Sunday, March 24, 2019

സൗന്ദര്യലഹരി.

ശ്ലോകം.75

തവസ്തന്യം മന്യേ ധരണിധരകന്യേ ! ഹൃദയതഃ

പയഃ പാരാവാരഃ പരിവഹതി സാരസ്വതമിവ!

ദയാവത്യാ ദത്തം ദ്രവിഡ ശിശുരാസ്വാദ്യ തവ യത്

കവീനാം പ്രൗഢാനാമജനി കമനീയഃ കവയിതാ!!

തവസ്തന്യം മന്യേ = ഞാൻ വിചാരിക്കുന്നു, നിന്തിരുവടിയുടെ സ്തന ക്ഷീരം.

ധരണിധരകന്യേ ഹൃദയതഃ പയഃ പാരാവാരഃ = ഹേ, പാർവ്വതീദേവീ, ഹൃദയത്തിൽ നിന്ന് അമൃതസമുദ്രം

പരിവഹതി  = പ്രവഹിക്കുന്നു.

സാരസ്വതം ഇവ ദയാവത്യാ ദത്തം= സരസ്വതീമയം എന്ന മാതിരി കരുണാർദ്രയായി കൊടുക്കപ്പെട്ട

ദ്രവിഡ ശിശുഃ = ദ്രവീഡ ശിശു

ആസ്വാദ്യ തവ യത് = നിന്തിരുവടി കാരണമായി പാനം ചെയ്തിട്ട്

കവീനാം പ്രൗഢാനാം അജനി = പ്രൗഢന്മാരായ കവികളുടെ മദ്ധ്യത്തിൽ ഭവിച്ചു.

കമനീയഃ കവയിതാ = ഒരു മനോഹരമായ കവിയായി.

ഹേ, പാർവ്വതീദേവീ, നിന്തിരുവടിയുടെ സ്തന ക്ഷീരം, ഹൃദയത്തിൽ നിന്നും ഉണ്ടായ അമൃതപ്രവാഹമായി സാരസ്വതമോ എന്ന് തോന്നുന്ന വിധത്തിൽ ഒഴുകുന്നു എന്ന് ഞാൻ വിചാരിക്കുന്നു. എന്തെന്നാൽ, ദ്രവിഡശിശു, നിന്തിരുവടിയുടെ ആ ക്ഷീരത്തെ പാനം ചെയ്തിട്ട് പ്രൗഢന്മാരായ കവികളുടെ മദ്ധ്യത്തിൽ ഒരു മനോഹരമായ കവിയായി ഭവിച്ചു. 🙏

No comments: