Monday, October 22, 2018

ഒരു ശരീരം ഭൂമിയില്‍ ജാതന്‍ ആയാല്‍ അത് നിലനില്‍ക്കാന്‍ വേണ്ടുന്ന എല്ലാം അതിനുള്ളില്‍ തന്നെ വെച്ചിട്ടാണ് പ്രകൃതി ആ കൃത്യം നിര്‍വഹിക്കുന്നത്..സകല ജീവികല്കും തന്റെ ഭക്ഷണം എന്ത്, കഴിക്കാന്‍ പാടുള്ളത് എന്ത് പാടില്ലാത്തത് എന്ത്, ശത്രു ഏതു മിത്രം ഏതു , ഏതു കാലാവസ്ഥയില്‍ ഏതു തരം കൂട് വെക്കണം, ഏതു സമയത്ത് ഇണ ചേരാം, അസുഖം വരുമ്പോള്‍ ഔഷധം എന്ത്(പൂച്ച പട്ടികള്‍ ഇവയെ ശ്രദ്ധിച്ചാല്‍ ദഹനക്കേട്‌ വരുമ്പോള്‍ ഇളം പുല്ലിന്റെ തല തിന്നുന്നത് കാണാം).പ്രകൃതി നാശം വരുന്നത് മുന്‍കൂട്ടി അറിയുക തുടങ്ങി ശാരീരിക നിലനില്പിന് ആവശ്യമായ എല്ലാം നിറച്ചാണ് പ്രകൃതി മഹത്തായ സൃഷ്ടി നടത്തുന്നത്.. ..ഇതിനെ ശാരീരിക നിലനില്പിന് ആവശ്യമായ പ്രജ്ഞ എന്ന് പറയാം..മനുഷ്യനും ജന്മന തന്നെ ഈ കഴിവുകള്‍ ഉണ്ട്..എന്നാല്‍ മനുഷ്യന്‍ തന്റെ തലമുറയുടെ കഴിവുകളെ നശിപ്പിച്ചു തന്നെ തന്നെ അന്ജന്‍ ആയിത്തീരുന്നു... അതായതു കഴിവുകള്‍ ആവരണത്തിന് ഉള്ളില്‍ ആകുന്നു...സാധന വഴി പ്രകൃതിയോടു ഇഴ ചേരുമ്പോള്‍ മനസ്സ് ശുദ്ധമകും..അപ്പോള്‍ തനിക്കു ജന്മന ഉള്ള തനിക്കു പോലും ഇതുവരെ അറിയാന്‍ കഴിയാതെ ഇരുന്ന ശക്തികള്‍ തിരിച്ചറിയുന്നു...സാധനയുടെ ഭക്തിയുടെ ഒക്കെ ഭാഗമായി തന്റെ സ്വ സിദ്ധികളെ അറിയുമ്പോള്‍ ഉപയോഗിക്കാന്‍ കഴിയുമ്പോള്‍ മനുഷ്യന്‍ അവന്‍ സിദ്ധന്‍ എന്നും യോഗി എന്നും ദൈവം എന്നും ഒക്കെ തെറ്റി ധരിക്കുന്നു...കാരണം അവന്‍ മറ്റുള്ളവരില്‍ നിന്നു വെത്യസ്തന്‍ ആയി സ്വയം കരുതാന്‍ തുടങ്ങുന്നു..എന്തൊക്കെയോ വിശേഷ ശക്തി നേടി എന്നുമൊക്കെ പല ധാരണകള്‍ കുഴപ്പം ഉണ്ടാക്കിയേക്കാം...എന്നാല്‍ താനും തീര്‍ത്തും അവരെപ്പോലെ എന്നും പുതിയതായി ഒന്നും നേടുന്നില്ല എന്നുമുള്ള വാസ്തവം അറിയുമ്പോള്‍ അവന്‍റെ അറിവില്ലായ്മയില്‍ ഉള്ള അഹന്ത അസ്തമിക്കുന്നു...അങ്ങിനെ അസ്തമിച്ച അവന്നു സിദ്ധികള്‍ എന്ന് അതുവരെ കരുതിയിരുന്ന പലതും മറ്റു ആള്‍ക്കാരുടെ മുന്നില്‍ അനാവശ്യമായി പ്രയോഗിക്കാന്‍ തുനിയില്ല...
മനുഷ്യ മനസ്സിന്റെ നിസ്സീമമായ പ്രന്ജയുടെ പ്രകൃതി ഒരുക്കിയ ജീവനില്‍ ഉള്ള അഭൌമ സൌന്ദര്യമാണ് ഇതൊക്കെയും..താങ്കള്‍ പറഞ്ഞ യുക്തിയും ഇതില്‍ ഒന്ന് മാത്രമാണ്..
മേല്‍ പറഞ്ഞ എല്ലാ കഴിവുകളും എല്ലാ ജീവികളിലും ഉണ്ടെന്നിരിക്കിലും ഇത് പ്രകൃതി ജന്യം മാത്രമെന്ന് തിരിച്ചറിയാന്‍ ഉള്ള കഴിവ് മനുഷ്യന് മാത്രം പ്രബലമായിരിക്കുന്നു ..
Vishnu kallampalli

No comments: