Wednesday, January 09, 2019

*ധീരത*

ധീരതയെന്നാൽ സാഹസികതയാണെന്നു പലപ്പോഴും നാം കരുതുന്നതു ശരിയല്ല. അനിശ്ചിതത്വം നിറഞ്ഞ ഭാവി മുന്നിലുള്ള ഏതൊരാളും ചിന്തിക്കും തനിക്ക് കുറെ കൂടി ധൈര്യമുണ്ടായിരുന്നെങ്കിൽ എന്ന്. ഇതിൽ ഭീതിയുടെ പ്രതിഫലനമുണ്ട്. ഭയം നമ്മെ ദുർബലപ്പെടുത്തുന്നു. കർമ്മവിമുഖരുമാക്കുന്നു.

ജീവിക്കാനുള്ള തീവ്രാഭിലാഷം മരണത്തിനുള്ള സന്നദ്ധതയുടെ രൂപം പൂണ്ടതാണ് ധീരത.
ധീരത എന്ന ഗുണമില്ലെങ്കിൽ ഇതര ഗുണങ്ങളൊന്നും കാത്തുസൂക്ഷിക്കാൻ കഴിയില്ല. ധൈര്യം പോയാൽ സർവവ്വും പോയി.

എന്നാൽ വിവേകശൂന്യവും നിഷ്പ്രയോജനവുമായ ധീരതാ പ്രകടനം യഥാർത്ഥ ധൈര്യത്തിൽ നിന്ന് വ്യത്യസ്ഥമാണ്.
ധീരതയും ഭയവും നേർവിപരീതങ്ങളല്ല. അപായസാദ്ധ്യത അറിഞ്ഞ് സത്യത്തിന്റെയും നീതിയുടെയും പാതയിലൂടെ പോകാനുള്ള ദൃഢനിശ്ചയം ധീരതയുടെ ഭാഗമാണ്.

രാജധർമ്മത്തിലായാലും ശരി പരിപൂർണ്ണ വിജയം ലക്ഷ്യമിട്ട് ഉന്നം തെറ്റുന്നതാണ്. അവിവേകത്താൽ വൈകല്യത്തെ ഉന്നം വച്ച് ജയിക്കുന്നതിനെക്കാൾ മെച്ചം.

ശത്രുവിനെ കീഴടക്കാനുള്ള കരുത്ത് സ്വന്തം ഭാഗത്തില്ലന്ന് കണ്ടാലും ശത്രുവിന്റെയും തന്റെയും കരുത്ത് സമാസമമാണെന്ന് കണ്ടാലും പിൻ വാങ്ങുന്നതാണ് ബുദ്ധി.
ഭരണസാരഥ്യം വഹിക്കുന്ന രാജാവ് ചതുരുപായങ്ങളിൽ നിപുണനായിരിക്കണം.
തന്റെ എല്ലാത്തരം ബലങ്ങളെക്കുറിച്ചും ബോധവാനായിരിക്കണം .
കർമ്മബലം രിപുബലം തൻബലം ഒത്ത- സൈന്യബലവും കണ്ടു കർമ്മം.

ഒരു കർമ്മം തുടങ്ങുന്നതിനു മുമ്പ് പലതും ആലോചിക്കാനുണ്ട്.കർമ്മത്തിന്റെ വലിപ്പം അതു ചെയ്യുന്ന തന്റെ ബലം, അതിനെ എതിർത്തു തോൽപ്പിക്കാൻ നിൽക്കുന്ന ശത്രുവിന്റെ ബലം ഇതൊക്കെ കണ്ടറിഞ്ഞ് വേണം മുന്നോട്ട് നീങ്ങാൻ.

No comments: