആയുധവും മിനുക്കി രംഗത്തുവന്നിട്ടുള്ളത്. പന്തളം രാജകുടുംബവും തന്ത്രിയും സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ പ്രശംസനീയമാണ്.
(വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍) 

No comments: