Tuesday, October 23, 2018

kadanchatha narayanan'

Tuesday, 8 September 2015

വേദാര്‍ഥവിചിന്തനം


ഭാരതത്തിലെ ഭാഷകളില്‍ എന്നല്ല ലോകത്തിലെ ഏതു ഭാഷയിലായാലും  വാക്ക്യാര്ഥം മാത്രം കണക്കിലെടുത്ത് ഋഗ്വെദാദികള്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന വിഷമത്തിന്‍റെ ഒരു ദൃഷ്ടാന്തം ആണ് മുകളില്‍ കാണുന്നത്. എന്ന് വെച്ചാല്‍ അര്‍ത്ഥം തെറ്റാണെന്നല്ല, സായണ ഭാഷ്യവും ഏതാണ്ട് ഈ അര്‍ത്ഥം തന്നെ യാണ് പറയുക.അപ്പോള്‍ എന്ത് ചെയ്യും? അത് കൊണ്ടാണ്  “ പരോക്ഷവാദ” വാദികളായ മഹര്‍ഷിമാര്‍ (പരോക്ഷവാദാ ഋഷയ:) അപൌരുഷേയതും പോരാത്തതിനു  ശ്രവണരൂപേണ മാത്രമേ മനസ്സിലാവുള്ളു എന്ന് പറയുകയും ചെയ്ത വേദത്തെ ചിലരെങ്കിലും (”ബിഭ്രേത്യല്പ ശ്രുതാ വേദാ മാം യം പ്രഹരേദിതി ) തെറ്റായി വ്യാഖ്യാനിയ്ക്കുമെന്നും മുന്‍കൂട്ടി പറഞ്ഞത്. ഇതിന്റെ കാരണവും പ്രായേണ സ്പഷ്ടം ആണ്. സായണാചാര്യന്‍ ഒരേ വാക്കിന്നു പരഞ്ഞുല്ലുവെങ്കിലും നിഘണ്ടൂകാരന്‍ പലയിടത്തും പലേ അര്‍ത്ഥം പറഞ്ഞു തന്നു. അതില്‍ ഉചിതം ആയതു സ്വീകരിയ്ക്കനമെന്നുമ് പറഞ്ഞു.ഉദാഹരണമായി ഇന്ദ്രന്‍ വൃത്രാസുരനെ ഹനിച്ചു വര്‍ഷ ധാര ഉണ്ടാക്കി എന്ന് പറന്‍ഞ്ഞാല്‍ ഇടിവേറ്റൊറെ മഴ പെയ്തു വെള്ളം ഉണ്ടാവുന്നു എന്നര്‍ഥം പറയുമ്പോള്‍ നമുക്ക് മനസ്സിലാവുവാന്‍ വിഷമം ഇല്ല്യ. അതെ സമയം “ഗോവ്” എന്ന വാക്കിന്നു പശു എന്ന വാക്ക്യാര്‍ത്ഥതിന്നു പകരം, വെള്ളം, സൂര്യരശ്മി,ശബ്ദം എന്നി അര്‍ത്ഥങ്ങളിലും ഈ വാക്ക് ഉപയോഗിച്ചിരിയ്ക്കുന്നതായി അരവിന്ദ ഘോഷ് പറഞ്ഞിട്ടുണ്ടെങ്കിലും  ( 1.71.2) സമ്മതിയ്ക്കാന്‍ വിഷമം ആവും. അതുപോലെ തന്നെ ദ്വേഷ്യമ് അറിവില്ലായ്മ, ക്രൂരത മുതല്ലയവയ്ക്ക് ശ്വാവു, തുടങ്ങിയ പദങ്ങള്‍ ഉപയോഗിയ്ക്കരുന്ടെന്നും കാണാം (7-104-22) (ശുനി ചൈവ ശ്വപാകേ ച പണ്ഡിതാഃ സമദര്ശിന:)

 ഈ വെളിച്ചത്തില്‍ ഈ കുറിപ്പിന് കാരണമായ  താഴെ കാണുന്ന ഉദ്ധരിണി യെപറ്റി ചിന്തിയ്ക്കാം.നാലാം മണ്ഡലത്തില്‍ പതിനെട്ടാം സൂക്തത്തിലെ പതിമൂന്നാം മന്ത്രം ആണ് ഇത്. ( ഇത് കണ്ടുപിടിയ്ക്കാന്‍ സഹ്ഹയിച്ച ശ്രി പൊറ്റിയ്ക്ക് നന്ദി). “ മഹാന്മാര്‍ക്ക് മാത്രം മനസ്സിലാവുന്നതും അവര്‍ തുടരുന്നതും ആയ ഈ മാര്‍ഗത്തെ ( ജ്നാനമാര്‍ഗതിന്നു ക്ഷതം വരുത്തരുത്. അതുകൊണ്ട് മഹാന്മാരയവരുടെ ശിഷ്യത്വം സ്വീകരിയ്ക്കയുന്നതിനു മുന്‍പ് എനിയ്ക്ക് അതിന്നു ഉള്ള ജ്ഞാനം ഉണ്ടോ എന്ന് മനസ്സിലാക്കട്ടെ) എന്ന് അര്‍ത്ഥത്തില്‍ ഉള്ള “   അയം പന്ഥാ......... എന്നും നാഹമതോ.......എന്നും ഉള്ള രണ്ടു സൂക്തങ്ങളോടെ തുടങ്ങി  “ എന്റെ അറിവില്ലയ്മയുടെ ഉച്ച്നിലയില്‍- വ്യക്തമാക്കാന്‍ ഒരു ഉദാഹരണമ് : എന്നെ നല്ല പോലെ അറിയേണ്ടവളായ ഭാര്യയ്ക്ക് പോലും ഞാന്‍ പറയുന്നത് മനസിലായിരുന്നില്ല.(ഞാന്‍ അവളെ അജ്നയെന്നു തെറ്റിധരിയ്ക്കുകയായിരുന്നോ?”)  നിന്ന് ഈ മഹാന്മാരുടെ മാര്‍ഗദരശനം സ്വികരിച്ചു ഇന്നു എനിയ്ക്ക് സാക്ഷാത്കാരം വ്യക്തം ആയി എന്ന് തൊന്നുന്നു    എന്ന് ഏതാണ്ട് അര്‍ത്ഥം വരുന്ന അവസാന ശ്ലോകം ആണ് ഈ ഉദ്ധരിണി.

ഈ അര്‍ത്ഥം ശരി യാണെന്നല്ല. പക്ഷെ ഇങ്ങിനെയായാല്‍ കുറച്ചു കൂടി നന്നാവില്ലേ എന്നൊരു സംശയം മാത്രം.


 

Saturday, 8 November 2014


ആധാരികത്വം ഒന്നും പറന്നില്ലെങ്കിലും ഋഗ്വേദികളുടെ വേളിക്രിയയുടെ ഒരു ചുരുക്കിയ രൂപം ഇതാണ്. ആശ്വലായനരും കൌഷിതകരും തമ്മിലുള്ള മാറ്റങ്ങളും കാണിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
 
പ്രാജാപത്യം:

എട്ടു വിവാഹങ്ങളില്‍ പ്രജാപത്യത്തിനാണ്  ഏറ്റവും മഹിമഉള്ളത്അതുപ്രകാരമുള്ള വിവാഹച്ചടങ്ങ്കള്‍ക്കു തന്നെനമ്പൂതിരിമാരുടെ ഇടയില്‍ മാറ്റങ്ങല്‍ ഉണ്ട്‌. ഭാരതത്തിന്നു പുറത്തു പ്രതേകിച്ചു പാശ്ചാത്യരാജ്യങ്ങളില്‍ താമസിയ്ക്കുന്നനമ്പൂതിരിമാര്‍ക്ക് ഒരു ഓതിക്കന്‍റെ അഭാവത്തില്‍  വലിയവിഷമം കൂടാതെ പ്രധാന ക്രിയാന്ഗങ്ങള്‍ഉള്‍കൊള്ളിച്ചുകൊണ്ടു നടത്താവുന്ന ഒരു ക്രിയാപധ്ധതിയാണ്  കുറിപ്പ്.

തെയ്യറാക്കേണ്ട സാധനങ്ങള്‍:

(1)ഹോമഗുണ്‍ഡം (2) പൂജാദ്രവ്യങ്ങള്‍ (3) ഗണപതി നിവെദ്യതിന്നു വേണ്ട അപ്പം മുതലായത് (4) ഹോമത്തിനു വേണ്ട അവില്‍ (5)ചെറുതാലി (6)വധുവിനും വരനും വേണ്ട വസ്ത്രങ്ങള്‍(7) വധു വരന് കൊടുക്കാനുള്ള മാല (8മധുപര്‍ക്കം(തൈരും പാലും കൂട്ടിയ മിശ്റിതം.ഇതിനു പകരം ശീതളപാനീയങ്ങളും ആവാം (10) അമ്മി

വരസ്വീകരണം: 

നമ്പൂതിരിമാരുടെ ഇടയില്‍ വധൂപിതാവ് വരനെ സ്വീകരിച്ചുകാല്‍ കഴുകിച്ചു

"കുളിച്ചു വേള്‍ക്കഎന്നു പറയുന്ന ഭാഗത്തോടെയാണ്ക്രിയാദികളുടെ

ആരംഭംപകരം വരനെ സ്വീകരിച്ചു കൈകാല്‍ കഴുകിച്ചു “കുളിച്ചു വേള്‍ക്ക” എന്ന് പറയുമ്പോള്‍ വരന്‍ മറുപടിയായി “ അമിം” എന്ന് പറയുന്നു. സാധാരണ നമ്പൂതിരിമാര്‍ക്കു ഇവിടന്ന്‍ അങ്ങോട്ട്‌ പുറത്തെ ക്രിയഅകത്തെ ക്രിയ എന്നൊക്കെ പേരു പറയാറുണ്ട്. ഇക്കാലത്ത് കുളി പതിവില്ലെങ്കിലും വരന്‍  ഗണപതി നിവേദ്യം, ആശ്രമവിഛേദപ്രായശ്ചിത്തം, നാന്ദിമുഖം എന്നിവ ചെയ്തു വധുവിന്‍റെ പുണ്യാഹം തുടങ്ങിയാല്‍  പുണ്യാഹവും ചെയ്തുകൊണ്ടാണ് ക്രിയാരംഭം. കന്യകയുടെ പുന്യാഹസമയത്ത് കണ്‍ഡസൂത്രം കൂടെ ശുദ്ധമാക്കാന്‍ ഉരുളിയില്‍ ഇടാനും പുണ്യാഹശേഷം  പുന്യാഹ കര്‍ത്താവ്  കന്യകയുടെ കഴുത്തില്‍ കെട്ടിയ്ക്കയും വേണം.

.( പണ്ട് കാലത്ത് നമ്പൂതിരി പെണ്‍കിടാങ്ങള്‍ ഇത്തരം ഒരു താലി വിവാഹത്തിന്നു മുന്‍പു തന്നെ കേട്ടാറുണ്ട് പില്‍ക്കാലത്തു  വിവാഹശേഷം വരന്‍റെ ഇല്ലക്കാര്‍ "കമിഴ്ത്തി ചെരുതാലി" യോ (ആഡൃന്മാര്കു) മലര്‍ത്തി ചെരുതാലിയോ (ആസ്യന്‍മാര്‍ക്കു) കെട്ടേണ്ടത് എന്നതനുസരിച്ചു വരന്‍റെ ഇല്ലക്കാര്‍കൊണ്ടുവരുന്ന താലി കെട്ടിയ്ക്കല്‍ വിവാഹത്തിന്‍റെ ഭാഗമായതാണെന്നും കേട്ടിട്ടുണ്ട്)  

എന്നിട്ട് വരന്‍റെ പിതാവ്‌ പുന്യഹക്കരോരോപ്പംവധൂപിതാവിനെ  (ഉദകപൂര്‍വ കര്‍ത്താവ്നോക്കി

"അഹം അയം ഭവതി ഇമാം കന്യാം xxxxx (വരന്‍റെ പേര്ചേര്‍ത്തുശര്‍മ്മണേ

xxxxx( ഗോത്രത്തിന്റെ പേരു ചേര്‍ത്തു) ഗോത്രായ യൂയംദാതും അര്ഹഥ"

( കന്യകയെ xxxxx ഗോത്രത്തില്‍ പെട്ട xxxxx ന്ന്‍ നിങ്ങള്‍കൊടുക്കുവാന്‍ അര്‍ഹിയ്ക്കുനു)

എന്നു ചൊല്ലണം.വധൂപിതാവ് മറുപടിയായി

"തഥാസ്തു xxxxഗോത്രോപന്നാം ഇമാം കന്യാംപ്രതിഗൃന്ഹാതു".  അങ്ങിനെത്തന്നെ ആവട്ടെ xxxxxഗോത്രത്തില്‍പ്പെട്ട  കന്യകയെ സ്വീകരിച്ചാലും" ( ഈ ക്രിയാന്ഗം കൌഷിതകര്‍ക്ക്മ മാത്രമേ ഉള്ളു.നമ്പൂതിരിമാര്‍"തഥാസ്തു എന്ന് മാത്രമേ പതിവുള്ളു)

ഇതിന്നു ശേഷം വരന്‍ സ്വസ്തി പന്ധാം..........എന്ന ഋക്ക് ജപിച്ചു അകത്തു കടന്നു നടുമിറ്റതു കിഴുക്കുനോക്കി ഇരിയ്ക്കുംപ്ലോള്‍    “പാന കുടം “ ഉഴിയല്‍  തുടങ്ങി വരനെസ്വീകരിയ്ക്കുന്ന പലേ ക്രിയകളും ഉണ്ട്‌.അതൊന്നും  ഇവിടെവിസ്തരിയ്ക്കുന്നില്ല. {വധുവിനെ വേഷാലംക്രുതയാക്കാന്‍ വരന്‍ ഓട്ടുകോലില്‍ പുരട്ടിയ കണ്ണെഴുത്ത്കരിമ്പടച്ചരടു തുടങ്ങി പലതും കൊടുക്കുന്നതും അവയോടു ചേര്‍ന്ന് ചൊല്ലൂന്ന വളരെ അര്‍ത്ഥവത്തായ മന്ത്രങ്ങളും (സമന്‍ജന്‍തുവിശ്വേ ദേവാ:;പതി: ബന്ധേഷു ബാധ്യതേ തുടങ്ങിയവ) ഇവിടെ സങ്കടപൂര്‍വം ഉപേക്ഷിച്ചിരിയ്ക്കയാണ്} ഈ ക്രിയാന്ഗത്തിലെ പ്രധാന ഇനം വരന്‍;  വധുവിന്നു വിവാഹസമയത്ത് ഉടുക്കാനുള്ള വസ്തം വധൂപിതാവിന്നു കൊടുക്കുന്ന താണെന്ന് മാത്രം പറയട്ടെ.വധു

"ശ്രീ വാസുദേവധരണീധര ചക്രപാണേ

വാരാഹസിംഹ രഘുനന്ദന പദ്മനാഭാ

ശ്രീകൃഷ്ണ രാമ മധുസൂദന ദേവ ദേവ

ദേവേശ കേശവ സുരേശ ഹരേ നമസ്തേ

 എന്ന വന്ദനശ്ലോകം ചൊല്ലി (മന്ത്രകോടി) ഉടുത്ത്;ശുദ്ധി ചെയ്തു വെച്ചിരുന്ന ചെറുതാലി കെട്ടി വാല്‍ക്കണ്ണാ‍ടി; മാല മുതലായവ കയ്യില്‍ പിടിച്ചു (വേഷാലംക്രിതയാവണ മെന്നാണ് ഉദ്ദേശമെങ്കിലും;പറ്റുമെങ്കില്‍ സാരിയോ മറ്റോ ആണെങ്കില്‍ സമയം ഉണ്ടെങ്കില്‍ മാറ്റി) ഇരിയ്ക്കുന്നു

ഈ സമയത്തു തന്നെ വധൂപിതാവ് വരന്‍ ഉടുക്കേണ്ടവസ്ത്രങ്ങള്‍ വരന്നു കൊടുക്കുമ്പോള്‍

"യുവം വസ്താനി പീവസാ വസാഥേ യുവോരഛിദ്രാമന്‍തവോഹ സര്‍ഗ്ഗാ:

അവാതിരതം അമൃതാനി വിശ്വ ഋതേന മിത്രാവരുണാസചേഥേ"

{എല്ലാ വിധ അസത്യങ്ങളെയും അസത്യവാദികളെയുംനശിപ്പിയ്ക്കയും എല്ലാ വിധ അറിവും ഉള്ളവരായ നിങ്ങള്‍വസ്ത്രധാരണം ചെയ്യുന്നപോലെ അതായതു ജ്ഞാനിയുംസുന്ദരനും ആവാന്‍ വേണ്ടി ഞാനും വസ്ത്രം ധരിയ്ക്കുന്നു.}

എന്ന മന്ത്രം ചൊല്ലി വരനും പുതിയ വസ്ത്രം ധരിയ്ക്കുന്നു.

ഇക്കാലത്ത് പുതിയ വസ്ത്രധാരം ഉണ്ടായെന്നു വരില്ല. പറ്റുമെങ്കില്‍ ഈ വസ്ത്രങ്ങളില്‍ ഒരു അംഗവസ്ത്രം കൂടി ഉണ്ടെങ്കില്‍ അതുകൊണ്ട് ഒരു ഉത്തരീയം ഉണ്ടാക്കി അതോ അല്ലെങ്കില്‍ ഒരു ഷാള്‍ പോലെയോ ധരിയ്ക്കാവുന്നതാണ്  

ഹോമാഗ്നി  തയ്യാറാക്കല്‍:

 .അടുത്തതായി  വരന്‍ ഗണപതി നിവേദിച്ചു (ചുരുങ്ങിയത്അഞ്ചു പ്രാണാഹൂതിയെങ്കിലും ചെയ്യണം)ലാജഹോമത്തിന്നുള്ള അഗ്നി തയ്യാറാക്കി  (ഇതിനു വിസ്തരിച്ചു ക്രിയ ഉണ്ടെങ്കിലും ചുരുക്കത്തില്‍ ചമതയ്ക്ക് അഗ്നി കൂട്ടുന്നപോലെ എങ്കിലും ചെയ്യാവുന്നതാണ്)ഉദകപൂര്‍വത്തിന്നു തയ്യാറെടുക്കുന്നു.

  വധു സര്‍വാലങ്കാര ഭൂഷിതയായി “ആയിരം തിരി ഉഴിയല്‍”cമുതലായവ ഉണ്ടെങ്കില്‍ അവയോടൊപ്പം ലാജഹോമതിന്നുതയ്യാറാക്കിയ അഗ്നിയ്ക്കു മുന്‍പില്‍ നില്‍ക്കുന്ന വരനെമുഖദര്‍ശനം ചെയ്തു(ഇക്കാലത്ത്‌ ഇതാവശ്യമില്ലായിരിയ്ക്കാം) വരന്‍അവളുടെ കയ്യില്‍നിന്നു കറുക മാല വാങ്ങി ചൂടിഉദകപൂര്‍വതിന്നു തയാറാവുന്നു. (ഇക്കാലത്ത് വേണമെങ്കില്‍ ഒരു പൂചെണ്ടോ മറ്റോ ആവാം)

ഉദകപൂര്‍വ്വം:

ഉദകപൂര്‍വകര്‍ത്താവ് ആദ്യവും അതിനു ചുവട്ടില്‍  വധുവുംഅതിന്നും താഴെ വരനും വലതു കൈ കുമ്പിള്‍ ആക്കി പിടിച്ച്വേറൊരാള്‍ ഉദകപൂര്‍വ

കര്‍ത്താവിന്‍റെ കയ്യില്‍ വെള്ളം വീഴ്ത്തിയാല്‍ഉദകപൂര്‍വകര്‍ത്താവ്

 "സഹ ധര്‍മ്മം ചരത:" എന്നു ചൊല്ലി

വധുവിന്‍റെകയ്യിലേയ്ക്കും അതുവഴി വരന്‍റെ കയ്യിലേയ്ക്കുംവീഴ്ത്തുകഇങ്ങിനെ മൂന്നു പ്രാവശ്യം ചെയ്യേണ്ടതാണ്.

കൌഷീതകര്‍ക്കു മന്ത്രം "സഹധര്‍മ്മചര്യതാം" എന്നാണ്.

(വെറൊരു ചെറിയ മാറ്റം കൂടിയുള്ളത് വരനുംഉദകപൂര്‍വകര്‍ത്താവും തമ്മിലുള്ള ഒരു സംവാദം ആണ്.അതു ഇങ്ങിനെയാണ്‌:

വരന്‍ :"കൊദാല്‍ കസ്മാ ആദാല്‍ കാമോദാല്‍കാമായാദാല്‍"-ആരാണ് വധുവിനെ കൊടുക്കുന്നത്?ആര്‍ക്കാണ് വധുവിനെ കൊടുക്കുന്നത്?

വധൂപിതാവ്"കാമോ ദാതാ കാമപ്രതിഗ്രുന്ഹീതാ".വധുവിനെ കൊടുക്കുന്നവരും വധുവും അവരുടെസ്വമനസ്സാലെ ആണ് ചെയ്യുന്നത് സ്വീകരിയ്ക്കുന്നവനുംഅവരുടെ സ്വമനസ്സാലെ ആണ് ചെയ്യുന്നത് (എന്നുവിശ്വസിയ്ക്കുന്നു).

വരന്‍:  കാമേന ത്വാ പ്രതിഗൃന്ഹാമി -എങ്കില്‍ ഞാന്‍നിന്നെ സകല സ്നേഹാദരങ്ങളോടെ സ്വീകരിയ്ക്കുന്നു.          

വധുകാമൈകത്തേഎന്റെ ജീവിതം അങ്ങേയ്ക്കുസമര്‍പിയ്ക്കുന്നു.  (നാട്ട്നടപ്പനുസരിചു  അവസാനത്തെവരിയും വരന്‍ തന്നെയാണ്ചൊല്ലാറെങ്കിലും വധു ചോല്ലുന്നതായിരിയ്ക്കും ഉചിതമെന്നു തോന്നുന്നു)

ഈ ഭാഗം കൂടി ചെയ്യുന്നുണ്ടെങ്കില്‍ “സഹധര്‍മ്മ: ചര്യതാം” എന്ന മന്ത്രം ആവും ഉദകപൂര്‍വത്തിനു ഉചിതം.

പാണിഗ്രഹണം

വരന്‍ അഗ്നിയ്ക്കു മുഖമായി ഇരുന്നുകഴിഞ്ഞാല്‍ വധുവിന്‍റെ അച്ഛന്‍ വധുവിനെ വരന്‍റെ വലത്തുവശത്തു ഇരുത്തി

സംമ്രാജ്ഞീ ശ്വശുരേ ഭവ സംമ്രാജ്ഞീ ശ്വശ്രാം ഭവ

നനാന്ദരി സംമ്രാജ്ഞീ ഭവ സംമ്രാജ്ഞീ അധിദേവൃഷു"

(ഭര്‍ത്താവിന്‍റെ അച്ഛനുംഅമ്മയ്ക്കും സഹൊദരീ സഹൊദരന്മാര്‍ക്കും രാജ്ഞിയായി വാഴുക) എന്നു ചൊല്ലി അനുഗ്രഹിച്ചു പോരു.

വരന്‍ ഒരിയ്ക്കല്‍കൂടി ആദിത്യനെ വന്ദിച്ചു വിവാഹ ശേഷം കൊടുക്കാനു ള്ള  അപ്പം ഗണപതിയ്ക്ക് നിവേദിച്ചു സൃവം,

എടുത്തു"വിഷ്ണോ: ഹസ്തോസി" (ഇത് വിഷ്ണുവിന്‍റെ കൈ ആണു/ ആവട്ടെ)  എന്നുചോല്ലി ഹോമിയ്ക്കാന്‍ തയ്യാറാക്കിയ നെയ്യിന്‍റെയുംമലരിന്‍റെയും കൂടെ വയ്ക്കണം. ഇവിടന്നു മുതല്‍ ഹോമത്തിന്നു ചൊല്ലുന്ന മന്ത്രങ്ങള്‍ ഓരോ ശാഖക്കാര്‍ക്കും വ്യതസ്തം ആയതിനാലും വിസ്തരിച്ചുള്ള ഒരു ഹോമത്തിന്‍റെ വിഷമം കണക്കിലെടുത്തും  എളുപ്പത്തില്‍ ചോല്ലാവുന്ന ചില മന്ത്രങ്ങളും ലാജ (മലര്‍)ഹോത്തിന്നു ചൊല്ലുന്ന മന്ത്രങ്ങളും മാത്രമെ കാണിയ്ക്കുന്നുള്ളു.

ചില കൌഷീതകഹോമമന്ത്രങ്ങള്‍:

(1)ഭൂസ്വാഹാഅഗ്നയെ ഇദം (2) ഭുവസ്വാഹാ വായവേ ഇദം (3) സ്വസ്വാഹാ സൂര്യായ ഇദം (4)പുരസ്താല്‍ ഭൂസ്വാഹാ (5) ഭുവസ്വാഹാ (6)സ്വസ്വാഹാ

 (7)ഭൂര്ഭുവസ്വസ്വാഹാ (8) അഗ്നി ജനിതാ സമേ ആര്യാം ജായാം ദദാതു സ്വാഹാ അഗ്നയെ ഇദം

(ഈ മന്ത്രങ്ങളുടെ അര്‍ഥം വ്യക്തം ആണെന്നതിനാല്‍ പറയുന്നില്ല)

ചില ആശ്വലായനമന്ത്രങ്ങള്‍:

(1)ഗൌതമോ വാമദേവ: ഋഷി: തൃഷ്ടുപ് ഛന്ദ: അഗ്നി: ജാതാവേദാ ദേവതാ

അയം തേ ഇധു: ആത്മാ ജാതവേദ: തേന ഏധ്യസ്വ വര്ധസ്വ ച ആസ്മാന്‍

പ്രജയാ പശുഭി: ബ്രഹ്മവര്ച്ചസേന അന്നാദ്യേന സമേധയ സ്വാഹാ

അഗ്നയേ ജാതവേദസേ ഇദം ന മമ

അല്ലയോ അഗ്നേ! ഞങ്ങള്‍ ഹോമിയ്ക്കുന്ന ഈ ഹവനവസ്തു കൊണ്ടു ആളി കത്തി ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിയ്ക്കുക വേദാധ്യയനം;പുത്രപൌത്രകളത്രാദികള്‍; പശുപക്ഷി മൃഗാദികള്‍ എന്നിവ കൊണ്ടു ഞങ്ങളെ സമ്പന്നരാക്കിയാലും)

അഗ്നേ അയുംഷി പവസേ ആസുവ ഊര്‍ജം ഇഷം ചന: ആരേ ബാധസ്വ ദുച്ഛൂനാം സ്വാഹാ

(അല്ലയോ അഗ്നേ അങ്ങു അനാവൃഷ്ടി കൊണ്ടുള്ള ദുരിതങ്ങള്‍ അകറ്റിയും അന്നംപാല്‍ തുടങ്ങിയവ സുലഭാമാക്കിയും ഞങ്ങള്‍ക്കു നീണ്ട ആയുസ്സു നല്‍കിയാലും).

(ഇതുപോലെ ബൌധായനചടങ്ങിലും വളരെ അര്‍ത്ഥവത്തായ മന്ത്രങ്ങള്‍ ഉണ്ടു. വേണ്ടവര്‍ക്ക് അവ തിരഞ്ഞെടുത്തു ഉപയോഗിയ്ക്കാവുന്നതാണ്)

ഈ മന്ത്രങ്ങള്‍ കൊണ്ടുള്ള ഹോമശേഷം വരന്‍ വധുവിന്‍റെ വലതുകൈ സാംഗുഷ്ടമായി (എല്ലാ വിരലും ഒരുമിച്ച് ) പിടിച്ചു

ഗൃഹ്ണാമി തേ സൌഭാഗത്വായ ഹസ്തം മയാ പത്യാ ജരദഷ്ടിര്യഥാസ: ഭഗോ അര്യമാ സവിതാ പുരംദ്ധി: മഹന്ത്വാഗാര്‍ഹപത്യായ ദേവാ:"

ഹേ വധു!  സൌഭാഗത്വത്തിനായി ഞാന്‍ നിന്‍റെ കൈ പിടിയ്ക്കുന്നു മരണം വരെ എന്തു അവസ്ഥയിലും ശരിയായ കര്‍മ്മാനുഷ്ഠാനത്തോടെ സൌഭാഗ്യവതി ആയി ജീവിതം നയിക്കുവായി ദേവന്മാര്‍ നിന്നെ എനിയ്ക്കു് തന്നിരിയ്ക്കുന്നു.)

എന്നു ചൊല്ലി രണ്ടുപേരും എഴുന്നേറ്റുനിന്നു ലാജഹോമത്തിന്നു തയ്യാറാവുന്നു.

ലാജഹോമം:

അതിന്നു ശേഷം വരന്‍വധു കുടന്നയായി പിടിച്ചിരിയ്ക്കുന്ന കൈകളുടെ ചുവട്ടില്‍ ഇടത്തേ കയ്യും മുകളില്‍ വലത്തേ കയ്യും വരത്തക്കവണ്ണം പിടിച്ചു വധൂസഹോദരനോ ചാര്ച്ചക്കാരോ വധുവിന്‍റെ കയ്യില്‍ മലര്‍ ഇട്ടു കൊടുത്താല്‍ വലതുകൈകൊണ്ടു മൂടി

"ഇയം നാര്യുപബ്രുതേ ലാജാനാവപന്തികാ ശിവാജ്ഞാതിഭ്യോ  ഭൂയാസം ചിരം ജീവതു മേ പതി: സ്വാഹാ

അല്ലയോ ആഗ്നേ ഈ ലാജഹോമം ചെയ്യുന്ന എന്നെ ഭര്‍തൃകുടുംബത്തിനു സ്വീകാര്യയും സുമന്ഗലിയുംആയി കാത്തുകൊള്ളേണമേ"

എന്ന മന്ത്രമോ

"അര്യമണം നു ദേവംകന്ന്യാ മയക്ഷത,സ ഇമാം ദേവോ അര്യമാ പ്രേതോ മുന്ചാതൂ നാമുത: സ്വാഹാ"

"അല്ലയോ സൂര്യഭാഗവാനേ! ഈ ലാജഹോമം ചെയ്യുന്ന എന്നെ പിതൃഗ്രഹമായുള്ളശാരീരികബന്ധങ്ങള്‍ മറക്കാനും അതേസമയം ഭര്‍തൃഗ്രഹത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യയും ഇനി ഒരിയ്ക്കലും ഭര്‍തൃഗ്രഹത്തിലെ അംഗം ആയല്ലാതെ തിരിച്ചുവരാതിരിയ്ക്കാനും അനുഗ്രഹിയ്ക്കണേ!

.(ഇതില്‍ ആദ്യത്തേത് കോഷീതകന്മാരും രണ്ടാമത്തേത് ആശ്വലായന്മാരും ചൊല്ലുന്ന മന്ത്രമാണ്)

ഇതില്‍ യോജിച്ചത് ചൊല്ലി ഒരു തവണ മലര്‍ ഹോമിച്ചു  വധുവിന്‍റെ കുടന്നയായി പിടിച്ചിരിയ്ക്കുന്ന വലതു കൈ പിടിച്ചു

"അമോഹമസ്മി സാമസ്തവം സാമസ്ത്വമസി അമോഹം

പൃഥിവീ ത്വം സാമാഹം ഋക്ക് ത്വം താവേവ വിവഹാവഹൈ പ്രജാം ജനയാവഹൈ സംപ്രിയൌ രോചിഷ്ണു സുമനസ്യ മാനൌ ജീവേവ ശരദ: ശതം"

{ഞാന്‍ സാമവും നീ ഋക്കും നീ ഭൂമിയും ഞാന്‍ ആകാശവും (അവിഭാജ്യര്‍ആണെന്നു ഉദ്ദേശം) ആകുന്നു. നമുക്കു വിവാഹിതരായി പുത്രപൌത്രമിത്രസമ്പദ്സുഖങ്ങളോടെ ചിരകാലം ജീവിയ്ക്കാം 

എന്നു ചൊല്ലി ഒരു തവണ അഗ്നിപ്രദക്ഷിണം ചെയ്യണം . ഇതോടൊപ്പം " അമ്മി ചവിട്ടല്‍ " ചെയ്യണമെന്നുണ്ടെങ്കില്‍ ഓരോതവണയും പ്രദക്ഷിണമദ്ധ്യേ

"ഇമം അശ്മാനം ആരോഹാശ്മേവത്വം സ്ഥിരാ ഭവ സഹസ്വപൃതനായതോഭീഷ്ഠ പൃതന്യത"

(നീ ഈ കല്ലിനെ പോലെ സ്ഥിരചിത്തയും ആരോഗദൃഡഗാത്രയും കാലിടറാത്തവളും ആയി എല്ലാ വിധ കഷ്ടപ്പാടുകളെയും ശതൃക്കളെയും ജയിച്ചു നീണാള്‍ വാഴുക)}

എന്ന മന്ത്രം ചൊല്ലി വധുവിന്‍റെ വലത്തേ കാല്‍ അമ്മിമേല്‍ വെപ്പിയ്ക്കുക. മലര്‍ഹോമവും അഗ്നിപ്രദക്ഷിണവും മൂന്നു പ്രാവശ്യം ചെയ്യണം.

സാപ്തപദം:

ഭാര്യാഭര്‍ത്താക്കന്മാര്‍ മലര്‍ഹോമശേഷം വൈവാഹികജീവിതത്തില്‍ സ്ഥിര സൌഹൃദ ത്തിനു വേണ്ട ഏഴുകാര്യങ്ങള്‍ക്കു പ്രതിജ്ഞ ചെയ്തു ഓരോ അടി വെയ്ക്കുന്ന ക്രിയയ്ക്കാണ് സാപ്തപദം എന്നു പറയുന്നത്.വരന്‍ വധുവിന്‍റെ വലത്തെ കൈയ്യ് സാംഗുഷ്ട മായി പിടിച്ചു ഓരോ മന്ത്രാവസനത്തിലും ഓരോ അടി വയ്ക്കണ്ടതാണ്‌

(1)   "ഇഷ എകപദീ ഭവ സാ മാം അനുവൃതാ ഭവ ,പുത്രാന്‍ വൃന്ദാവഹൈബഹൂന്‍തേ സന്തു ജരദഷ്ടയ:"

പ്രിയവധൂ! അന്നമുണ്ടാവാനും സന്താനലബ്ധിയ്ക്കുമായി ആദ്യത്തെ അടി വയ്ച്ചാലും.

(2)     ഊര്‍ജേ ദ്വിപദീ ഭവ.........................ജരദഷ്ടയ:" (ശക്തിയ്ക്കു)

(3)    രായസ്തോഷായ ത്രിപദീ ഭവ........................ജരദഷ്ടയ:". (അഭിവൃദ്ധിയ്ക്കു)

(4)       മായോ ഭവ്യായ ചതുഷ്പദീ ഭവ..............ജരദഷ്ടയ:".  (( സന്തോഷത്തിന്)

 

(5)      പ്രജാഭ്യ: പഞ്ചപദീ ഭവ ........................ജരദഷ്ടയ:". (കുടുംബപാരമ്പര്യം)

  (6)  ഋതുഭ്യ: ഷട്ട്പദീ ഭവ ...............................................ജരദഷ്ടയ..

 (നല്ല കാലാവസ്ഥയ്ക്കും ഉപജീവനമാര്‍ഗമായ ഉപകരണങ്ങള്‍ക്കും)

(7 സഖാ സപ്തപദീ ഭവ ...............................................ജരദഷ്ടയ  (സൗഹൃദം)

സമാപനം:

സാപ്തപദശേഷം വേണമെങ്കില്‍ ഇക്കാലത്തെ പാശ്ചാത്യ ആചാരങ്ങള്‍ പോലെ മോതിരം മാറലുംKiss the Bride , cutting the cake ,മുതലായതും ആവാം. ഒരിയ്ക്കല്‍ കൂടി വിവാഹപ്രതിജ്ഞ  ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെങ്കിലും ഇതെല്ലാം വധൂവരന്മാര്‍ക്കു യഥേഷ്ടം തീരുമാനിയ്ക്കാവുന്നതാണു എന്തായാലും അവസാനം ഓതിയ്ക്കന്‍റെയും വരന്‍റെയും വധുവിന്‍റെയും മാതാപിതാക്കള്‍  തുടങ്ങി എല്ലാകാരണ വന്മാരുടെയും അനുഗ്രഹം വാങ്ങണം. പിന്നീട് നേദിച്ച് വെച്ച അപ്പം എല്ലാവര്‍ക്കും കൊടുക്കുന്നതും നല്ലതാണ്.

 ബാക്കി ക്രിയകള്‍

നമ്പൂതിരിമാരുടെ ആചാരപ്രകാരം വിവാഹദിവസം രാത്രി രണ്ടാം ഹോമംനാല് ദിവസം ദീക്ഷ;  സേകം എന്നിങ്ങിനെ  അര്‍ത്ഥവത്തായ

 

ചില ആചാരങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കിലും ഇക്കാലത്ത് അതൊന്നുംആചരിച്ചു കാണാറില്ല.

ആയനി ഊണ്

ആയനി ഊണ് ഇന്നും ഉണ്ടങ്കിലും അതും വിസ്തരി യ്ക്കു ന്നില്ല. ചുരുക്കത്തില്‍ വരനും വധുവും മുഹൂര്‍ത്ത സമയത്ത്പിറന്നാള്‍ പോലെ ഊണ് കഴിച്ചാല്‍ നല്ലതാണ്. വധുവിന്‍റെ ഇല്ലത്ത് എല്ലാവരുംകൂടി "മംഗലയാതിര" പാടി ആയിരം തിരി തിരയ്ക്കലോ അതുലോപെ ഉള്ള കാര്യങ്ങളോ കൂടി വേണമെങ്കില്‍ ചെയ്യാം

 

 

 

No comments: