ചാതുർ മാസ്യം*
ആർഷ ഭാരത സംസ്കാരവും പ്രകൃതി സംരക്ഷണ രീതികളും ആധുനിക ശാസ്ത്രത്തിനു പോലും അവിശ്വസനീയമാണ്. *വർഷ ശിശിര ഋതുക്കൾ അടങ്ങിയ നാലു മാസങ്ങൾ ആണ് ചാതുർമാസകാലം.*
പൗരാണികമായ പരിസ്ഥിതി ജ്ഞാനവും അനുബന്ധങ്ങളായ ആചാര ക്രമങ്ങളും ഇന്നത്തെ ശാസ്ത്രിയ കാഴ്ചപാടിനു പോലും എത്തിപ്പെടാൻ പറ്റുന്നതിനും അപ്പുറമാണ്. ഒരു പക്ഷെ അന്നത്തെ തലമുറയുടെ പ്രപഞ്ചത്തോടുള്ള കറയില്ലാത്ത കടപാട് ആവാം ഇത്തര അചാരങ്ങളുടെ അടിസ്ഥാനം. ഇന്ന് നാം ആരോടും മറുപടി പറയേണ്ട ആവശ്യം ഇല്ലല്ലോ.
*ഋതു സന്ധികളിൽ ഭൂമിയുടെ രോഗ - ശോക _ താപങ്ങൾ നിയന്ത്രിക്കുന്നതിനു വേണ്ടി നാലുമാസം കൂടുമ്പോൾ നടത്തപ്പെടുന്ന ഒരു യാഗ വിശേഷമാണ് ചാതുർമാസ്യ യജ്‌ഞം* അഥർവ്വ വേദത്തിന്റ ബ്രാഹ്മണ മായ ഗോപഥത്തിൽ ഇങ്ങനെ പറയുന്നു, അതോ ഭൈഷജ്യ യജ്ഞാവാ എതേയത് ചാതുർമാ ന്യാനി, തസ്മാദ് ഋതുസന്ധിഷ്ട് പ്രയുജ്യന്തേ '' അതായത് *ദൈവീകാദ്ധ്യാത്മിക പരിണാമങ്ങളെ സൂക്ഷ്മമായി അനുഭവിക്കുന്നതിന് തൽസമയം _ ഋതുസന്ധികളിൽ _ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ശാരീരികവും ഐന്ദ്രീയവും, മാനസീക വുമായി ഉണ്ടാകുന്ന വൈഷമ്യങ്ങളെ ദൂരീകരിക്കുന്നതിനുമായി നടത്തപ്പെടൂന്ന ഔഷധ തുല്യമായ യാഗമാണ് ചാതുർ മാസ്യം.*
ദേവൻ ശയിക്കാൻ പോകുന്ന ദിവസം ദേവശയനി ഏകാദശി എന്നപേരിൽ അറിയപ്പെടുന്നു. ആഷാഢ ശുക്ല പക്ഷ ഏകാദശി എന്നുകൂടി അറിയപ്പെടുന്ന ഈ ദിവസം വിഷ്ണു ഭഗവാൻ ക്ഷീരസാഗരത്തിൽ ശേഷനാഗ ശയ്യയിൽ ഉറങ്ങാൻ പോകുന്ന ദിവസമായി ഭക്തർ വിശ്വസിക്കുന്നു. വിഷ്ണു പൂജയടക്കമുള്ള വിവിധങ്ങളായ ആചാരാനുഷ്‌ഠാനങ്ങളോടെയും വ്രതശുദ്ധിയോടും കൂടി ഈ ദിനം ആചരിക്കുന്നു. ദേവശയനി ഏകാദശി ദിവസം ഉറങ്ങാൻ തുടങ്ങുന്ന മഹാവിഷ്ണു നാലു മാസങ്ങൾക്ക് ശേഷം കാർത്തിക മാസത്തിലെ പ്രബോഥിനി ഏകാദശി ദിവസം ഉറക്കം ഉണരുന്നുവെന്നാണ് വിശ്വാസം. *ഈ നാലു മാസക്കാലം പയർ,ധാന്യം, ഉള്ളി എന്നിവ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കി വിഷ്ണു പൂജയും, കീർത്തനങ്ങളുമായി വ്രതം അനുഷ്‌ഠിക്കുന്നതിനെയാണ് ചതുർമാസ്യ വ്രതം എന്ന് പറയുന്നത്*
*ഹരിശയന ഏകാദശി മുതൽ ഹരി പ്രബോഥിനി ഏകാദശി വരെയുള്ള ശ്രാവണ, ഭദ്രപാദ, ആശ്വിന, കാർത്തിക മാസങ്ങൾ ആണ് ചാതുർമാസ കാലം* ഹരിശയനം എന്നാൽ ഹരി ഉറങ്ങുക ഹരി പ്രബോഥിനി എന്നാൽ ഉണരുക എന്നർത്ഥം. ഷഡ് മതങ്ങളുടെ പൊരുൾ അറിയുന്നവർക്കു വിഷ്ണു പ്രാണവായു ആണ്.വർഷ ശിശിര കാലത്ത് വൃക്ഷ ലതാദികൾക്ക് പ്രകാശ സംശ്ലേഷണം (photosynthesis) ചെയ്യുവാനുള്ള കഴിവ് കുറയുന്നു. അപ്പോൾ അന്തരിക്ഷത്തിലെ ഓക്സിജന്‍ കുറയുന്നു.ഈ സാഹചര്യത്തിൽ ഓക്സിജന്റെ ചിലവു ചുരുക്കുന്ന ക്രമങ്ങൾ ആണ് ചാതുർമാസ ആചാരങ്ങൾ. നമുക്കറിയാം അഗ്നി ജ്വലിക്കണമെങ്കിൽ ഓക്സിജന്‍ ആവശ്യമാണ്. അത്കൊണ്ട് ഈ കാലത്ത് എല്ലാ അഗ്നി കാര്യങ്ങളും നിഷിദ്ധ മാണ്. കർമ്മങ്ങൾ ജലത്തിൽ കൂടി ഒരുക്കുന്നു. എത്ര മഹത്തരമായ ചിന്താ രീതികൾ. അങ്ങനെയുള്ള ദേവന്മാർക്കും ഋഷിമാർക്കും പിതൃ കൾക്കും വേണ്ടിയുള്ള ഋണ നിവർത്തി (കടം വീട്ടൽ) ആണ് തർപണങ്ങൾ. ഈ കാലത്തുള്ള എല്ലാ അനുഷ്ഠാനങ്ങളും നമ്മുടെ ശരിരത്തിലെ അണുക്കളെയും പ്രപഞ്ചത്തിലെ അണുക്കളുമായി സംയോജനം ചെയ്യുന്ന ക്രിയകളാണ്.
ഇതിനെ ഒക്കെ ബഹുമാനിക്കുന്നവർക്കും ആഗ്രഹിക്കുന്നവർക്കും ഈ കാലം ഉപകരിക്കട്ടെ....narayanan
No comments:
Post a Comment