മറ്റുള്ളവരെ അനുസരിപ്പിക്കുന്നതിനല്ല, സ്വയം നാം നമ്മെത്തന്നെ അനുസരിക്കുന്നതിനാണ് അധികം ബലം വേണ്ടത്. ആത്മനിയന്ത്രണം കൊണ്ടാണ് ഒരാളിന്‍റെ ശക്തി തിരിച്ചറിയേണ്ടത്. ഉള്ളിലെ കാമക്രോധങ്ങളെ നിയന്ത്രിക്കുവാന്‍ കഴിയുന്നതുവരെ നാം ബലഹീനരും വിദ്യാഹീനരുമാകുന്നു. ഗാര്‍ഹികവും സാമൂഹികവുമായ പീഡനങ്ങളെല്ലാം അതിന്‍റെ ഫലമാണ്!
നാം ഭൗതികവിദ്യകള്‍ അഭ്യസിച്ചും മതതത്ത്വങ്ങള്‍ കാണാതെപഠിച്ചും പണ്ഡിതരായിത്തീര്‍ന്നിരിക്കാം. എന്നാല്‍ ആ വിദ്യകള്‍കൊണ്ടൊന്നും പുകവലിയോ മദ്യപാനമോ പോലുള്ള അപകടശീലങ്ങളെയൊന്നും സ്വയം നിയന്ത്രിക്കുവാന്‍ കഴിയുന്നില്ലല്ലോ! കാമക്രോധങ്ങളെ നിയന്ത്രിക്കുവാന്‍ സാധിക്കാതെ സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നുവല്ലോ! ചതിച്ചും അഴിമതിനടത്തിയും ധനം അപഹരിക്കുന്നുവല്ലോ! എന്നിട്ടോ ആത്മനിയന്ത്രണത്തിന്‍റെയും സദാചാരങ്ങളുടെയും സംസ്കാരത്തെ സൃഷ്ടിക്കുന്ന ഉല്‍കൃഷ്ടമായ ആദ്ധ്യാത്മിക അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും എതിര്‍ക്കുകയും ചെയ്യുന്നു! ഓരോരുത്തരും എതിര്‍ത്തുകീഴടക്കേണ്ടത് അവനവന്‍റെ മനസ്സിനെത്തന്നെയാണ്! അതിലൂടെയാണ് സാമൂഹികനവോത്ഥാനം സാധിക്കുക!
സമൂഹത്തിനും വ്യക്തിക്കും ഉപയോഗം മാത്രമുള്ള സദാചാരങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറുക. അനിയന്ത്രിതമായ കാമക്രോധങ്ങളുടെ ഗതിയെ നിയന്ത്രിച്ച്, ആത്മശക്തിയെ ആത്മജ്ഞാനത്തിലേയ്ക്ക് വഴിതിരിച്ചുവിടുന്ന ഉല്‍കൃഷ്ടമായ ആദ്ധ്യാത്മിക ആദര്‍ശമാണ് ബ്രഹ്മചര്യം! അത്തരം ഉദാത്തമായ ആചരണനിയമങ്ങളെ എടുത്തുകളഞ്ഞിട്ട് നമുക്ക് പകരം പ്രതിഷ്ഠിക്കാനുള്ളത് എന്താണ്? സ്വവര്‍ഗ്ഗലൈംഗികതയും വിവാഹേതരബന്ധവും ആണോ! ഇവിടെയാണ് നാം എത്തിനില്‍ക്കുന്നത്.
വിവേകാനന്ദസ്വാമികള്‍ പറയാറുള്ളത് എന്താണെന്നോ? ഒരാളുടെ വിശ്വാസപ്രമാണങ്ങളെ നാം എടുത്തുമാറ്റുമ്പോള്‍ അവര്‍ക്ക് പകരംകൊടുക്കുവാന്‍ അതിലും ശ്രേഷ്ഠമായ ഒന്ന് നമ്മുടെ കൈകളില്‍ ഉണ്ടാകണം. അതില്ലാത്തപക്ഷം ഇപ്പോള്‍ ഉള്ളതുംകൂടി കെടുത്തി അവരെ നശിപ്പിക്കാതെ അവരെ അവരുടെ വഴിക്ക് വിടുകയാണ് വേണ്ടത്.''
വേണ്ടുന്ന മാര്‍ഗ്ഗത്തെ നിഷേധിച്ചിട്ട് നവോത്ഥാനമെന്ന ലക്ഷ്യത്തെ കുറിച്ച് പറഞ്ഞിട്ടെന്തു കാര്യം!
ഓം.................krishnakumar kp
ഓം.................krishnakumar kp
No comments:
Post a Comment